Obituary
കോതമംഗലം: കവളങ്ങാട് പുതുശ്ശേരിക്കുടിയില്‍ പി.എം. മത്തായികുഞ്ഞ് (88) നിര്യാതനായി. ഭാര്യ: ചെമ്മനം കുടുംബാംഗം പരേതയായ സാറാമ്മ. മക്കള്‍: ബിജു മാത്യു (എം.എഫ്.സി, മൂന്നാര്‍), ജിജി മാത്യു (ബി.പി.എല്‍), സിനി ബഷി. മരുമക്കള്‍: വിന്‍സി ബിജു, ഷെല്ലി ജിജി, ബഷി. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് കവളങ്ങാട് സെന്റ് ജോണ്‍സ് യാക്കോബായ പള്ളി സെമിത്തേരിയില്‍.
പ റവൂർ: ചേന്ദമംഗലം വലിയ പഴമ്പിള്ളി തുരുത്ത് അപ്പച്ചാത്ത് വീട്ടിൽ സുബ്രഹ്മണ്യന്റെ മകൻ എ.എസ്. പ്രദീപ് (64) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: മിന്നു, ഗോകുൽ. മരുമകൻ: ഗാംഗുലി.
പാടിവട്ടം: പീച്ചാംപിള്ളി വീട്ടിൽ എ. മുഹമ്മദ് ഹാജി (റിട്ട. എസ്.ഐ, എറണാകുളം ടെലിഫോൺസ് -82) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: റസിയ, വഹാബ്, ശിഹാബ്, സിദ്ദീഖ്, മൻസൂർ. മരുമക്കൾ: ജമാൽ, ജാസ്മിൻ, നിഷ, സജന, ജിംഷ.
കൊച്ചി: എറണാകുളം പുല്ലേപ്പടി ആലുങ്കപ്പറമ്പിൽ ഹസൻ ബാവയുടെ ഭാര്യ ദിൽറുബ (72) നിര്യാതയായി. മക്കൾ: അനീഷ്, സെമീന. മരുമക്കൾ: നവാസ്, ഫെമിന. ഖബറടക്കം വെള്ളിയാഴ്ച 11ന് എറണാകുളം ന്യൂ സ്ട്രീറ്റ് പള്ളി ഖബർസ്ഥാനിൽ.
അങ്കമാലി: എളവൂർ ചക്യേത്ത് വീട്ടിൽ വർക്കി ചാക്കോ (റിട്ട.അപ്പോളോ ടയേഴ്സ് -72) നിര്യാതനായി. ഭാര്യ: പൂപ്പത്തി കാളിയാടൻ ലിസി. മക്കൾ: ലിജി, ലിജോ, ലിഞ്ചു. മരുമക്കൾ: ബെന്നി, ദിവ്യ, ജിൻസ്. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് എളവൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.
ചൊവ്വര: പൊയ്യൻകുന്ന് (ചെന്താര) ഖാദർ (83) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: കുഞ്ഞുമുഹമ്മദ്, അഷ്റഫ്, ജാസ്മി, സുബൈദ, സഫിയ, അബ്ദുൽ കരീം. മരുമക്കൾ: റംല, ആബിദ, പരേതനായ റഷീദ്, ബഷീർ, നിഷാദ്, സുമി.
മരിച്ചവരിൽ ഏഴുവയസ്സുകാരിയുംഅമ്പലപ്പുഴ: കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചുകയറി ഏഴുവയസ്സുകാരി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ രണ്ടുപേര്‍ മരിച്ചു. മറ്റ് നാലുപേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. നൂറനാട് മാമൂട് പാലവിള കിഴക്കേതില്‍ സുനിലിന്റെ മകള്‍ നസ്രിയ (ഏഴ്), സുനിലിന്റെ സഹോദരി മിനി (40) എന്നിവരാണ് മരിച്ചത്. പിതാവ് അബ്ദുല്‍ അസീസ് (65), മാതാവ് നബീസ (64) മിനിയുടെ ഇരട്ടസഹോദരി മാമൂട് അന്‍ഷാദ് മന്‍സില്‍ സുനിത (40), ഭര്‍ത്താവ് ജലീല്‍ (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് 3.30ഓടെ പുറക്കാട്, പുന്തല ജങ്ഷന് സമീപമായിരുന്നു അപകടം. വിവാഹ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം കുടുംബസമേതം പുന്തലയില്‍ കടല്‍ക്കാഴ്ച കാണാനെത്തിയതായിരുന്നു. വീട്ടിലേക്ക് മടങ്ങാന്‍ ദേശീയപാതയോരത്ത് നില്‍ക്കുന്നതിനിടെ കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാര്‍ ആംബുലന്‍സിലും അതുവഴിവന്ന വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ വാഹനത്തിലുമാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. നസ്രിയയും മിനിയും ചികിത്സക്കിടെ മരിച്ചു. മിനിയുടെ ഭര്‍ത്താവ് താഹ.
മരിച്ചവരിൽ ഏഴുവയസ്സുകാരിയും
അമ്പലപ്പുഴ: കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചുകയറി ഏഴുവയസ്സുകാരി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ രണ്ടുപേര്‍ മരിച്ചു. മറ്റ് നാലുപേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. നൂറനാട് മാമൂട് പാലവിള കിഴക്കേതില്‍ സുനിലിന്റെ മകള്‍ നസ്രിയ (ഏഴ്), സുനിലിന്റെ സഹോദരി മിനി (40) എന്നിവരാണ് മരിച്ചത്. പിതാവ് അബ്ദുല്‍ അസീസ് (65), മാതാവ് നബീസ (64) മിനിയുടെ ഇരട്ടസഹോദരി മാമൂട് അന്‍ഷാദ് മന്‍സില്‍ സുനിത (40), ഭര്‍ത്താവ് ജലീല്‍ (45) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് 3.30ഓടെ പുറക്കാട്, പുന്തല ജങ്ഷന് സമീപമായിരുന്നു അപകടം. വിവാഹ ചടങ്ങില്‍ പങ്കെടുത്തതിന് ശേഷം കുടുംബസമേതം പുന്തലയില്‍ കടല്‍ക്കാഴ്ച കാണാനെത്തിയതായിരുന്നു. വീട്ടിലേക്ക് മടങ്ങാന്‍ ദേശീയപാതയോരത്ത് നില്‍ക്കുന്നതിനിടെ കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാര്‍ ആംബുലന്‍സിലും അതുവഴിവന്ന വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ വാഹനത്തിലുമാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. നസ്രിയയും മിനിയും ചികിത്സക്കിടെ മരിച്ചു. മിനിയുടെ ഭര്‍ത്താവ് താഹ.
മാങ്കാംകുഴി: ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ചുമറിഞ്ഞ് യുവാവ് മരിച്ചു. ചെങ്ങന്നൂർ മുണ്ടൻകാവ് ഗോകുലം വീട്ടിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെയും ലീലാമണിയുടെയും മകൻ അമൽ കൃഷ്ണനാണ് (ശങ്കരൻ -35) മരിച്ചത്. ചെറിയനാട് കൊല്ലകടവ് സഞ്ജീവിനി ആശുപത്രി ജീവനക്കാരനാണ്. വെട്ടിയാർ പാറക്കുളങ്ങര ഗുരുമന്ദിരം ജങ്ഷനിൽ വ്യാഴാഴ്ച പുലർച്ചയാണ് സംഭവം. ഭാര്യ: മഞ്ജു. മക്കൾ: ആദികേശ്, മഹാലക്ഷ്മി.
കാവാലം: യുവകവി കാവാലം സരസ്വതി മന്ദിരത്തിൽ കാവാലം ജയകൃഷ്ണൻ (40) നിര്യാതനായി. കുമാരനാശാന്റെ ദുരവസ്ഥയെക്കുറിച്ച് നിരൂപണം അടക്കം ഏതാനും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിഷ്വൽ എഡിറ്റിങ് അധ്യാപകൻ, സ്വതന്ത്ര പത്രപ്രവർത്തകൻ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. മുതുകുളം രാമപുരം കല്ലേത്ത് വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ള-രമാദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: ശശികല. ഒരു മകളുണ്ട്. സംസ്കാരം തിരുവനന്തപുരം പാറശ്ശാലയിൽ വെള്ളിയാഴ്ച നടക്കും.
മാന്നാർ: കുരട്ടിക്കാട് ആറാം വാർഡിൽ പൈനുംമൂട്ടിൽ വീട്ടിൽ പി.ഒ. തോമസ്-മേരിക്കുട്ടി ദമ്പതികളുടെ മകൻ വിനു പി. തോമസ് (47) ദുബൈയിൽ നിര്യാതനായി. ഭാര്യ: റെനി. മകൻ: അലൻ. സംസ്കാരം ഞായറാഴ്ച മൂന്നിന് മാന്നാർ കുട്ടമ്പേരൂർ സെന്റ് മേരീസ് (മുട്ടേൽ പള്ളി) ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
ആലപ്പുഴ: തോണ്ടൻകുളങ്ങര വാർഡ് വാലയിൽ വീട്ടിൽ അബ്ദുൽഖാദർ കുഞ്ഞിന്റെ ഭാര്യ ലൈലാബീവി (86) നിര്യാതയായി. വടക്കേ കാട്ടുങ്കൽ കുടുംബാംഗമാണ്. മക്കൾ: ആരിഫബീവി, നൂർജഹാൻ, നസീമ, മുഹമ്മദ്കോയ. മരുമക്കൾ: മുഹമ്മദ് ജലാൽ, മുഹമ്മദ്ബഷീർ, റെസീന. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് പടിഞ്ഞാറെ ഷാഫി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ആലപ്പുഴ: ജില്ല കോടതി വാർഡ് പുത്തൻപറമ്പിൽ എ.എം. മുഹമ്മദ് സാലി (70) നിര്യാതനായി. ഭാര്യ: മിസിരിയ. മക്കൾ: അഷ്കർ, മിർസ, ഫാത്തിമ. മരുമക്കൾ: സജ്ന, സുനീർ, ഫൈസൽ. ഖബറടക്കം വെള്ളിയാഴ്ച 10ന് മസ്താൻ പള്ളി കിഴക്കേ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.