Obituary
പരവൂർ: കോട്ടപ്പുറം കാട്ടിയഴികത്ത് നടരാജൻ (93) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി. മക്കൾ: സുരേഷ്, രേണുക, അനിത, സുനിത. മരുമക്കൾ: ഷീല, അജയകുമാർ , പരേതനായ സുരേഷ്ബാബു.
കാസർകോട്: നെല്ലിക്കുന്നിലെ എ.എ. ബദറുദ്ദീൻ ഹാജി (60) നിര്യാതനായി. മുൻ പ്രവാസിയായിരുന്നു. പരേതരായ അബ്ദുല്ല ഹാജി - ആയിഷ ദമ്പതികളുടെ മകനാണ് ഭാര്യ: സുമയ്യ. മക്കൾ: ഷംസീറ, സഫ്വാൻ. മരുമകൻ: ഹാരിസ് പള്ളിക്കര. സഹോദരങ്ങൾ: മമ്മു സോന, ഇക്ബാൽ, ഹലീമ.
തുരുത്തിക്കാട്: പരിയാരം കോട്ടയിൽ മുരുത്തേൽ പി.എം. ജോയി (72) നിര്യാതനായി. ഭാര്യ: ചെങ്ങന്നൂർ ആല കല്ലെഴുത്തിൽ പൊന്നമ്മ. മക്കൾ: അജി, പരേതയായ പ്രിയ. മരുമക്കൾ: സജിമോൻ, രജനി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് തുരുത്തിക്കാട് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.
കുന്നന്താനം: ഏലിയാസ് കവല പാടിമൺ മണിക്കുഴിയിൽ പരേതനായ കൊച്ചുചെറുക്കന്റെയും സരോജിനിയുടെയും മകൻ എം.കെ. സുരേഷ് (50) നിര്യാതനായി. ഭാര്യ: കുന്നന്താനം തേക്കാനപൊയ്കയിൽ ജിഷ. മകൻ: ജഗൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് കുന്നന്താനത്തെ വീട്ടുവളപ്പിൽ.
നെടുമൺകാവ്: ഒരുമുളക്കൽ കോട്ടക്കകത്ത് കേശവസദനത്തിൽ കെ.കെ. നരേന്ദ്രൻ (83) നിര്യാതനായി. അങ്ങാടിക്കൽ തെക്ക് എസ്.എൻ.വി.എച്ച്.എസ് റിട്ട. അധ്യാപകനാണ്. ഭാര്യ: പരേതയായ സന്താനവല്ലി. മക്കൾ: എൻ. സുനീഷ് (അധ്യാപകൻ, എസ്.എൻ.വി.എച്ച്.എസ്.എസ്, അങ്ങാടിക്കൽ), എൻ. അനീഷ് (ആസ്ട്രേലിയ). മരുമക്കൾ: എൻ. റാണി (അധ്യാപിക, എസ്.എൻ.വി.എച്ച്.എസ്.എസ്, അങ്ങാടിക്കൽ), കെ. രഞ്ചു (ആസ്ട്രേലിയ). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
പുല്ലാട്: റിട്ട.ഡെപ്യൂട്ടി ഡയറക്ടർ ഓഫ് സർവേ ചിറക്കരോട് വീട്ടിൽ പി.കെ. കുട്ടപ്പൻ (കുട്ടൻ സാർ -70) നിര്യാതനായി. ഭാര്യ: മലയാലപ്പുഴ മോളുത്തറയിൽ ആനന്ദവല്ലി. മക്കൾ: സി.കെ. ശരത്, സുബിൻ. മരുമകൾ: സോഫിയ ശരത് (നഴ്സ്, സൗദി). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് വള്ളിക്കാല സ്വർഗീയവിരുന്ന് സെമിത്തേരിയിൽ.
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-തൊടുപുഴ റോഡില്‍ കളത്തൂക്കടവിനുസമീപം വലിയമംഗലം ഭാഗത്ത് കെ.എസ്.ആര്.ടി.സി ബസും പാചകവാതക സിലിണ്ടർ കയറ്റിവന്ന മിനിലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മേലുകാവ് സ്വദേശി എഴുകുംകണ്ടത്തില്‍ ചാക്കോ എന്ന റിന്‍സ് സെബാസ്റ്റ്യനാണ് (36) മരിച്ചത്. ബുധനാഴ്ച രാവിലെ 11.30 ഓടെയായിരുന്നു അപകടം. ഈരാറ്റുപേട്ടയില്‍നിന്ന് മേലുകാവ് ഭാഗത്തേക്ക് സിലിണ്ടറുമായി പോയ മിനി ലോറിയും തൃശൂരിൽനിന്ന് എരുമേലിക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചറും തമ്മിലാണ് കൂട്ടിയിടിച്ചത്. ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവർ റിന്‍സിനെ ഈരാറ്റുപേട്ട അഗ്നിരക്ഷാ സേനയെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. രാവിലെ ശക്തമായ മഴ പെയ്ത് വെള്ളം കിടന്ന പ്രദേശത്തുകൂടി വേഗത്തിൽ പോയ വാഹനം വളവിൽ തെന്നി ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഇന്‍ഡേന്‍ ഗ്യാസിന്റെ മേലുകാവ് കോണിപ്പാട് വിതരണ ഏജന്‍സിയിലെ ജീവനക്കാരനാണ് റിന്‍സ്. നാട്ടുകാരും അഗ്നിരക്ഷാ സേനാംഗങ്ങളും ഏറെ പണിപ്പെട്ടാണ് റിന്‍സിനെ പുറത്തെടുത്തത്. ബസ് യാത്രികരായ അരീക്കോട് എം.എസ്.പി ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ സാജൻ ഉൾപ്പെടെ പത്തുപേർക്ക് അപകടത്തിൽ പരിക്കേറ്റു. ബസ് ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ ചികിത്സ തേടി. അപകടത്തെ തുടര്‍ന്ന് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഈരാറ്റുപേട്ട എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ പൊലീസ് നടപടി സ്വീകരിച്ചു. മൃതദേഹം പാലാ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. റിൻസിന്റെ ഭാര്യ: നിതീസ (ഇടമറുക് പി.എച്ച്.സി, ആശാ വർക്കർ). മകൾ: റിതേഷ് (കടനാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ പ്ലസ് ടു വിദ്യാർഥി), റിച്ചു (കുറുമണ്ണ് സെന്റ് ജോൺസ് സ്കൂൾ പ്ലസ് വൺ വിദ്യാർഥി), റിജിത്ത് (വാകക്കാട് സെന്റ് അൽഫോൻസ സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 1.30ന് മേലുകാവുമറ്റം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.
പന്തളം: വയോധികനെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി. എറണാകുളം കൂത്താട്ടുകുളം പാലക്കുന്നേൽ വീട്ടിൽ പി.ആർ. നാരായണനാണ് (78) മരിച്ചത്. പന്തളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനുസമീപം എസ്.എൻ ലോഡ്ജിൽ താമസിച്ചുവരുകയായിരുന്നു. ബുധനാഴ്ച രാവിലെ മുറി തുറക്കാത്തതിനെത്തുടർന്ന് ഉടമ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി കതക് പൊളിച്ചു നോക്കിയപ്പോൾ കട്ടിലിൽ മരിച്ചനിലയിൽ കിടക്കുകയായിരുന്നു. പന്തളം പൊലീസ് നടപടി സ്വീകരിച്ചു. ഭാര്യ: ശാന്ത. മക്കൾ: സാലി, സജി, ബിജു, പരേതനായ റെജി. മരുമക്കൾ: ബിന്ദു, സ്വപ്ന, ഷീജ, രമ്യ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.
പത്തനംതിട്ട: കോന്നി ഐരവൺ കുരിക്കാട്ട് വീട്ടിൽ വിക്രമൻ നായരെ (56) പത്തനംതിട്ട സെൻട്രൽ ജങ്ഷന് സമീപം കടത്തിണ്ണയിൽ മരിച്ചനിലയിൽ കണ്ടെത്തി.ബുധനാഴ്ച രാവിലെ ഏഴോടെയാണ് മൃതദേഹം കണ്ടത്. കൂലിപ്പണിക്കാരനാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: അമ്പിളി. മക്കൾ: വിഷ്ണു, വിശാഖ്.
അടൂര്‍: അടൂര്‍ ചേന്നമ്പള്ളില്‍ ജങ്ഷനില്‍ പിക്അപ് ഇടിച്ച് ഗുരുതര പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന വയോധികന് മരിച്ചു. അമ്മകണ്ടകര കല്ലുവിളയില്‍ വര്‍ഗീസ് ഡാനിയലാണ് (64) മരിച്ചത്. ഭാര്യ: ഏലിയാമ്മ. മക്കള്‍: ആന്‍സി, ബിജു വര്‍ഗീസ്. മരുമകന്: ലിജോ സാമുവല്‍. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് അടൂര്‍ കണ്ണങ്കോട് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ സെമിത്തേരിയില്‍.
ആറന്മുള: വീട്ടുമുറ്റത്തുവെച്ച് പാമ്പുകടിയേറ്റ വയോധിക മരിച്ചു. എഴിക്കാട് കോളനി ബ്ലോക്ക് നമ്പർ 148ൽ പൊന്നമ്മയാണ് (70) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8.30നായിരുന്നു പാമ്പുകടിയേറ്റത്. കോഴഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭർത്താവ്: ഗോപാലകൃഷ്ണൻ. മക്കൾ: ഹരി, ശ്രീകുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന്.