Obituary
പഴയന്നൂർ: പുത്തിരിത്തറ ആച്ചാട്ടുപടി ചന്ദ്രിക (66) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻകുട്ടി. മക്കൾ: മനോജ്, ദാസൻ, അംബിക, മോഹനൻ. മരുമക്കൾ: സുമ, ദീപ, കണ്ണൻ. സംസ്കാരം വ്യാഴാഴ്ച.
കൊരട്ടി: കുലയിടം ഉണ്ടേക്കടവിൽ വീട്ടിൽ യു.കെ. അബു (77) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: നൗഷാദ് (പ്രസിഡന്റ്, കുലയിടം ജുമാമസ്ജിദ്), ഷെറീഫ് (ദുബൈ), ഷെറീന. മരുമക്കൾ: ഷെറീന (അൽ അസ്ഹർ, മാള) ഷാനിബ, സിദ്ദീക്ക്.
പട്ടിക്കാട്: കരിപ്പകുന്ന് കുറുമറ്റത്ത് പരേതനായ ജോസഫിന്റെ മകന് വർഗീസ് (63) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: മേഴ്സി. മക്കള്‍: ജെറിന് (യു.എസ്.എ), ജോബിന്. മരുമകള്‍: ആഷ്ണ. സംസ്കാരം ശനിയാഴ്ച ബംഗളൂരുവിൽ.
പീച്ചി: മയിലാട്ടുംപാറ പൂളച്ചോട് തേവിലപ്പുറത്ത് സദാനന്ദന്റെ ഭാര്യ സുലോചന (68) നിര്യാതയായി. മക്കൾ: സുധീര്‍, സുരേഷ്. മരുമകള്‍: ലതിക.
കൂറ്റനാട്: സ്കൂള്‍ ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃത്താല വി.കെ. കടവ് പരേതനായ അറക്കപറമ്പിൽ അബ്ദുൽ റസാക്കിന്റെ മകൻ ഫൈസലാണ് (44) മരിച്ചത്. ബുധനാഴ്ച രാവിലെ തൃത്താല വി.എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ കുട്ടികളുമായി വിദ്യാലയത്തിലേക്ക് പോകവെ കൂട്ടുപാതയിൽ എത്തിയപ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: മറിയം. ഭാര്യ: ആയിഷ. മക്കൾ: മിസ്ന, ഫയാസ്.
ആലത്തൂർ: കാർത്തികനാളിൽ ദീപം തെളിക്കുന്നതിനിടെ വസ്ത്രത്തിൽ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. എരിമയൂർ നടുവൻ വീട്ടിൽ ശശിധരന്റെ ഭാര്യ വിജയലക്ഷ്മിയാണ് (54) മരിച്ചത്. നവംബർ 26ന് വൈകീട്ടായിരുന്നു പൊള്ളലേറ്റത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് മരിച്ചത്. മകൾ: വിന്ദുജ (ദുബൈ).
ആലത്തൂർ: കാർത്തികനാളിൽ ദീപം തെളിക്കുന്നതിനിടെ വസ്ത്രത്തിൽ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. എരിമയൂർ നടുവൻ വീട്ടിൽ ശശിധരന്റെ ഭാര്യ വിജയലക്ഷ്മിയാണ് (54) മരിച്ചത്.
നവംബർ 26ന് വൈകീട്ടായിരുന്നു പൊള്ളലേറ്റത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് മരിച്ചത്. മകൾ: വിന്ദുജ (ദുബൈ).
കൂറ്റനാട്: കരിമ്പ പാലക്കൽ പീടിക സ്വദേശി ഒമാനില്‍ നിര്യാതനായി. അച്ചാരത്ത് മുഹമ്മദ് ഷഫീഖാണ് (27) മരിച്ചത്. ചൊവ്വാഴ്ച രാത്രി കിടന്നുറങ്ങിയ മുഹമ്മദ് ഷഫീഖ് നേരം വെളുത്തിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ പരിശോധനയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിതാവ്: ഉമർ. മാതാവ്: നഫീസ. ഭാര്യ: അനീഷ. മൃതദേഹം ഒമാനിൽനിന്ന് നാട്ടിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിച്ചുവരികയാണ്.
ആനക്കര: തൃത്താല കണ്ണനൂര്‍ മീങ്കിരി ഉണ്ണികൃഷ്ണന് (58) നിര്യാതനായി. സി.പി.എം ഉള്ളനൂര്‍, മീങ്കിരി ബ്രാഞ്ചുകളില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ജിഷ. മക്കള്‍: ജിതുകൃഷ്ണന്, ജോഷിണി. സഹോദരന്: രാജഗോപാലന്‍. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.
കോങ്ങാട്: ചെറായ കല്ലിങ്ങൽ വീട്ടിൽ പരേതനായ രാമന്റെ മകൻ സുദേവൻ (53) നിര്യാതനായി. ഇന്ത്യൻ ആർമിയിൽനിന്ന് വിരമിച്ചതിന് ശേഷം കേരള പൊലീസിൽ (ഡിസ്ട്രിക്ട് ഹെഡ്ക്വാർട്ടേഴ്സ്, പാലക്കാട്) ഡ്രൈവർ തസ്തികയിൽ സീനിയർ സിവിൽ പൊലീസ് ഓഫിസറായി സേവനം അനുഷ്ഠിച്ചുവരുകയായിരുന്നു. മാതാവ്: സരോജിനി. ഭാര്യ: രശ്മി. മക്കൾ: സ്മേര, സ്നിയ. മരുമകൻ: രാഹുൽ (ദക്ഷിണ റെയിൽവേ, പാലക്കാട്).
അകത്തേത്തറ: തെക്കേത്തറ ചായ്പിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ (68) നിര്യാതനായി. അകത്തേത്തറ നടക്കാവ് മേൽപാലം ആക്ഷൻ കൗൺസിൽ, നടക്കാവ് മേൽപാലം ജനകീയ സമിതി, പി.എസ്.എസ് ഭരണസമിതി എന്നിവയുടെ സജീവപ്രവർത്തകനാണ്. ഭാര്യ: വി.ആർ. സുഭദ്ര (അകത്തേത്തറ ഗ്രാമപഞ്ചായത്ത് മുൻ അംഗം). മക്കൾ: കമൽ, കപിൽ. മരുമകൾ: രാജേശ്വരി.
പുതുക്കോട്: ചൂലിപ്പാടം കുട്ടപ്പൻ (68) നിര്യാതനായി. ഭാര്യ: തത്ത. മക്കൾ: സുഭാഷ്, സുനിത, കണ്ണൻ. മരുമക്കൾ: ഉമ, രതീഷ്. സഹോദരങ്ങൾ: വാസു, ചെല്ലസുന്ദരി, കുമാരി, പരേതരായ വേലായുധൻ, കൃഷ്ണൻ, നാരായണൻ.
കുനിശ്ശേരി: മാടമ്പാറയിൽ രാജൻ (69) നിര്യാതനായി. ഭാര്യ: പരേതയായ സതികുമാരി. മക്കൾ: വിനു, വിനോദ്, പരേതയായ ബിന്ദു. മരുമക്കൾ: ശാരിക, പരേതനായ സുരേഷ്.