Obituary
അമ്പലപ്പുഴ: കെട്ടിട നിർമാണ കരാറുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുറക്കാട് പഞ്ചായത്ത് 17ാം വാർഡ് മുരുക്കുവേലി ക്ഷേത്രത്തിന് സമീപം പുത്തൻപറമ്പിൽ രഞ്ജനാണ് (42) മരിച്ചത്. കരൂർ താന്നിപ്പാലത്തിന് സമീപം വാടകക്ക് താമസിച്ചിരുന്ന വീട്ടിലാണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ പുനർഗേഹം പദ്ധതിയിലുൾപ്പെടുത്തി നിർമിക്കുന്ന വീടുകളുടെ കരാർ ഏറ്റെടുത്ത് നടത്തുകയായിരുന്നു. ഭാര്യ: സിനി. മകൻ: വാസുദേവ് അമ്പലപ്പുഴ
അരൂർ: ദേശീയപാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സൈക്കിൾ യാത്രികന് ദാരുണാന്ത്യം. ബൈക്ക് യാത്രികന് പരിക്കേറ്റു. ലോട്ടറി വിൽപനക്കാരൻ അരൂർ പഞ്ചായത്ത് ഏഴാം വാർഡിൽ കൈയത്തറ ശശീന്ദ്രനാണ് (70) മരിച്ചത്. ചന്തിരൂർ ഹയർ സെക്കൻഡറി സ്കൂളിനുസമീപം വ്യാഴാഴ്ച രാവിലെ 11നാണ് സംഭവം. എറണാകുളം ഭാഗത്തുനിന്ന് ആലപ്പുഴ കെ.എം.എം.എല്ലിലേക്ക് ഹൈഡ്രോക്ലോറിക് ആസിഡ് കയറ്റിപ്പോയ ടാങ്കർ ലോറിയുടെ മുന്നിലൂടെ മറുഭാഗത്തേക്ക് വെട്ടിച്ചുകടന്ന ടിപ്പർ ലോറിയുടെ പിന്നിലിടിച്ച് ടാങ്കർ നിയന്ത്രണം വിടുകയായിരുന്നു. മുന്നിലൂടെ കടന്നുപോയ ബൈക്ക്, സൈക്കിൾയാത്രികരെ ടാങ്കർ ലോറി ഇടിച്ചു വീഴ്ത്തി. റോഡിന് കിഴക്കുഭാഗത്ത് പാർക്ക് ചെയ്തിരുന്ന അരൂർ പഞ്ചായത്ത് 14ാം വാർഡിൽ കായിപ്പുറത്ത് അഭിലാഷിെൻറ ബൈക്കിലും ഇടിച്ചുകയറി. സൈക്കിൾ യാത്രികനും ഒരു ബൈക്കും ലോറിയുടെ അടിയിൽ കുടുങ്ങി. ബൈക്ക് യാത്രികൻ പാണാവള്ളി പഞ്ചായത്തിൽ മറ്റത്തിൽ വീട്ടിൽ വിനീഷ് (32) നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ ശശീന്ദ്രനെ നാട്ടുകാരും പൊലീസും ചേർന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. തുടർന്ന് മരട് ലേക്ഷോർ ആശുപത്രിയിൽ എത്തിെച്ചങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ ടിപ്പർ ലോറിയിലുണ്ടായിരുന്ന മണൽ നടുറോഡിൽ വീണതും ഗതാഗത തടസ്സത്തിന് ഇടയാക്കി. അരൂർ എസ്.ഐ അഭിരാം, അഗ്നിരക്ഷാവിഭാഗം എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ശശീന്ദ്രെൻറ ഭാര്യ: കൗസല്യ. മക്കൾ: ശ്രീജ, ശ്രീതി, ശാരിക. മരുമക്കൾ: ഷാജി, ബിനീഷ്, ഷൈബു.
അമ്പലപ്പുഴ: തോട്ടപ്പള്ളി സ്വദേശിയായ യുവാവിനെ മലപ്പുറത്തെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുറക്കാട് പഞ്ചായത്ത് തോട്ടപ്പള്ളി വെള്ളക്കട വീട്ടിൽ രാധാകൃഷ്ണൻ -സുശീല ദമ്പതികളുടെ മകൻ വൈശാഖാണ് (28) മരിച്ചത്. ആഴ്ചകൾക്കു മുമ്പ് വീട് വിട്ടുപോയ വൈശാഖ് മലപ്പുറത്തെ സ്വകാര്യ ബേക്കറിയിൽ ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുെണ്ടന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. സഹോദരി: വിസ്മയ.
മുഹമ്മ: മുഹമ്മ പത്താം വാർഡ് പുത്തൻപുരയിൽ പരേതനായ തങ്കപ്പെൻറ ഭാര്യ ലക്ഷ്മി (86) നിര്യാതയായി. മക്കൾ: ശശിധരൻ, ശ്യാമള, വിനീസ്, സാജിനി, ബിജു. മരുമക്കൾ: പൊന്നമ്മ, സുഗുണൻ, ലളിത, നടേശൻ, സിന്ധു.
പള്ളാത്തുരുത്തി: കുറുവപ്പാടം പുത്തന്‍ചിറ വീട്ടില്‍ മാത്യു അപ്പച്ചന് (62) നിര്യാതനായി. ഭാര്യ: എടത്വ വേഴക്കാട് കുടുംബാംഗം ലീലാമ്മ അപ്പച്ചന്. മക്കള്‍: അനീറ്റ അലക്സ്, ഷാരോണ്‍ അലക്സ്, അഖില്‍ അലക്സ്. മരുമക്കള്‍: സജിമോന്‍ എബ്രഹാം, അരുണ്‍ തോമസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പള്ളാത്തുരുത്തി സെൻറ് തോമസ് പള്ളി സെമിത്തേരിയില്‍.
ആലപ്പുഴ: വലിയകുളം വാർഡ് അലിക്കുഞ്ഞ് പുരയിടത്തിൽ കാസിം (75) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ബഷീർ, നാസർ, സജീർ. മരുമക്കൾ: ബീമ, ഫൗസി, ജാസ്മിൻ.
ചെങ്ങന്നൂർ: നീർവിളാകം മേലേത്ത് സോമവിലാസത്തിൽ രാജൻപിള്ള (67) നിര്യാതനായി. ചെങ്ങന്നൂർ മുണ്ടൻകാവ് ഇളവും പടിപ്പുരയിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ ഗീതാകുമാരി. സഹോദരങ്ങൾ: സോമൻ, പത്മജ. സഞ്ചയനം 29ന് രാവിലെ ഒമ്പതിന്.
ചാരുംമൂട്: പറയംകുളം കൊട്ടക്കാട്ടുശ്ശേരി തവക്കൽ വില്ലയിൽ ഷരീഫ് ഹാജി (72 ) നിര്യാതനായി. ഭാര്യ: റഷീദ (റിട്ട. അധ്യാപിക). മക്കൾ: മാജി ഷരീഫ് (ഗവ. നഴ്സ്), മർഫി ഷരീഫ് (ഗവ. നഴ്സ്). മരുമക്കൾ: റഷീദ്, റഹ്മാൻ.
അമ്പലപ്പുഴ: കുന്നുമ്മ ചാലുങ്കൽ വീട്ടിൽ രാജമ്മ (66) നിര്യാതയായി. ഭർത്താവ്: പരേതനായ ആർ. തങ്കപ്പൻ. മക്കൾ: രതീഷ്, രഞ്ജിത്ത്. മരുമക്കൾ: ബബിത, സൂര്യ.
ചെങ്ങന്നൂർ: കോട്ടയം തടത്തിൽ വീട്ടിൽ പരേതനായ ടി.എം. ചെറിയാെൻറ ഭാര്യ ഉഷാ ചെറിയാൻ (78) ചെന്നൈയിൽ നിര്യാതയായി. തിരുവല്ല പുളിമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഷെൽബി, ഷേർലി, ഷാജി (എല്ലാവരും ചെന്നൈ ) മരുമക്കൾ: ഷീബ (ബംഗളൂരു), ജോസഫ്,രാജി.സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് ചെന്നൈ പുഴുതിവാക്കം സെൻറ് തോമസ് മൗണ്ട് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്ത് ഒന്നാം വാർഡ് പുതുവൽ വീട്ടിൽ മോളമ്മ (50) നിര്യാതയായി. മക്കൾ: പ്രിയങ്ക, പ്രീതി. മരുമക്കൾ: ബാല, അജീഷ്.
ചേര്‍ത്തല: നഗരസഭ 24ാം വാര്‍ഡില്‍ ഇല്ലത്തുവെളിയില് ചെല്ലപ്പന് (85) നിര്യാതനായി. ഭാര്യ: അംബുജാക്ഷി. മക്കള്‍: ദീപ, ദിവ്യ. മരുമക്കള്‍: സതീഷ്, സാബു.