Obituary
കിളിമാനൂർ: നഗരൂർ ആലിെൻറമൂട് കൊപ്പത്തിൽ ജസീനാ മൻസിലിൽ മുഹമ്മദ് സാലി (70) നിര്യാതനായി. ഭാര്യ: നൂർജഹാൻ. മക്കൾ: ജസീന, സുനീർ. മരുമകൻ: നിസാമുദ്ദീൻ.
പട്ടാമ്പി: മേലേ പട്ടാമ്പി കോളജ് സ്ട്രീറ്റ് കൂരിയാട്ടുതൊടി ഖാദർ (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: നസീമ, ഹസീന, സലീന, നിഷാദ്. മരുമക്കൾ: ബഷീർ (ഷാർജ), ശംസുദ്ദീൻ, മുഹമ്മദ്കുട്ടി, സജ്ന നിഷാദ്.
കല്ലമ്പലം: വെട്ടിമൺകോണം പൊയ്കവിളവീട്ടിൽ പരേതനായ സോമെൻറ ഭാര്യ ശ്രീമതി (70) നിര്യാതയായി. മകൻ: വിനോജ്. മരുമകൾ: ലിജി. സഞ്ചയനം 30ന് രാവിലെ 8.30ന്.
നേമം: പുളിയറക്കോണം ചൊവ്വള്ളൂർ കുന്നിൽ വീട്ടിൽ കമലമ്മ (72) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കപ്പനാശാരി. മകൻ: സുനിൽകുമാർ. മരുമകൾ: സജിത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.
കല്ലമ്പലം: പള്ളിപ്പുറം ഫൈസൽ മൻസിലിൽ അബ്ദുൽ ഗനിയുടെയും ഷംലാബീവിയുടെയും മകൻ അഫ്സൽ (34) നിര്യാതനായി. ഭാര്യ: തൻസീല. മകൻ: അഹ്സാൻ ഇബ്രാഹിം.
വർക്കല: കുരയ്ക്കണ്ണി പാറയിൽ ഫാത്തിമ മൻസിലിൽ ഷാഹിദ് (53) നിര്യാതനായി. ഭാര്യ: നിസി. മക്കൾ: ഫാത്തിമ, സുലേഖ. മരുമകൻ: ബുഷാൻ.
പാങ്ങോട്: കൊച്ചാലുംമൂട് ചെങ്ങഴശ്ശേരി കല്ലുവാഴ പുത്തന്‍ വീട്ടില്‍ എസ്. രാജെൻറ ഭാര്യ കെ. സുലോചന (64-റിട്ട. അംഗൻവാടി അധ്യാപിക) നിര്യാതയായി. മകള്‍: സിമി. (അംഗൻവാടി അധ്യാപിക, നിറുമണ്കടവ്). മരുമകന്. സുനില്‍ കുമാര്‍. (ദുബൈ).
വെഞ്ഞാറമൂട്: സി.പി ലെയ്ന്‍ വിജയ നിലയത്തില്‍ പരേതനായ പ്രഭാകരക്കുറുപ്പിെൻറ (റിട്ട.സബ് എന്‍ജിനീയര്‍, കെ.എസ്.എസ്.ഇ.ബി) ഭാര്യ വിജയലക്ഷ്മി (66) നിര്യാതയായി. മക്കള്‍: അപര്‍ണ, പൃഥു. മരുമകന്: അജയകുമാര്‍.
കൊട്ടിയം: കോവിഡ് രോഗിയുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ച് ഗൾഫിൽനിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവുൾെപ്പടെ സുഹൃത്തുക്കളായ രണ്ടുപേർ മരിച്ചു; രണ്ടുപേർക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. തിരുവനന്തപുരം വിഴിഞ്ഞം സർക്കാർ ആശുപത്രി റോഡിൽ ഗുൽസാർ ഹൗസിൽ ഹസനാർ പിള്ളയുടെയും ഹസൻ ബീവിയുടെയും മകൻ നൗഷാദ് (40), കണ്ണൂർ മാമ്പ എക്കാൽ അഞ്ചരക്കണ്ടി ഹസീന മൻസിലിൽ മജീദ്-അഫ്സത്ത് ദമ്പതികളുടെ മകൻ അജ്മൽ (23) എന്നിവരാണ് മരിച്ചത്. കണ്ണൂർ സ്വദേശിയായ സാജിദാണ് ഗുരുതരാവസ്ഥയിൽ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. പരിക്കേറ്റ ശക്തികുളങ്ങര സ്വദേശി സിജിത്തിെൻറ നില ഗുരുതരമല്ല. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ ദേശീയപാതയിൽ ഉമയനല്ലൂർ കടമ്പാട്ടുമുക്കിലായിരുന്നു അപകടം. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ട് ഗുരുതരാവസ്ഥയിലായ രോഗിയുമായി ഇത്തിക്കരയിൽനിന്ന് കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ആംബുലൻസിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് റോഡിെൻറ എതിർ ദിശയിലെ താഴ്ചയിലെത്തി നിന്നു. ആംബുലൻസിലുണ്ടായിരുന്ന രോഗി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽപെട്ട കാറിൽ കുടുങ്ങിക്കിടന്നവരെ സംഭവം നടന്നയുടൻ ഓടിക്കൂടിയവർ ചേർന്ന് പുറത്തെടുത്ത് മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും നൗഷാദിെൻറയും അജ്മലിെൻറയും ജീവൻ രക്ഷിക്കാനായില്ല. ശക്തികുളങ്ങരയിലുള്ള കണ്ണൂർ സ്വദേശി ബഷീറിെൻറ ജനത ഏജൻസീസ് എന്ന വലക്കടയിലെ ജീവനക്കാരനായിരുന്നു അജ്മൽ. അടുത്തിടെയാണ് ഇയാൾ ഇവിടെ ജോലിക്കെത്തിയത്. വ്യാഴാഴ്ച കടയിലെത്തിയ വിഴിഞ്ഞം സ്വദേശിയായ സുഹൃത്ത് നൗഷാദിനൊടൊപ്പം രാത്രിയിൽ കടയടച്ച് നൗഷാദിെൻറ കാറിൽ കടയിലെ ജീവനക്കാരായ സാജിത്ത്, സിജിത്ത് എന്നിവരൊടൊപ്പം തിരുവനന്തപുരത്തേക്ക് പോകവെയായിരുന്നു അപകടം. സൗദിയിലെ ദമ്മാമിൽ ബിസിനസുകാരനായ നൗഷാദ് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ഷീനയാണ് ഭാര്യ. ഇഷാൻ, പത്തു ദിവസം പ്രായമുള്ള ഹംദാൻ എന്നിവർ മക്കളാണ്.
പറവൂർ: ഏഴിക്കരയിൽ കക്ക വാരാൻ അച്ഛനോടൊപ്പം തോട്ടിൽ ഇറങ്ങിയ പെൺകുട്ടി മുങ്ങിമരിച്ചു. പട്ടേരി റോഡ് നികത്തിൽ പ്രവീൺ _സുമ ദമ്പതികളുടെ മകൾ നേഹയാണ് (12) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെ ഇവരുടെ വീടിന് സമീപത്തെ പുത്തൻതോട്ടിലാണ് അപകടം. പ്രവീണിെൻറയും ഇദ്ദേഹത്തിെൻറ സഹോദരിയുടെയും കൂടെയാണ് നേഹ കക്ക വാരാൻ ഇറങ്ങിയത്. നേഹയുടെ സഹോദരിയടക്കം ബന്ധുക്കളായ കുട്ടികൾ തോടിനുസമീപം ഉണ്ടായിരുന്നു. തോടിന് ആഴം കുറവാണ്. സമീപത്തെ ചെമ്മീൻകെട്ടിലേക്ക് വെള്ളം കയറാൻ തോട്ടിൽ നിർമിച്ചിരുന്ന തൂമ്പുംകുഴിയിലേക്ക് കുട്ടി വഴുതിവീണതാണ് അപകട കാരണം. കുട്ടി ഈ ഭാഗത്തേക്ക് നീങ്ങിയത് പ്രവീണിെൻറ ശ്രദ്ധയിൽപെട്ടില്ല. നാട്ടുകാര്‍ തിരച്ചില്‍ നടത്തി കുട്ടിയെ കരക്കെത്തിച്ചു. പൊലീസ് പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. പോസ്റ്റ്മോർട്ടം വെള്ളിയാഴ്ച നടക്കും. സഹോദരി: സ്നേഹ (ഒമ്പതാം ക്ലാസ് വിദ്യാർഥിനി).
പെരുമ്പാവൂർ: ഒന്നാം മൈൽ വാരിക്കാടൻ പരേതനായ ബാവയുടെ മകൻ ബഷീർ (59) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: മുഹമ്മദ് സാബിർ, മുഹമ്മദ് സാഹിർ.
പഴങ്ങനാട്: വടക്കെടത്തുവെട്ടന് പരേതനായ പൈലി ദേവസിയുടെ മകന് വി.ഡി. പോളി (61) നിര്യാതനായി. ഭാര്യ: തൊടുപുഴ വാഴക്കാല കാരുകുന്നേല്‍ കുടുംബാംഗം ഷൈനി. മക്കള്‍: ജെറിന്, മെറിൻ.