Obituary
കുണ്ടറ: കിഴക്കേ കല്ലട കോയിക്കൽ ആനന്ദനിവാസിൽ ശ്രീകുമാർ (52) നിര്യാതനായി. ബി.ജെ.പി പഞ്ചായത്ത് സമിതി പ്രസിഡൻറാണ്. ഭാര്യ: ലീലാമണി. മക്കൾ: ഗണേശ്, ദുർഗ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
വയയ്ക്കൽ: കുഴിപ്പറമ്പിൽവീട്ടിൽ തോമസ് (77) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: സണ്ണി, പാസ്റ്റർ ജോൺസൺ, ഷിബു, ബൈജു. മരുമക്കൾ: ഷീജ, സുജ, മിനി, ലിജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷക്കുശേഷം വാളകം സെമിത്തേരിയിൽ.
ശാസ്താംകോട്ട: കരിന്തോട്ടുവ പെരുമുറ്റത്ത് വീട്ടിൽ പരേതനായ തോമസ് ചെറിയാെൻറ ഭാര്യ സെലിൻ തോമസ് (57- ചന്ദനപ്പള്ളി തെങ്ങുംവിള കുടുംബാംഗം) നിര്യാതയായി. മക്കൾ: ചെറിയാൻ തോമസ് (അയർലൻഡ്), ഡേവിഡ് തോമസ് (യു.കെ). മരുമക്കൾ: അലീനാ തോമസ്, ജിനു തോമസ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് കരിന്തോട്ടുവ സെൻറ് മേരീസ് മലങ്കര കത്തോലിക്ക ചർച്ച് സെമിത്തേരിയിൽ.
കൊല്ലം: തിരുവനന്തപുരം പഴവങ്ങാടിയില്‍ മക്കളുടെ കൺമുന്നില് വച്ച് അപകടത്തിൽപെട്ട ദമ്പതികള്‍ ചികിത്സയിലിരിക്കെ മരിച്ചു. കൊല്ലം കൊട്ടിയം വടക്കേ മൈലക്കാട് വിളയില്‍ വീട്ടില്‍ ഡെന്നിസ് (45), ഭാര്യ നിര്‍മല (35) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടിന് പഴവങ്ങാടിയിലാണ് റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച ഇരുവരെയും ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. ഈ സമയം കാറില്‍ ഇവരുടെ മക്കളും നിര്‍മലയുടെ മാതാപിതാക്കളുമുണ്ടായിരുന്നു.വിദേശത്ത് ഡ്രൈവറായിരുന്ന ഡെന്നീസ് അവിടെ മൂന്നാമത്തെ വാക്സിനെടുത്തശേഷം കാലിന് അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് നാട്ടിലെത്തി. തുടര്‍ചികിത്സക്കായി തൊട്ടടുത്ത ദിവസം തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സക്ക് വിധേയനായിരുന്നു. ഒരാഴ്ചത്തെ ചികിത്സക്കുശേഷം വീട്ടിേലക്ക് മടങ്ങും വഴിയാണ് അപകടം. മരുന്ന് വാങ്ങാനായി പഴവങ്ങാടി റോഡിലെ മെഡിക്കൽ സ്റ്റോറില്‍ കയറിയെങ്കിലും മരുന്ന് കിട്ടിയില്ല. തുടര്‍ന്ന് റോഡിന് എതിര്‍വശത്തുള്ള മെഡിക്കല്‍ സ്റ്റോറിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് ഡെന്നീസിനെയും നിര്മലയെയും ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച രാത്രി ഒമ്പേതാടെ ഡെന്നീസ് മരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നോടെ നിര്‍മലയും മരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച നോര്‍ത്ത് മൈലക്കാട് സെൻറ് ജോര്‍ജ് ദേവാലയത്തില്‍ സംസ്കാരം നടക്കും. പരേതനായ ഡാനിയൽ-ഡെല്‍ഫീന ദമ്പതികളുടെ മകനാണ് ഡെന്നീസ്. മക്കള്‍: ഡെനില ഡെന്നിസ്, ഡയാന് ഡെന്നിസ്. സഹോദരങ്ങള്‍: ഡെറി, മെര്ലിന്.
തിരുവല്ലം: പാപ്പാൻചാണി ചരുവിള വീട്ടിൽ ഭാർഗവി (94) നിര്യാതയായി. മക്കൾ: ഗോപി, മണിയൻ, ശശി, വിജയൻ, യശോദ, ഷീല. മരുമക്കൾ: നിർമല, ശോഭന, ഗിരിജ, ജയ, സുധാകരൻ, സതി. സഞ്ചയനം 20ന് രാവിലെ എട്ടിന്.
നെടുമങ്ങാട്: അരുവിക്കര വട്ടക്കുളം ഭാസ്കർ നഗർ ദേവിശ്രീയിൽ പി. കുട്ടൻപിള്ള (69-റിട്ട. ട്രഷറി) നിര്യാതനായി. ഭാര്യ: ജോതിസ്മയി (ബി.ആർ.സി നെടുമങ്ങാട്). മക്കൾ: ദേവി പ്രസാദ്, ദേവി പ്രകാശ് (യു.എസ്.എ) മരുമകൾ: അംഗിത സേനൻ (ഐ.ഒ.ബി പാലോട്). സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
മുടപുരം: മുട്ടപ്പലം കുഴിവിള വീട്ടിൽ പരേതനായ ശ്രീധരെൻറ ഭാര്യ പൊന്നമ്മ (84) നിര്യാതയായി. മക്കൾ: ഉഷ, ഷീബ, പരേതയായ ബേബി. മരുമക്കൾ: മോഹനൻ വി , മോഹനൻജി, സുഭാഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.
വെള്ളനാട്: കുളക്കോട് പള്ളിത്തറവീട് അജയ് ഭവനിൽ സി. അജയൻ (54) നിര്യാതനായി. മക്കൾ: അനഘ അജയ്, അഖിൽ അജയ്. പ്രാർഥന ഒമ്പതിന് രാവിലെ ഒമ്പതിന്.
നെടുമങ്ങാട്: കരിമ്പികാവ് സീത പത്മലയത്തിൽ പരേതനായ സുബ്രഹ്മണ്യൻ ആചാരിയുടെ ഭാര്യ പി. സീത (87) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, നടരാജൻ, മഹേശ്വരി, ശൈലേന്ദ്രൻ. മരുമക്കൾ: മോഹനാമ്പാൾ, ഗീത, പരേതനായ മാടസ്വാമി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
വർക്കല: ചെറുകുന്നം ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം ശ്രീവിനായകത്തിൽ ചെല്ലപ്പൻ പിള്ളയുടെയും സുഭദ്രയുടെയും മകൻ അശോക് കുമാർ (59) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: അശ്വതി, അർച്ചന. മരുമക്കൾ: പത്മജിത്, വികാസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
ഇരിഞ്ചയം: പൂവത്തൂർ വേലംവിളാകത്ത് വീട്ടിൽ കൃഷ്ണപിള്ള (96)നിര്യാതനായി. ഭാര്യ: പരേതയായ ശാരദാമ്മ. മക്കൾ: ബാലചന്ദ്രൻ നായർ, ശ്രീകുമാരി, ശാന്തകുമാരി, വിജയകുമാർ. മരുമക്കൾ: ഗീതാകുമാരി, മുരളീധരൻ നായർ, മുരളീധരൻ നായർ, ജയന്തി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
പെരുമാതുറ: മാടൻവിള കളിയിൽ വീട്ടിൽ അബ്ദുൽ കലാമിെൻറ മകൻ നിഷാദ് (50) നിര്യാതനായി. മാതാവ്: ഖലീല. ഭാര്യ: ഷീബ. മക്കൾ: നിഷാൻ, നവാഫ്, നിഷിദ, നാദിയ, നസ്രിയ. മരുമക്കൾ: ഉനൈസ്, ഹാരിസ്.