Obituary
ചെമ്പറക്കി: ക്വീൻപുരം കാട്ടാമ്പിള്ളി പരേതനായ ഉസ്മാെൻറ ഭാര്യ ഖദീജ (76) നിര്യാതയായി. മക്കൾ: അബ്ദുൽ ജബ്ബാർ, അബ്ദുൽ അസീസ്, റസിയ. മരുമക്കൾ: ഐഷ ബീവി, ഫാത്തിമ, ഷാജഹാൻ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് ചെമ്പറക്കി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
തൊട്ടിൽപാലം: ചാത്തങ്കോട്ടുനട നാളോംകണ്ടി ഷൈല (53) നിര്യാതയായി. ഭർത്താവ്: അച്യുതൻ. മക്കൾ: അഖിൽ (യുവമോർച്ച നാദാപുരം നിയോജക മണ്ഡലം പ്രസിഡൻറ്), അതുൽ. സഹോദരങ്ങൾ: കണ്ണൻ, മാതു, കുമാരൻ, അമ്മാളു, ചന്ദ്രി, മല്ലിക.
കൊളത്തൂർ: പെരിന്തൽമണ്ണ പി.ടി.എം ഗവ. കോളജ് പ്രിൻസിപ്പൽ ഇൻ ചാർജും ഗണിത വിഭാഗം തലവനുമായ പാലോളി അബൂബക്കർ (42) നിര്യാതനായി. വെങ്ങാട് സ്വദേശി പാലോളി കുട്ടി മുസ്ലിയാരുടെയും ഫാത്തിമയുടെയും മകനാണ്. പാലക്കാട് ഗവ. വിക്ടോറിയ കോളജ്, പെരിന്തൽമണ്ണ ഗവ. പോളി ടെക്നിക് കോളജ് എന്നിവിടങ്ങളിൽ അസി. പ്രഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പാണഞ്ചേരി സൗദ താനൂർ. മകൻ: നുവിൻ ഹാദി. സഹോദരങ്ങൾ: മുഹമ്മദ് ഇൽയാസ്, ആയിശ, മൈമൂന.
കൊടക്കാട്: കുഴിക്കാട്ടിൽ വൈലോളിൽ ഗോപാലൻ (57) നിര്യാതനായി. ഭാര്യ: പ്രസീത. മക്കൾ: അരുൺകുമാർ, അഖിൽ, അഞ്ജന. മരുമകൾ: പ്രവീൺ തേഞ്ഞിപ്പലം, കൃപ.
കളമശ്ശേരി: കാപ്പുങ്കൽ വീട്ടിൽ പരേതനായ ജേക്കബിെൻറ മകൻ കെ.ജെ. മണി (ജോസഫ് -61) നിര്യാതനായി. ഭാര്യ: റെമി മണി. മകൾ: അരാന്ത. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് കളമശ്ശേരി പത്താം പീയൂസ് പള്ളി സെമിത്തേരിയിൽ.
തിരൂരങ്ങാടി: വെന്നിയൂര് കപ്രാട് പരേതനായ മേഴുംകുന്നത്ത് ബാലകൃഷ്ണൻ നായരുടെ ഭാര്യ കാടേങ്ങൽ ചന്ദ്രമതി അമ്മ (90) നിര്യാതയായി. മക്കൾ: ആനന്ദവല്ലി, ഉണ്ണികൃഷ്ണൻ, രാജശേഖരൻ. മരുമക്കൾ: ശ്രീകല, ജ്യോതി, പരേതനായ ചന്ദ്രശേഖരൻ.
താനാളൂർ: ഒഴുക്കും പാറ സ്വദേശി ഞാറക്കടവത്ത് പരേതനായ ഏനിക്കുട്ടിയുടെ മകൻ ഹംസ (66) നിര്യാതനായി. ഭാര്യ: പാത്തുട്ടി. മക്കൾ: ഖൈറു, ഹബീബ, ജുബൈരിയ, ഷഫീഖ് (ചുങ്കം ഫർണിച്ചർ സ്റ്റാഫ്).
പള്ളുരുത്തി: പള്ളുരുത്തി കോണം കൊല്ലശ്ശേരി റോഡിൽ കാണാഞ്ചേരി വീട്ടിൽ കെ.എ. കൃഷ്ണൻ (87) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: ജയമ്മ, വിജയ, ഷാജി, ഷിബു. മരുമക്കൾ: വേണു, ഷീബ, ഷൈജ.
കൽപകഞ്ചേരി: തുവ്വക്കാട് നെല്ലാപറമ്പ് പരേതനായ ചിറയിൽ ഹംസയുടെ ഭാര്യ ഫാത്തിമ (65) നിര്യാതയായി. മക്കൾ: ആയിശാമു, ഷൗക്കത്തലി, ഷമീർ, ശിഹാബുദ്ദീൻ. മരുമക്കൾ: അബൂബക്കർ (വാളമരുതൂർ), മുനീറ (ആതവനാട്), ഉമ്മുക്കുൽസു (കുറുമ്പത്തൂർ), ഷബ്ന (എടക്കര).
തേഞ്ഞിപ്പാലം: കോഴിക്കോട്ടെ പഴയകാല വ്യാപാരി ചൊക്ലി മുഹമ്മദ് ഹാജി (93) നിര്യാതനായി. ദീർഘകാലം ചാത്രതൊടി മഹല്ല് സെക്രട്ടറി ആയിരുന്നു. മിന്നത്തുൽ ഇസ്ലാം മദ്റസ സെക്രട്ടറി, എ.കെ.എച്ച്.എം യു.പി സ്കൂൾ ആദ്യ പി.ടി.എ പ്രസിഡൻറ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ആയിശക്കുട്ടി. മക്കൾ: അബ്ദുൽ അസീസ് (റിയാദ്), നൗഷാദ് (റിയാദ്) അഡ്വ. ഗദ്ദാഫി (അബൂദബി), പരേതനായ അബൂബക്കർ, പരേതനായ അബ്ദുന്നാസർ. മരുമക്കൾ: ജമീല (വേങ്ങര), അലിയത്ത് (പാണമ്പ്ര), സുബൈദ (താനൂർ), റജീന (വെളിമുക്ക്).
കരുമാല്ലൂർ: തട്ടാമ്പടി താന്തോണിക്കൽ ടി.പി. ബാബു (70) നിര്യാതനായി. കരുമാല്ലൂർ ക്ഷീരോൽപാദക സംഘം മുൻ പ്രസിഡൻറാണ്. ഭാര്യ: രമണി (കൊടുങ്ങല്ലൂർ ഗവ:ഹോമിയോ ആശുപത്രി ജീവനക്കാരി). മക്കൾ: ജൂബി (ശബരി ഡിസ്ട്രിബ്യൂഷൻസ്), ബിജി. മരുമക്കൾ: ശ്രീലക്ഷ്മി, കിഷോർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന് ആലങ്ങാട് പൊതു ശ്മശാനത്തിൽ.
കീഴാറ്റൂർ: ആമ്പിൽകാട്ടിൽ ചിന്നൻ നായർ (89) നിര്യാതനായി. ഭാര്യ: ദാക്ഷായണി അമ്മ. മക്കൾ: നാരായണൻ കുട്ടി, ഗോവിന്ദൻകുട്ടി, ജയകൃഷ്ണൻ, ലത, ഗീത. മരുമക്കൾ: സത്യഭാമ, വസന്ത, ഉഷ, രാമകൃഷ്ണൻ, രാമചന്ദ്രൻ.