Obituary
പടിഞ്ഞാറത്തറ: അരമ്പറ്റക്കുന്ന് കളപ്പുരക്കൽ ജോസ് (92) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി.മക്കൾ: ഫ്രാൻസിസ്, പൗലോസ്, ജോണി, സെലിൻ, സണ്ണി. മരുമക്കൾ: മേരി, സിസിലി, ബീന, ജെയിംസ്, ഷേർളി.
പെരുമണ്ണ: പൊയിൽതാഴം എടോളി പീടികക്കണ്ടി ശ്രീദേവി അമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ രാരു പണിക്കർ. മക്കൾ: പ്രഭാകരൻ, പ്രശാന്ത്, രാധാമണി, വസന്ത. മരുമക്കൾ: ജിഷ, ധന്യ, ശ്രീനിവാസൻ, ശ്രീനിവാസൻ.
മുതലമട: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ചെമ്മണ്ണാമ്പതി സ്വദേശി അളകാപുരി കോളനിയിൽ ചിന്നസ്വാമിയുടെ മകൻ ഗോപാലാണ് (56) മരിച്ചത്. പൊള്ളാച്ചിക്ക് സമീപം ഊത്തുകുഴിയിൽ ബുധനാഴ്ച വൈകുന്നേരം നാലിനാണ് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഗോപാലിന് ഗുരുതരമായി പരിക്കേറ്റത്. കോയമ്പത്തൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഈശ്വരി. മകൻ: പ്രഭു.
കുന്ദമംഗലം: ചാത്തമംഗലം കൂഴക്കോട് പൊൻകണ്ടിയിൽ കരുണാകരൻ നായർ (കുഞ്ഞൻ നായർ-84) നിര്യാതനായി. ഭാര്യ: ദാക്ഷായണി അമ്മ. മക്കൾ: ശാന്തകുമാരി, സുബ്രഹ്മണ്യൻ, ശോഭന, അജിത. മരുമക്കൾ: ചന്ദ്രൻ, ബിന്ദു, സതീന്ദ്രൻ, ജയരാജൻ.
മംഗലംഡാം: കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി മരിച്ചു. ഒലിപ്പാറ കണിക്കുന്നേൽ മാണി മത്തായി (76) ആണ് മരിച്ചത്. പൈതല നേർച്ചപ്പാറയിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ റബർ ടാപ്പിങ് ജോലി ചെയ്യുന്നതിനിടെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. നിലവിളി കേട്ട് ആളുകൾ ഓടിയെത്തി ഒച്ചവെച്ചതിനെ തുടർന്നാണ് പന്നി ആക്രമണത്തിൽനിന്ന് പിന്തിരിഞ്ഞ് ഓടിയത്. ഇതിനകം മാണിയുടെ ശരീരമാസകലം മുറിവ് പറ്റിയിരുന്നു. ഉടനെ തന്നെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ: ആലീസ്. മക്കൾ: ജോമോൻ, റോയി, ഷാൻറി. മരുമക്കൾ: ലൈജ, ഷൈനി, ഷാജി.
കീഴ്വായ്പൂര്: വെട്ടശ്ശേരിൽ വടക്കേത്ത് പരേതനായ വി.ടി. തോമസിെൻറ ഭാര്യ മേരിക്കുട്ടി തോമസ് (78) നിര്യാതയായി. മകൻ: ഷാജി തോമസ്. മരുമകൾ: സാറാമ്മ തോമസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കീഴ്വായ്പൂര് സെൻറ് ആൻഡ്രൂസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.
നാദാപുരം: എടച്ചേരിയിലെ പുന്നേെൻറവിട മറിയം (68) നിര്യാതയായി. ഭർത്താവ്: അബ്ദുൽ ജബ്ബാർ (റിട്ട. ഇന്ത്യൻ എയർഫോഴ്സ്). മക്കൾ: നൂർ മുഹമ്മദ്, സക്കീർ ഹുസൈൻ, നസ്റീൻ. മരുമക്കൾ: സബീന, ഹജീഷ, അബ്ദുൽ അസീസ്. സഹോദരങ്ങൾ: അഡ്വ. അഷ്റഫ്, പരേതയായ സൈനബ.
കല്ലടിക്കോട്: മരുതുംകാട് കിളിരൂർപനയിൽ വർഗീസ് (62) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ലിജി, ലിറ്റി, ലീന. മരുമക്കൾ: ബിനോയ്, സേവ്യർ, സിനു.
പട്ടാമ്പി: മുതുതല കുട്ടപ്ലാക്കിൽ ഇട്ടിക്കൻ (100) നിര്യാതനായി. ഭാര്യ: പരേതയായ പാർവതി. മക്കൾ: ദേവകി, ജാനകി, സൗദാമിനി, ഉണ്ണികൃഷ്ണൻ, പരേതയായ ശോഭ.
കൊരട്ടി: റിട്ട. മധുര കോട്സ് ജീവനക്കാരൻ കോനൂർ കണ്ണമ്പിള്ളി തോമെൻറ മകൻ ദേവസി (77) നിര്യാതനായി. ഭാര്യ: കൊച്ചുത്രേസ്യ. മക്കൾ: മിനി, ബാബു ഡേവീസ്, ഫാ. ബൈജു കണ്ണമ്പിള്ളി (സി.കെ.സി രാജഗിരി). മരുമക്കൾ: പോളി നാഴിയപാറ, ജോസി.
ആലത്തൂർ: പഴമ്പാലക്കോട് വാണിയ തറയിൽ പെരുമാൾ (കേളപ്പൻ - 76) നിര്യാതനായി. ഭാര്യ: പരേതയായ കമലം. മക്കൾ: ശ്രീദേവി, ഉഷ, മണികണ്ഠൻ, സന്തോഷ്. മരുമക്കൾ: പ്രേമകുമാർ, ശിവൻ.
കുന്നംകുളം: ബി.ജെ.പി പോർക്കുളം പഞ്ചായത്ത് ജനറൽ സെക്രട്ടറി അകതിയൂർ കരുമത്തിൽ വീട്ടിൽ മണികണ്ഠൻ (54) നിര്യാതനായി. ഭാര്യ: കരുണ. മക്കൾ: കമൽ, കൃഷ്ണ. മരുമകൻ: ശ്രീകുമാർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ചെറുതുരുത്തിയിൽ.