Obituary
മൂഴിക്കൽ: പരേതനായ പൊന്മണ്ണിൽ കാസിം കുട്ടിയുടെ ഭാര്യ ആമിന (86) നിര്യാതയായി. മക്കൾ: അബൂബക്കർ, പാത്തുമ്മേയ്, സഫിയ, സുലൈഖ, മുഹമ്മദ് (കെ.എം.സി.സി ദുബൈ), യൂനുസ്. മരുമക്കൾ: ഹംസ (വെള്ളിമാടുകുന്ന്), റസാഖ് (ബത്തേരി), അസ്മ, ജസീന, സറീന, പരേതനായ അബ്ദുല്ലക്കുട്ടി.
ഫറോക്ക്: ചുങ്കം പുറകുറ്റി വീട് കാരായി മാനുട്ടി (85) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: വേലായുധൻ, പ്രകാശൻ, സുനിൽകുമാർ, സൗമിനി, സാവിത്രി, പ്രകാശിനി, സൗമ്യ, അൻജു. മരുമക്കൾ: പി.സുബ്രഹ്മണ്യൻ, കെ.ബാബു, പി.ചന്ദ്രൻ, ഷൈജു, സമ്മദ്, രമണി, വിജിലി.
ചേലക്കര: തോന്നൂര്‍ക്കര തോന്നൂര്‍ വീട്ടില്‍ നാരായണന്‍കുട്ടി നമ്പ്യാര്‍ (90) നിര്യാതനായി. ഭാര്യ: സരോജിനി. മക്കള്‍: സതീദേവി, രതീദേവി. മരുമകന്: കുട്ടന് (ചെറുവത്തൂര്‍). സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് പാമ്പാടി ഐവര്‍മഠം പൊതുശ്മശാനത്തില്‍.
കാക്കൂർ: കുറ്റിക്കാട്ടിൽ ബാലകൃഷ്ണെൻറ (കെ.ടി.സി) ഭാര്യ കാർത്യായനി (72) നിര്യാതയായി. മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് റിട്ട. ജീവനക്കാരിയാണ്. മക്കൾ: ജിഷ മോൾ, ഷിജ. മരുമക്കൾ: ജയപ്രകാശ്, പ്രമോദ്. സഞ്ചയനം ഞായറാഴ്ച.
കായക്കൊടി: കോവുമ്മൽ കോരൻ(106) നിര്യാതനായി.ഭാര്യ പരേതയായ കല്യാണി.മക്കൾ:പരേതനായ ബാലൻ, നാണു, കരുണൻ, രാജൻ, രാജീവൻ, ജാനു, ദേവകി, ചന്ദ്രി, പരേതയായ ശാന്ത.മരുമക്കൾ: ജാനു, വിലാസിനി, വിമല, കമല, ഷാഗി, കുമാരൻ, കുഞ്ഞിക്കണ്ണൻ, ബാലൻ , ചന്ദ്രൻ.
ചേലക്കര: കുറുമല തുരുത്തിപ്പള്ളിയിൽ തോമസ് (85) നിര്യാതനായി. ഭാര്യ: റോസമ്മ. മക്കൾ: ജോൺ, ജോർജ്, ആലീസ്, ജോഷി, സെലിൻ. മരുമക്കൾ: പുഷ്പ, ബീന, ജോയി, എൽസി, ജോസ്. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് ചേലക്കര സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
നല്ലളം: പുതിയങ്ങാടി തോട്ടുംവക്കത്ത് വീട്ടിൽ ടി.വി മുബാറക് അലി (44) നിര്യാതനായി. ഭാര്യ: റമീസ. മക്കൾ: യാസർ, മുഫീദ്, ആയിഷ ഷദ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രണ്ടു മണിക്ക് നല്ലളം പടിഞ്ഞാറ് ബസാർ ജുമുഅത്ത് പള്ളിയിൽ.
വടകര: അഴിയൂർ ജെ.ജെ ഹൗസിൽ കോമത്ത്കര മറിയം (74) നിര്യാതയായി. ഭർത്താവ്: ജാഫർ (റിട്ട. പി.ഡബ്ല്യു.ഡി എൻജിനീയർ, മാഹി). മക്കൾ: സഹീർ, ഖമർ, മുനീർ, റീന.മരുമക്കൾ: മെഹബൂബ്, ഫരീദ, റൗല, സുനീറ. സഹോദരങ്ങൾ: ഹഫ്സത്ത്, ആയിഷ, നഫീസ, പരേതരായ സഖരിയ, ഹാഷിം.
തൃപ്രയാർ: കൊച്ചി ദേവസ്വം ബോർഡിന് കീഴിലെ തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലും തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലും ദീർഘകാലം ജീവനക്കാരനായിരുന്ന കുമരപുരം കോവിലകത്ത് രാമചന്ദ്ര രാജ (64) നിര്യാതനായി. തൃപ്രയാര്‍ ക്ഷേത്രത്തില്‍ ആറ് പതിറ്റാണ്ടിലേറെ മേല്‍ശാന്തിയായിരുന്ന നകരമണ്ണ് മന പരമേശ്വരന് നമ്പൂതിരിയുടെയും കുമരപുരം കോവിലകത്ത് കാഞ്ചനത്തമ്പുരാട്ടിയുടെയും മകനാണ്. ഭാര്യ: കൃഷ്ണവേണി. മക്കള്‍: ശ്രീജിത്ത് രാജ (ഖത്തര്‍), രഞ്ജിത്ത് രാജ. സഹോദരങ്ങള്‍: ഡോ. കെ. രവീന്ദ്രരാജ, നളിനി തമ്പുരാട്ടി, സുജാത തമ്പുരാട്ടി, ദിനേശ് രാജ, ശ്യാമള തമ്പുരാട്ടി, പരേതനായ സുകുമാര രാജ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് തൃശൂർ പാറമേക്കാവ് ദേവസ്വം ശാന്തിഘട്ടിൽ.
ചാലിയം: ബാവ മസ്ജിദിന് സമീപം ഐഡിയൽ വീട്ടിൽ തൊണ്ടിക്കോട് കുഞ്ഞിമൊയ്തീൻകുട്ടി (72) നിര്യാതനായി. ഭാര്യ: ആയിഷബീവി. മക്കൾ: ഷാനവാസ് (സൗദി), റൈഹാനത്ത്ബീവി, ബുഷ്റ, നസീമ. മരുമക്കൾ: ഉമ്മർക്കോയ, യൂസുഫ് (അരീക്കാട്), ബാസിമ, പരേതനായ മുസ്തഫ. സഹോദരങ്ങൾ: മൊയ്തീൻകോയ, റുഖിയ, സുലൈഖ, കൗലത്ത്, പരേതരായ മുഹമ്മദ് ബഷീർ, ലത്തീഫ്.
ഫാറൂഖ് കോളജ്: ചുള്ളിപ്പറമ്പ് മുദാം പറമ്പത്ത് സുബ്രമണ്യൻ (78) നിര്യാതനായി. ഫറോക്ക് പേട്ട പൊലീസ് സ്റ്റേഷനു മുൻവശത്തെ പ്രകാശ് ഹോട്ടൽ ഉടമയാണ്. ഭാര്യ: ലീല.മക്കൾ: ജയപ്രകാശ്, (ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ രാമനാട്ടുകര മേഖല സെക്രട്ടറി), ജിതേഷ്, ജിജിത.മരുമക്കൾ: സുരേഷ് ബാബു (പുല്ലിപ്പറമ്പ്), ജുഷിത, വിജിത. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് തറവാട് ശ്മശാനത്തിൽ.
ചാലക്കുടി: ചാലക്കുടിയിലെ ആദ്യകാല ടാക്സി ഡ്രൈവർ പോട്ടച്ചിറ ചിറ്റേക്കര വീട്ടിൽ സദാനന്ദൻ (72) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: ദിലീപ്, ദിജി, ദിനകർ. മരുമക്കൾ: സവിത, സോമസുന്ദരൻ, സരിത.