Obituary
വടകര: പുത്തൂർ ട്രെയിനിങ് സ്കൂളിന് സമീപം തൊടുവയിൽ അമ്മുക്കുട്ടിയമ്മ (82) നിര്യാതയായി. മക്കൾ: മല്ലിക, പ്രേമി (ഇരുവരും റിട്ട. അധ്യാപകർ, ചീനം വീട് യു.പി സ്കൂൾ), ലത (ഏറാമല), ഗീത (തലശ്ശേരി). മരുമക്കൾ: ഗോപാലകൃഷ്ണൻ (പതിയാരക്കര), ചന്ദ്രൻ (കൊയിലാണ്ടി), രവി (ഏറാമല), പരേതനായ പ്രമോദ് (തലശ്ശേരി).
പറവൂർ: കേസരി റോഡ് കമലാലയത്തിൽ ഗോപാലകൃഷ്ണൻ നായർ (96) നിര്യാതനായി. ഭാര്യ: പരേതയായ ഭാനുമതിയമ്മ. മക്കൾ: രമേഷ്കുമാർ, സതീഷ് കുമാർ, പരേതയായ കമലദേവി, അചല ദേവി, ആനന്ദ് കുമാർ, വിനോദ് കുമാർ.
താമരേശ്ശരി: പുതുപ്പാടി കൊട്ടാരക്കോത്ത് തട്ടാരപ്പൊയിൽ അബൂബക്കറുടെ ഭാര്യ ഫൈസല (49) നിര്യാതയായി. മക്കൾ: ഷാഫി ( സൗദി), സവാദ് (സൗദി), ഷാനിദ്. മരുമക്കൾ: സഫ്ന, അൻഷില.
മൂവാറ്റുപുഴ: പ്രമുഖ അഭിഭാഷകനും ഗ്രന്ഥകാരനുമായിരുന്ന കടാതി കണ്ടവത്ത് അഡ്വ. ഡോ. കെ.സി. സുരേഷ് (69) നിര്യാതനായി. അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടര്‍, സംസ്ഥാന വിജിലന്‍സ് അഡീഷനൽ ലീഗല്‍ അഡ്വൈസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സംസ്ഥാന വിജിലൻസ് ലീഗൽ അഡ്വൈസർ സ്ഥാനത്തുനിന്ന് വിരമിച്ചശേഷം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ പ്രാക്ടീസ് ചെയ്തു. വിവരാവകാശ നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. മൂവാറ്റുപുഴ നഗരസഭ വൈസ് ചെയര്‍മാനായി പ്രവർത്തിച്ചിരുന്നു.സൂര്യശ്രീ തിയറ്റേഴ്സ് നാടക ട്രൂപ് അമരക്കാരനായിരുന്നു. എയ്ഞ്ചല്‍ വോയ്സ്, കൊച്ചിന് ഹരിശ്രീ ഗാനമേള ട്രൂപ്പുകളിലെ ഗായകനായും തിളങ്ങി. മേള, കലയരങ്ങ് സാംസ്കാരിക സ്ഥാപനങ്ങളുടെ ഭാരവാഹിയായിരുന്നു. ശിഖരങ്ങള്‍ തേടുന്ന വവ്വാലുകള്‍, കാവുതീണ്ടുന്ന കരിമ്പനകള്‍, കാന്‍ഡിയിലെ കോളാമ്പിപ്പൂക്കള് എന്നീ കഥാസമാഹാരങ്ങള്‍ എഴുതി. പെര്‍ത്ത് മലയാളി കള്‍ചറല്‍ ഫോറം നല്കിയ സാഹിത്യ ശ്രേഷ്ഠ പുരസ്കാരം 2017ൽ നേടിയിട്ടുണ്ട്.ഭാര്യ: പെരുമ്പാവൂർ രാജേന്ദ്ര നിവാസിൽ സുഷമ. മക്കൾ: ഡോ.ശ്രീലക്ഷ്മി, രോഹിണി. മരുമക്കൾ: ഡോ. ബാലകൃഷ്ണൻ, ഹേമന്ത്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
വാകയാട്: എടച്ചേരി അച്യുതക്കുറുപ്പ് (80, റിട്ട. പന്തലായനി ബ്ലോക്ക് പഞ്ചായത്ത്) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: അനിൽകുമാർ (കെ.ആർ.എസ് കോഴിക്കോട്), അജിത്ത്കുമാർ (ബസ് കണ്ടക്ടർ), രമേഷ് (അധ്യാപകൻ, തൃക്കുറ്റിശ്ശേരി ഗവ. യു.പി സ്കൂൾ). മരുമക്കൾ: ബീന, രമ്യശ്രീ, ആരതി (അധ്യാപിക, വാകയാട് ഗവ. എൽ.പി സ്കൂൾ).
കടിയങ്ങാട്: മുതുവണ്ണാച്ച പരേതനായ വാരിയത്ത്കണ്ടി മൂസയുടെ ഭാര്യ കരിങ്കണ്ണിയിൽ ഫാത്തിമ (93) നിര്യാതയായി. മക്കൾ: കദീജ, കുഞ്ഞാമി, അമ്മദ്, ഇബ്രാഹിം, മൊയ്തു. മരുമക്കൾ: സുബൈദ കല്ലൂർ, ആയിഷ പെരുവാന്തി, ഫാത്തിമ പിലാച്ചേരി, പരേതനായ കരിങ്ങണ്ണി ഇബ്രാഹിം.
എകരൂല്‍: ഇയ്യാട് പൊയിലിൽ മജീദ് (ഡ്രൈവര്‍-50) നിര്യാതനായി. മാതാവ്: കുഞ്ഞായിഷ. ഭാര്യ: സഫിയ (പൂനൂര്). മക്കൾ: റാഹില, മിസ്ന. മരുമക്കള്‍: ഫാസിൽ, സഹീർ (ഇരുവരും കിനാലൂർ). സഹോദരങ്ങള്‍: ബഷീര്‍, റാഫി, ഇസ്മായില്‍, ഹസീന, അഷ്റഫ്. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഇയ്യാട് ജുമാമസ്ജിദിൽ.
പയ്യോളി: തുറയൂരിലെ ആദ്യകാല സി.പി.എം പ്രവർത്തകനായ കരിപ്പാലിതാഴ ഗോപാലൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: ബാബു, രാജേഷ് (അബൂദബി), നിജേഷ് (സി.പി.എം തുറയൂർ ടൗൺ ബ്രാഞ്ച് അംഗം), മോളി. മരുമക്കൾ: വിജയൻ (മേപ്പയൂർ), സജിന, ജസ്ന. സഹോദരി: പരേതയായ കല്യാണി.
പയ്യോളി: അയനിക്കാട് കുറ്റിയിൽ പീടികക്ക് സമീപം കളത്തിൽത്താഴ അമ്മാളു അമ്മ (85) നിര്യാതയായി.സഹോദരങ്ങൾ: ബാലൻ നായർ, ശ്രീധരൻ നായർ, നാരായണൻ നായർ (മൂവരും പുറക്കാട്), കുഞ്ഞിക്കണ്ണൻ നായർ (വീരഞ്ചേരി ), കാർത്യായനി അമ്മ.
എകരൂല്‍: മങ്ങാട് എരഞ്ഞിക്കൽ പാറക്കടവത്ത് ബേബി (53) നിര്യാതനായി. പരേതരായ രാമെൻറയും മീനാക്ഷിയുടെയും മകനാണ്. ഭാര്യ: സുമിത്ര. മക്കൾ: ഐശ്വര്യ ബേബി, അലീന ബേബി. സഹോദരങ്ങൾ: ഷീല, ബിന്ദു, ബൈജു, ബിജു.
വാണിമേൽ: ഭൂമിവാതുക്കൽ കണ്ടോത്ത് കുമാരൻ (81) നിര്യാതനായി. ഭാര്യ: മന്ദി. മക്കൾ: പവിത്രൻ, വിജയൻ, സാവിത്രി, സരള, പുഷ്പ. മരുമക്കൾ: കുഞ്ഞിരാമൻ, നാണു, പ്രീത, ഷൈജ, പരേതനായ രാജൻ.
കൊയിലാണ്ടി: മേലൂർ അനാമികയിൽ കെ.വി. സതി (92) നിര്യാതയായി. വെങ്ങര ഗീത നഴ്സറിയിലെ മുൻ ജീവനക്കാരിയായിരുന്നു. മകൻ: കെ.വി. ശ്രീകുമാരൻ (മേലൂർ കോൺഗ്രസ് ബൂത്ത് സെക്രട്ടറി). സംസ്കാരം ഞായറാഴ്ച 10.30ന് വീട്ടുവളപ്പിൽ.