Obituary
ചങ്ങനാശ്ശേരി: എന്‍.സി.പി സംസ്ഥാന നിര്‍വാഹക സമിതി അംഗവും കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മെംബറുമായ ടോമി ചങ്ങങ്കരിയുടെ ഭാര്യ മറിയമ്മ തോമസ് (71) നിര്യാതയായി. രാമങ്കരി കവലയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: സുരഭി സിബി, സുരേഷ് തോമസ് (അല്‍ ആലിയ ഇൻറര്‍നാഷനല്‍ സ്കൂള്‍, റിയാദ്), സുമിത ജോസ് ജോബിന് (അയര്‍ലൻഡ്). മരുമക്കള്‍: സിബി ഇലഞ്ഞിമറ്റം പൈക, ബിന്ദു സുരേഷ് മണിച്ചിറ അയര്‍കുന്നം, ജോ ജോബിന് ജോസ് തോട്ടുകടവില്‍ വട്ടിയൂര്‍ക്കാവ്. മൃതദേഹം തിങ്കളാഴ്ച വൈകീട്ട് നാലിന് ഭവനത്തില്‍ കൊണ്ടുവരും. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വെരൂര്‍ സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.
മരുതുംമൂട്: പ്രമുഖ ചിത്രകാരനും വാഗ്മിയും ചിത്രകല അധ്യാപകനുമായ പുളിമൂട്ടില്‍ പി.എല്‍. ഫിലിപ്സ് (ഫിലിപ് സാര്‍ -72, റിട്ട. അധ്യാപകന് സെൻറ് ഡൊമിനിക് എച്ച്.എസ്.എസ് കാഞ്ഞിരപ്പള്ളി) നിര്യാതനായി. ഭാര്യ: തങ്കമണി മാവേലില്‍ കുടുംബാംഗം ടെസ്സി. മക്കള്‍: ലൈക്ക് (ദുബൈ), ലിസ, ഡോ. ലിയാന്സ (കുവൈത്ത്), ജ്യോബിന്. മരുമക്കള്‍: ട്വിങ്കിള്‍ കരിങ്ങട തുരുത്തി, ബിനോ ചിറക്കടവില്‍ തുരുത്തി. സംസ്കാരം തിങ്കളാഴ്ച മൂന്നിന് മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളി സെമിത്തേരിയില്‍.
പാലാ: കടപ്പാട്ടൂർ ബിജു കൊല്ലംപറമ്പിൽ (52) നിര്യാതനായി. ഭാര്യ: ഫോർട്ട്കൊച്ചി കോച്ചേരിയിൽ ഷീബ. മക്കൾ: സെബിൻ, സെറിൻ. പാലാ നഗരസഭ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ സഹോദരനാണ്. മറ്റു സഹോദരങ്ങൾ: ബിന്ദു, ബോബി.
കോട്ടയം: തുകലശ്ശേരി മേച്ചേരിയിൽ പരേതനായ രാമകൃഷ്ണ പിള്ളയുടെ (റിട്ട. കെ.എസ്.ഇ.ബി) ഭാര്യ ശാരദാമണി (സാവിത്രി -88) നിര്യാതയായി. മക്കൾ: സുരേഷ്, സുജാത, സുലേഖ. മരുമക്കൾ: രാധാകൃഷ്ണൻ (ടി.എസ്.സി), ശിവപ്രസാദ് (യു.എൻ.ഐ, കോട്ടയം). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
വെള്ളാവൂർ: ഉള്ളരിക്കൽ ഫിലിപ് ജോൺ (72) നിര്യാതനായി. ഭാര്യ: തോട്ടഭാഗം കോമലയിൽ സൂസമ്മ. മക്കൾ: ജീന, ജിനു, ജീന, ജോൺ ഫിലിപ്, ജോൺ തോമസ്. മരുമക്കൾ: രാജു, ആശ, സുമിറ്റ. സംസ്കാരം തിങ്കളാഴ്ച മുണ്ടത്താനം ഇമ്മാനുവൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.
വൈക്കം: വടയാർ എടാട്ടുവീട്ടിൽ പരേതനായ പത്മനാഭെൻറ ഭാര്യ ടി.കെ. സുമതി (92) നിര്യാതയായി. മക്കൾ: ഇ.പി. ശാലിനി (റിട്ട. ജുഡീഷ്യൽ ഡിപ്പാർട്മെൻറ്), ഇ.പി. ദിലീപ് കുമാർ (റിട്ട. സാമൂഹികനീതി വകുപ്പ്), ഇ.പി. ഷൈല, ഇ.പി. ഷീല. മരുമക്കൾ: കെ. പ്രകാശൻ, കെ.ടി. ബിന്ദു, സുരേഷ് ബാബു, സി.ടി. സാജൻ.
പന്തളം: പുഴിയ്ക്കാട് കുറ്റിവിളയിൽ പരേതനായ ശിവരാമ പിള്ളയുടെ ഭാര്യ തങ്കമണിയമ്മ (68) നിര്യാതയായി. മക്കൾ: റോഷ്നി (പന്തളം മർച്ചൻറ് സഹകരണ സംഘം), സിന്ധു, ബിന്ദു, ചിത്ര. മരുമക്കൾ: ഗോപകുമാർ, അശോക് കുമാർ, അനിൽകുമാർ, പരേതനായ സോമരാജൻ.
പത്തനംതിട്ട: വെച്ചൂച്ചിറ മാളികവീട് എം.ഡി. വർഗീസ് (ബേബിക്കുട്ടി-92) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് വെച്ചൂച്ചിറ സെൻറ് ആൻഡ്രൂസ് മാർത്തോമ പള്ളി സെമിേത്തരിയിൽ. ദീർഘകാലം താൻസനിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ ആയിരുന്നു. ‘ആഫ്രിക്കൻ പറുദീസയിൽ’ ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭാര്യ: റാന്നി ചാലുമാട്ട് കുടുംബാംഗം സാറാമ്മ. മക്കൾ: സാജൻ (യു.കെ), സെന്നി (ചീഫ് എഡിറ്റർ, രാജ് ന്യൂസ് മലയാളം, ചെന്നൈ), സജിനി (ദുൈബ). മരുമക്കൾ: ജിജി (വട്ടശ്ശേരിൽ മല്ലപ്പള്ളി), തനൂജ കൊഴമ്പേലിത്ര കുമരകം, സജി പൂവണ്ണം വിളയിൽ.
കുമ്പനാട്: നെല്ലിമല മോളിക്കൽ എം.കെ. ജാനകിക്കുട്ടി (കുട്ടിപ്പെണ്ണ് –80) നിര്യാതയായി. മക്കൾ: രാജു, ശ്യാമള. മരുമക്കൾ: തങ്കമ്മ, കെ.കെ. രാജു. സംസ്കാരം തിങ്കളാഴ്ച 12ന് വീട്ടുവളപ്പിൽ.
അടൂർ: ഏഴംകുളം പ്ലാേൻറഷൻമുക്ക് നെജി മൻസിലിൽ അബ്ദുൽ ജബ്ബാർ (76) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ ബീവി. മക്കൾ: നജീം, നൗഷാദ്, നവാസ്, ഷെമീന. മരുമക്കൾ: നസീല, ഷെമീന, ഷീബ, സുരാജ്, നവാസ്.
തിരുവല്ല: കുറ്റൂർ പോത്തളത് വല്യറയിൽ ഗോപാലകൃഷ്ണെൻറ ഭാര്യ ശാന്തമ്മ (68) നിര്യാതയായി. മക്കൾ: ഉദയകുമാർ, ഉദയശ്രീ, ഉദയ കുമാരി. മരുമക്കൾ. ഗീതകുമാരി, ഗിരീഷ്, ജയേഷ്. സംസ്കാരം ചൊവ്വാഴ്ച 10ന് വീട്ടുവളപ്പിൽ.
കുമ്പനാട്: കടപ്ര ചേലനിൽക്കുന്നതിൽ രത്നഭവനിൽ സി.കെ. പൊന്നപ്പൻ നായർ (റിട്ട. ഹവീൽദാർ -79) നിര്യാതനായി. ഭാര്യ: സുമതിക്കുട്ടിയമ്മ. മക്കൾ: പി. ശശികല (ഡി.ഡി. ഓഫിസ്, തിരുവല്ല), പി. അനിൽകുമാർ (മസ്കത്ത്), പി. മനോജ് കുമാർ (അബൂദബി). മരുമക്കൾ: സൈലേഷ് മങ്ങാട്ട് (വൈസ് പ്രസി, നെടുമ്പ്രം ഗ്രാമപഞ്ചായത്ത്), ദീപ്തി, സിന്ധു.