Obituary
ആലുവ: കുട്ടമശ്ശേരി അമ്പലപ്പറമ്പിൽ കരിപ്പകാട്ടു വീട്ടിൽ പരേതനായ അയ്യപ്പന്റെ മകൻ വിജയൻ (71) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: ഷിബു, ഷിജു (രാജഗിരി ആശുപത്രി), ഷീബ (രാജഗിരി ആശുപത്രി). മരുമക്കൾ: സരിത ശരൺ (റിനൈ മെഡിസിറ്റി), സുമേഷ് (ജി.ടി.എൻ ടെക്സ്റ്റൈൽസ്).
മാന്നാർ: സമസ്ത കേരള നായർ സമാജം ഓർഗനൈസിങ് സെക്രട്ടറി ബുധനൂർ കടമ്പൂർ കൊപ്പാറ കിഴക്കേതിൽ വീട്ടിൽ ആർ. അനന്തന്റെ ഭാര്യ രമണിക്കുട്ടിയമ്മ (70) നിര്യാതയായി. സമസ്ത നായർ സമാജം വൈസ് പ്രസിഡന്റ് ആയിരുന്നു. മക്കൾ: അനിത അനന്തൻ, ലീന അനന്തൻ. മരുമക്കൾ: അരുൺ കെ. പിള്ള, ഹരികൃഷ്ണൻ ബി. പിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
അമ്പലപ്പുഴ: നീർക്കുന്നം കോലേഴത്ത് ദിവാകരൻ(86) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സലി, സതീശൻ, ലാലി, സജി, റെജി, സുബാഷ്. മരുമക്കൾ: രോഹിണി, മിനി, ലേഖ.
തുറവൂർ: തുറവൂർ പഞ്ചായത്ത് എട്ടാം വാർഡ് വളമംഗലം വടക്ക് ബിനിപുരത്ത് വിജയന്റെ ഭാര്യ കമല വിജയൻ (65) നിര്യാതയായി. മക്കൾ: ബിനീഷ്, വിനോദ്, ബീന. മരുമക്കൾ: പൊന്നമ്മ, മഞ്ജു, സജി. സഞ്ചയനം ശനിയാഴ്ച രാവിലെ 11.30ന്.
അമ്പലപ്പുഴ: കരുമാടി കല്ലുമ്മേൽ വീട്ടിൽ എസ്.ചന്ദ്രൻ(73) നിര്യാതനായി. ഭാര്യ: അംബുജാക്ഷി. മക്കൾ: അജികുമാർ, അമ്പിളി. മരുമക്കൾ: ബീന അജികുമാർ, സുരേഷ് കുമാർ.
അമ്പലപ്പുഴ: അമ്പലപ്പുഴ കോമന ബീനസദനത്തിൽ കുമാരന്റെ ഭാര്യ വി.എസ്. ശാരദ (71) നിര്യാതയായി. മക്കൾ: ബീന, മിനി. മരുമക്കൾ: സാബു, പ്രേംജിത്ത് ലാൽ.
ആലുവ: ദേശീയപാതയിൽ ആലുവ മുട്ടത്ത് സ്കൂട്ടറിന് പിന്നിൽ ട്രക്ക് ഇടിച്ച് യുവതി മരിച്ചു. ആലുവ കാസിനോ തിയറ്ററിനുസമീപം ഫ്ലാറ്റിൽ താമസിക്കുന്ന കൊല്ലം പടിഞ്ഞാറെ കണ്ണിമേൽ അരുൺ ഭവനിൽ അഖില രാജാണ് (32) മരിച്ചത്. കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം നടത്തും. ഭർത്താവ്: അരുൺ (ഫെഡറൽ ബാങ്ക് ജീവനക്കാരൻ). മക്കൾ: ശ്രീബാല (എട്ട്), ശ്രീവേണി (11 മാസം).
പറവൂർ: മൂത്തകുന്നം പാലത്തിൽനിന്ന് പുഴയിൽ ചാടിയ വീട്ടമ്മയുടെ മൃതദേഹം കുഞ്ഞിത്തൈ-ചെട്ടിക്കാട് ഭാഗത്ത് പുഴയിൽ കണ്ടെത്തി. വാവക്കാട് കുന്നുമ്മത്തറ ബിനോയിയുടെ ഭാര്യ ഭാഗ്യലക്ഷ്മിയാണ് (33) മരിച്ചത്. കൊടുങ്ങല്ലൂരിൽ ബ്യൂട്ടി പാർലർ നടത്തുകയാണ്. മരണത്തിൽ ആരും ഉത്തരവാദിയല്ലെന്ന് ആത്മഹത്യ കുറിപ്പ് എഴുതിവെച്ച ശേഷമാണ് ഇവർ ഞായറാഴ്ച ഉച്ചയോടെ വീടുവിട്ടത്. അന്ന് വൈകീട്ട് നാലിന് മൂത്തകുന്നം പാലത്തിൽനിന്ന് പുഴയിൽ ചാടി. ബിനോയി ടൈൽസ് പണിക്കാരനാണ്. മകൻ: ഗൗതം കൃഷ്ണ (മൂന്നാം ക്ലാസ് വിദ്യാർഥി). പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കാരം നടത്തി.
കാക്കനാട്: പാലാരിവട്ടം-കാക്കനാട് സിവിൽ ലൈൻ റോഡിലെ വാഹനാപകടത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കുണ്ടുവേലി ഓലിക്കുഴിയിൽ താമസിക്കുന്ന അബ്ദുൽ സലാമിന്റെ മകൻ മുഹമ്മദ് അസ്ലമാണ് (14) മരിച്ചത്. വെണ്ണല ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. പടമുകൾ പള്ളിയിലെ മദ്റസ പഠനശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ കമ്പിവേലിക്കകം ബസ്സ്റ്റാൻഡിന് സമീപം തിങ്കളാഴ്ച രാവിലെ 8.45ഓടെയാണ് അപകടം. ഓട്ടോറിക്ഷ പിന്നിലിടിച്ച് സൈക്കിളിൽനിന്ന് റോഡിലേക്ക് വീണ കുട്ടിയുടെ ശരീരത്തിലൂടെ പിന്നാലെ എത്തിയ ടാങ്കർ ലോറി കയറി. ഗുരുതര പരിക്കേറ്റ അസ്ലമിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നടപടി പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു കൊടുത്ത മൃതദേഹം തിങ്കളാഴ്ച വൈകീട്ട് പടമുകൾ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: ഷാനിബ. സഹോദരൻ: അജ്മൽ (നാലാം ക്ലാസ് വിദ്യാർഥി). ഓട്ടോ ഡ്രൈവർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തതായി തൃക്കാക്കര പൊലീസ് അറിയിച്ചു.
കുമരകം: വെച്ചൂര്‍ അംബിക മാര്‍ക്കറ്റ് മാമ്പറഭാഗം ഹേമാലയത്തില്‍ പരേതനായ ഗിരീഷിന്റെ മകന് ഗോപി വിജയ്യെ (22) കുമരകം പടിഞ്ഞാറ് ചിറയില്‍ ജലസേചന വകുപ്പിന്റെ സ്ഥലത്തെ മരത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് മൃതദേഹം കണ്ടത്. സമീപ ടൂറിസം വകുപ്പിന്റെ തകര്‍ന്ന കെട്ടിടത്തിലേക്ക് ഗോപിയും യുവതിയും കയറിപ്പോകുന്നത് കണ്ടതായി ചിലര്‍ പറഞ്ഞിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ തിരിച്ചുവരാതായതോടെ നടത്തിയ തിരച്ചിലിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. കുമരകം പൊലീസ് മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. യുവാവിന് ഒപ്പമുണ്ടായിരുന്ന യുവതിയെക്കുറിച്ച് വിവരമൊന്നുമില്ല.
കോതമംഗലം: പുതുവർഷപ്പുലരിയിൽ പെരിയാറ്റിൽ കാണാതായ തട്ടേക്കാട് പക്ഷി സങ്കേതത്തിലെ വാച്ചർ, തട്ടേക്കാടിനുസമീപം ഞായപ്പിള്ളിയിൽ താമസിക്കുന്ന വടക്കേക്കര എൽദോസിന്റെ (54) മൃതദേഹം കണ്ടെത്തി. പെരിയാറിൽ ചെട്ടിപ്പിള്ളി ഭാഗത്താണ് തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. ഓവുങ്കൽ കടവിൽ ഡ്യൂട്ടിയിലായിരുന്ന മറ്റൊരു വാച്ചറായ രാജനൊപ്പം വള്ളത്തിൽ മടങ്ങുമ്പോഴാണ് എൽദോസിനെ കാണാതായത്. ഒന്നിച്ച് ജോലി ചെയ്യുന്ന എൽദോസ് കൂടെ വന്നശേഷം മറ്റൊരു സ്ഥലത്ത് ഇറങ്ങിയെന്ന് ആദ്യം പൊലീസിന് മൊഴി നൽകിയ രാജൻ പിന്നീട് മാറ്റിപ്പറഞ്ഞു. അഗ്നിരക്ഷാസംഘം, വനം വകുപ്പ്, പൊലീസ്, നാട്ടുകാർ സംയുക്തമായി പെരിയാറ്റിലും വന മേഖലയിലും വ്യാപക തിരച്ചിൽ നടത്തി. കഴിഞ്ഞ ദിവസം സ്കൂബാ ടീം രാവിലെ മുതൽ വൈകീട്ട് വരെ ഓവുങ്കൽ കടവിൽ പരിശോധന നടത്തിയിരുന്നു. ഇതിനിടയിൽ എൽദോസിന്റെ ചെരിപ്പ് ചെട്ടിപ്പിള്ളി ഭാഗത്തുനിന്ന് ലഭിച്ചു. വസ്ത്രവും മൊബൈൽ ഫോണും ഓവുങ്കൽ കടവിൽനിന്ന് കണ്ടെത്തിയിരുന്നു. അവിവാഹിതനാണ്. പൊലീസ് കേസെടുത്തു.
മഞ്ഞുമ്മൽ: നിഷ്പാദുക കർമലീത്ത സഭാംഗം ഫാ. ജോസഫ് വെള്ളയിൽ ഒ.സി.ഡി (82) നിര്യാതനായി. മുപ്പത്തടം വെള്ളയിൽ ആൻറണിയുടെയും തെരേസയുടെയും മകനാണ്. പോത്തന്നൂർ, കോളയാട്, വരാപ്പുഴ, ആലുവ, മഞ്ഞുമ്മൽ എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു.