Obituary
ചാന്നാനിക്കാട്: കൂവപ്പറമ്പിൽ ഡോ. പി.എസ്. നാരായണൻകുട്ടിയുടെ ഭാര്യ ജി.ജി. ഗീതാകുമാരി (59) നിര്യാതയായി. സെയിൽസ്ടാക്സ് കമീഷണർ മാടപ്പള്ളി ഗീതാഭവനിൽ പരേതനായ എം.പി. ഗോപിനാഥൻ നായരുടെയും ടി.പി. പൊന്നമ്മയുടെയും മകളാണ്. മക്കൾ: എൻ. ഗോപീകൃഷ്ണൻ, എൻ. ഹരികൃഷ്ണൻ, എൻ. ജയകൃഷ്ണൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
തൂക്കുപാലം: അമ്പതേക്കര്‍ മക്കുളത്ത് എം.കെ. രാജന് (60) നിര്യാതനായി. ഭാര്യ: മിനി. മക്കള്‍: ജിബിന്‍, വിബിന്. മരുമകള്‍: ആന്‍സ്.
തൂക്കുപാലം: കല്ലാര്‍ മണിചിറയില്‍ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ (82) നിര്യാതയായി. മക്കള്‍: ആലിസ്, മേരി, ജോസഫ്, റോസമ്മ, ഷാജി, ലില്ലിക്കുട്ടി, ജിജി, സജി, സനോ.
അണക്കര: തെന്നാട്ടിൽ പരേതനായ ചാണ്ടിക്കുഞ്ഞിന്റെ ഭാര്യ അന്നമ്മ (91) നിര്യാതയായി. മക്കൾ: മാത്യു, എൽസിക്കുട്ടി. മരുമക്കൾ: ജോസ് വർക്കി കൊല്ലംകുടി, ലിസി ഉപ്പുതോട്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് അണക്കര സെന്റ് ജോർജ് ഫെറോന പള്ളി സെമിത്തേരിയിൽ.
മൂന്നാർ: ആകാശവാണി ദേവികുളം നിലയത്തിൽ 20 വർഷത്തിലേറെയായി അനൗൺസറായ തങ്കമണി (50) നിര്യാതയായി. ഭർത്താവ്: ശെൽവകുമാർ. മക്കൾ: മോനിഷ, സ്നേഹ (ഇരുവരും വിദ്യാർഥികൾ). സംസ്കാരം ബുധനാഴ്ച ദേവികുളത്ത്.
ചെറുതോണി: പാറേമാവ് ലക്ഷ്മിപുരം കൃഷ്ണൻ നായർ (82) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: രാജലക്ഷ്മി (പഞ്ചായത്ത്), ഗിരീഷ്, ഉണ്ണികൃഷ്ണൻ (ഇരുവരും ആർമി). മരുമക്കൾ: മഞ്ജു, ധന്യ.
പടി.കോടിക്കുളം: ഏഴല്ലൂർ പ്ലാന്റേഷൻ പുത്തൻപുരയിൽ രാജുവിന്റെയും ഭാവനയുടെയും മകൻ സൈജു (41) നിര്യാതനായി. ഭാര്യ: ഉടുമ്പൻചിറക്കൽ കുടുംബാംഗം ശ്രുതി. മക്കൾ: ഗൗരികൃഷ്ണ, ഗായത്രി കൃഷ്ണ.
കല്ലടിക്കോട്: ബംഗളൂരു-മൈസൂരു ദേശീയപാതയിലെ വാഹനാപകടത്തിൽ യുവാവ് മരിച്ചു. തച്ചമ്പാറ മാങ്കുറുശ്ശി പൂവാടിയിൽ ജിതിൻ ബി. ജോർജാണ് (27) മരിച്ചത്. മൈസൂർ റോഡിലെ മീഡിയനിൽ ഇടിച്ച് മറിഞ്ഞ ടിപ്പർലോറിക്കടിയിൽ രണ്ടുകാറും ബൈക്കും അകപ്പെട്ടു. ബൈക്ക് യാത്രികനായിരുന്നു പീനിയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന ജിതിൻ. തിങ്കളാഴ്ച രാത്രി ഏഴിനാണ് സംഭവം. പിതാവ്: ജോർജ് മാണി (കൂർഗ് എസ്റ്റേറ്റ് മാനേജർ), മാതാവ്: സജി ജോർജ്, സഹോദരി: ജിസ ജോർജ് (സൗദി). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.45ന് കോവിഡ് പ്രോട്ടോകോൾ പ്രകാരം കല്ലടിക്കോട് സെന്റ് തോമസ് ചർച്ച് ഇടവക സെമിത്തേരിയിൽ.
തൃത്താല: ആലൂർ പൂലേരി കാങ്കത്ത് വീട്ടിൽ ലീലാവതി (62) നിര്യാതയായി. ഭർത്താവ്: ശ്രീധരൻ നായർ. മക്കൾ: ശ്രീലജ, ശ്രുതി. മരുമക്കൾ: ജിതേന്ദ്രൻ, ശരത്.
കോട്ടായി: കീഴത്തൂർ കരിയാട്ടുപറമ്പ് വീട്ടിൽ അബ്ദുൽ അസീസിന്റെ ഭാര്യ ആമിന (48) നിര്യാതയായി. മക്കൾ: അനീഷ, ആഷിദ, ഷംല. മരുമക്കൾ: ഖാജാ ഹുസൈൻ, സിദ്ദീഖ്, ഹസ്സൻകുട്ടി. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കീഴത്തൂർ മസ്ജിദ് ഖബർസ്ഥാനിൽ.
പാലക്കാട്: പറക്കുന്നം മില്ലത്ത് നഗറിൽ താമസിക്കുന്ന ജൈലാവുദ്ദീന്റെയും നസീറയുടെയും മകൻ മുഹമ്മദ് ഫാസിൽ (15) നിര്യാതനായി. സഹോദരി: ഫൗസിയ ഇസ്മായിൽ.
തച്ചമ്പാറ: കിഴക്കേക്കര അമ്മിണിയമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: ഉണ്ണികൃഷ്ണൻ, ഹരിദാസൻ, രമണി, പരേതയായ ലക്ഷ്മിക്കുട്ടി. മരുമക്കൾ: ശോഭന, ഗംഗാധരൻ, മണി, നന്ദിനി.