Obituary
മരട്: കാട്ടിത്തറ റോഡ് പരിമണത്ത് വീട്ടിൽ പരേതനായ ജോണിന്റെ ഭാര്യ ഫിലോമിന (77) നിര്യാതയായി. മക്കൾ: തോമസ്, അഗസ്റ്റിൻ, മേരി, ഗ്രേസി. മരുമക്കൾ: ആശ, സ്മിത, മാർട്ടിൻ, ആന്റണി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പൂണിത്തുറ സെന്റ് ജയിംസ് പള്ളി സെമിത്തേരിയിൽ.
മൂവാറ്റുപുഴ: ആട്ടായം ചാമലയിൽ മൈതീൻ (95) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: മുഹമ്മദ് ചാമല, റഷീദ്, ആമിന, സുഹറ. മരുമക്കൾ: അബ്ദുൽ ഖാദർ, ഖാദർകുട്ടി, മിസ്രിയ, സാജിത.
വൈറ്റില: തൈക്കൂടം ജവഹർ റോഡിൽ മങ്ങാട്ട് ടി.വി. ബാലകൃഷ്ണൻ നായർ (റിട്ട. കൊച്ചിൻ പോർട്ട് -80) നിര്യാതനായി. ഭാര്യ: ടി.എസ്. രുക്മിണി. മക്കൾ: രാജേഷ്, രാജി. മരുമക്കൾ: സൂര്യ, സന്തോഷ് കുമാർ.
പട്ടിമറ്റം: ചേലക്കുളം നാത്തേക്കാട്ട് പരേതനായ ഹസന്റെ മകൻ അലിക്കുഞ്ഞ് (60) നിര്യാതനായി. ഭാര്യ: വെങ്ങോല പുത്തുക്കാടൻ കുടുംബാംഗം ആമിന. മക്കൾ: ജെസ്ന, സുഹൈല. മരുമക്കൾ: കബീർ (ഫേസ് ആൻഡ് ഫ്രെയിംസ്, കാക്കനാട്), നസീബ് (ബിനാനിപുരം പൊലീസ് സ്റ്റേഷൻ). ഖബറടക്കം ഞായറാഴ്ച രാവിലെ 9.30ന് ചേലക്കുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
കോതമംഗലം: കുത്തുകുഴി കല്ലത്ത് ജോജി കെ. തോമസിന്റെ ഭാര്യ ജാൻസി (57) നിര്യാതയായി. കാലടി തുറവൂർ പുന്നേക്കാടൻ കുടുംബാംഗമാണ്. മക്കൾ: സിന, നിന, തോമസ് (സി.പി.ഒ, തൃപ്പൂണിത്തറ). മരുമക്കൾ: ടാൻസൺ, സിജോ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.
കൊച്ചി: വെണ്ണല കുറൂര്‍ പുത്തന്‍പുരയ്ക്കല്‍ കെ.വി. ഏലിയാസ് (ജോയി -77) നിര്യാതനായി. ഭാര്യ: പിറവം പെരിങ്ങാമലയിൽ ലീല. മക്കൾ: ബിനു, സിംസൺ, ജോൺസൺ. മരുമക്കൾ: ബെന്നി, ബിന്ദു, സിൽവി. സംസ്കാരം തിങ്കളാഴ്ച പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയില്‍.
കോതമംഗലം: നെല്ലിക്കുഴി കമ്പനിപ്പടി എസ്.കെ ഹോട്ടൽ ഉടമ സൈതുക്കുടി അബ്ദുൽ ഖാദർ (76) നിര്യാതനായി. ഭാര്യ: മീര ഉമ്മ. മക്കൾ: അലി, റംല, സൽമ, ലൈല, ഷാമില. മരുമക്കൾ: കൗലത്ത്, സൈനുദ്ദീൻ, ഹംസ, കരീം, സുധീർ.
കോതമംഗലം: കുറ്റിലഞ്ഞി പൂവത്തൂർ ചെട്ടുകുടി പരേതനായ ഇബ്രാഹീമിന്റെ മകൻ അലി (57) നിര്യാതനായി. മുൻ മന്ത്രി രമേശ് ചെന്നിത്തലയുടെ ഡ്രൈവറായും പേഴ്സനൽ സ്റ്റാഫായും സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ: നസീമ. മക്കൾ: അൻസൽ മരുമകൾ: അഫ്നിയ മോൾ.
ചെങ്ങമനാട്: പാലപ്രശ്ശേരി ചെരിയംപറമ്പിൽ വീട്ടിൽ അമ്മിണി (88) നിര്യാതയായി. സഹോദരങ്ങൾ: നാരായണൻ, ലക്ഷ്മി, പരേതരായ കുട്ടപ്പൻ, കുമാരൻ, രാമകൃഷ്ണൻ.
ചെങ്ങമനാട്: കപ്രശ്ശേരി കൂട്ടുങ്ങൽ വീട്ടിൽ ബാലകൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഷാജി, രജിമോൻ, സൗദ. മരുമക്കൾ: ജയ, അനു, രാധാകൃഷ്ണൻ.
മാന്നാർ: ബുധനൂർ കിഴക്കുംമുറിയിൽ മനയത്ത് വീട്ടിൽ ശിവശങ്കരപ്പിള്ള(85) നിര്യാതനായി. ശാസ്താംകോട്ട കുന്നത്തൂർ ശ്രീമംഗലം കുടുംബാംഗമാണ്. ഭാര്യ: പ്രസന്നകുമാരി. മക്കൾ: രാജേഷ് കുമാർ, രാജശ്രീ, രാജീവ്കുമാർ (മസ്കത്ത്). മരുമക്കൾ: രാജിത രാജഗോപാൽ, സഞ്ജയ് കുമാർ, രശ്മി(മസ്കത്ത്).
ചാരുംമൂട്: ആദിക്കാട്ടുകുളങ്ങര മൈലാടുംമുകൾ സുഷമ നിവാസിൽ പരേതനായ സോമന്റെ ഭാര്യ ടി.ബി. ലീലാമണി (55) നിര്യാതയായി. മക്കൾ: സുഭാഷ്, സുലേഖ, സുഷമ. മരുമക്കൾ: സുജിത, സജയകുമാർ, ബിജു.