Obituary
ഓച്ചിറ: വയനകം മെഴുവേലിൽ ഉണ്ണികൃഷ്ണപിള്ള (52) നിര്യാതനായി. ഭാര്യ: വിശ്വലക്ഷ്മി. മക്കൾ: അഖില, അഖിലേഷ്.
പരവൂർ: കൂനയിൽ എൽ.പി സ്കൂളിനുസമീപം ആലുവിളയിൽ പരേതനായ വിദ്യാധരന്റെ ഭാര്യ കെ. ശാരദ (92) നിര്യാതയായി. മക്കൾ: അശോകൻ (ലീനാ പെയിന്റ്സ്), ലീന, പരേതരായ ശശിധരൻ, സുരേഷ്ബാബു. മരുമക്കൾ: വിജയകുമാരി, ഷീല, ജെയ്നി, ഷാജി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.
കൊല്ലം: കിളികൊല്ലൂർ നേതാജി നഗർ - 56 കരിഞ്ഞിലോട്ടിൽ പരേതനായ മുള്ളേത്ത് എം.പി. കേശവന്റെ മകൻ കെ. രാമാനുജൻ (81) നിര്യാതനായി. ഭാര്യ: പരേതയായ ലേഖ രാമാനുജൻ. മക്കൾ: ഹിമ, ഹരി. മരുമക്കൾ: സുനിൽ ശങ്കരനാരായണൻ, വിദ്യ ഹരി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഏഴിന്.
പരവൂർ: ചിറക്കരത്താഴം തടത്തിവിള വീട്ടിൽ പരേതനായ ദേവരാജന്റെ ഭാര്യ തങ്കമ്മ (90) നിര്യാതയായി. മക്കൾ: സുദർശനൻ, സുശീലൻ, അജിത. മരുമക്കൾ: യമുന, പരേതരായ സുനിത, അശോകൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.
പത്തനാപുരം: കമുകുംചേരി എലിക്കാട്ടൂർ വട്ടവിള വീട്ടിൽ ഭാസ്കരൻ (72) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ഗിരിജ, പരേതയായ സുനിജ, സുബാഷ്, സുനിൽകുമാർ, സനിൽ കുമാർ. മരുമക്കൾ: വിശ്വനാഥൻ, ശിവൻ, ബിന്ദു, വിജി, ബിജി.
പത്തനാപുരം: പുന്നല പടയണിപ്പാറ എസ്.ആർ സദനത്തിൽ പരേതനായ സുരേന്ദ്രന്റെയും രാധാമണിയുടെയും മകൻ എസ്.ആർ കൺസ്ട്രക്ഷൻസ് മാനേജിങ് ഡയറക്ടർ ഷിജു സുരേന്ദ്രൻ(42) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ബിജു, സജു.
ഓച്ചിറ: തഴവ കുതിരപ്പന്തി ശ്യാം നിവാസിൽ (മുല്ലശ്ശേരി വടക്കതിൽ) ജി.ആർ. രാജൻ (81- രക്ഷാധികാരി മൂലേശേരിൽ ശ്രീഭഗവതി ക്ഷേത്രം ട്രസ്റ്റ്, പി.ഡബ്ല്യു.ഡി കോൺട്രാക്ടർ) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ശ്യാംകുമാർ, ഷൈല, ഷൈൻകുമാർ. മരുമക്കൾ: ബിന്ദു, പരേതനായ രാജ്കുമാർ, ആശ (സിവിൽ പൊലീസ് ഓഫിസർ ഓച്ചിറ പി.എസ്).
ഓച്ചിറ: കൃഷ്ണപുരം പെരുമ്പലത്ത് നന്ദനത്തിൽ ശശിധരൻ പിള്ള (67) നിര്യാതനായി. ഭാര്യ: ഉഷാദേവി. മക്കൾ: സജിനി, സജിത. മരുമക്കൾ: ജയകുമാർ, രാജഗോപാൽ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.
കൊട്ടാരക്കര: കിഴക്കേതെരുവ് ഒറ്റപ്ലാമൂട്ടിൽ പരേതനായ ഡാനിയേലിന്റെ ഭാര്യ തങ്കമ്മ ഡാനിയേൽ (79) നിര്യാതയായി. മക്കൾ: ലീലാമ്മ, ഓമന, ലാലി. മരുമക്കൾ: ബി.സി. രാജ, രാജു, സജി. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് പടിഞ്ഞാറെതെരുവ് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
ആലുവ: ഗവ. ആശുപത്രിക്ക് സമീപം 65 വയസ്സ് തോന്നിക്കുന്ന ആളെ മരിച്ച നിലയിൽ കണ്ടെത്തി. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവർ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 0484 2624006.
പറവൂർ: നഗരത്തിലെ വ്യാപാര സ്ഥാപനത്തിന് മുന്നിൽ നിർമാണ തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തത്തപ്പിള്ളി ചൂളക്കൽ മഹേഷാണ് (52) മരിച്ചത്. ഞായറാഴ്ച രാവിലെ റോഡിലൂടെ പോയവരാണ് കടയുടെ മുന്നിൽ ഇയാൾ തൂങ്ങിനിൽക്കുന്നത് കണ്ടത്. പൊലീസ് എത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു. 15 വർഷമായി ഇയാൾ വീട്ടുകാരുമായി അകന്നു കഴിയുകയായിരുന്നെന്നും മരണത്തിൽ മറ്റുദുരൂഹത ഇല്ലെന്നും പൊലീസ് പറഞ്ഞു.
വൈപ്പിന്‍: നിയന്ത്രണം വിട്ട മോട്ടോര്‍ സൈക്കിള്‍ മതിലില്‍ ഇടിച്ച് യാത്രക്കാരൻ മരിച്ചു. കൂടെ സഞ്ചരിച്ച ആള്‍ക്ക് ഗുരുതര പരിക്കേറ്റു. എളങ്കുന്നപ്പുഴ പെരുമാള്‍പടി തോട്ടുങ്കത്തറ പ്രവീണിന്റെ മകന് രോഹന് കുമാറാണ് (18) മരിച്ചത്. ഒപ്പമുണ്ടായിരുന്ന പുതുവൈപ്പ് തോണിപ്പാലം സ്വദേശി അമലിനാണ്(25) പരിക്കേറ്റത്. ഇയാള്‍ എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച പുലര്‍ച്ച നാലരയോടെ സംസ്ഥാനപാതയില്‍ തെക്കന്‍ മാലിപ്പുറം കൊട്ടാരം ബാറിനു മുന്നിലായിരുന്നു അപകടം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രോഹന് മരിച്ചു. പുലര്‍ച്ച പെട്രോള്‍ നിറക്കാൻ വല്ലാര്‍പാടം പെട്രോള്‍ പമ്പിലേക്ക് പോകുമ്പോഴായിരുന്നു അപകടം. രോഹന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സംസ്കരിച്ചു. മാതാവ്: ബിന്ദു, സഹോദരന്: അശ്വിന്.