Obituary
ആലത്തൂർ: ചിറ്റിലഞ്ചേരി കടംമ്പിടി കിഴക്കേമുറിയിൽ പരേതനായ പഴണന്റെ ഭാര്യ വെള്ളച്ചി അമ്മ (95) നിര്യാതയായി. മക്കൾ: അപ്പുണ്ണി, ലക്ഷ്മി, കമലം. മരുമക്കൾ: ദേവകി, കൃഷ്ണൻകുട്ടി.
കൊണ്ടോട്ടി: കോടങ്ങാട് പരേതനായ ചപ്പങ്ങാട്ടില്‍ അബുവിന്റെ മകള്‍ സി.എച്ച്. ആയിശുമ്മ (67) നിര്യാതയായി. മകള്‍: ആയിശാബി. മരുമകന്: ബഷീര്‍ മാത്തോട്ടം. സഹോദരങ്ങള്‍: ഇസ്മായില്‍, അബ്ദുറഹ്മാന്, മജീദ്, ഗഫൂര്‍, പരേതനായ റസാഖ്.
ആനക്കര: ആനക്കര പെരുമ്പലം ചെമ്പോളി ദേവകി അമ്മ (91) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അച്ചുതന് നായര്‍. മക്കള്‍: ജയരാമന്, രവീന്ദ്രന്, രാധാകൃഷ്ണന്, മാധവിക്കുട്ടി, സരസ്വതി. മരുമക്കള്‍: മാധവിക്കുട്ടി, സരസ്വതി, മിനി.
വടക്കഞ്ചേരി: കൊന്നഞ്ചേരി ചുങ്കത്തൊടി കെ. ആറു (77) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: കമലം, കണ്ണൻ, ചന്ദ്രൻ, ബിന്ദു, ഇന്ദിര. മരുമക്കൾ: പ്രേമ, ബിജി, മണികണ്ഠൻ, കണ്ണൻ. സംസ്കാരം ബുധനാഴ്ച കാലത്ത് 10ന് മഞ്ഞപ്ര കൊളക്കാട് പഞ്ചായത്ത് ശ്മശാനത്തിൽ.
പത്തിരിപ്പാല: മങ്കര മഞ്ഞക്കര മണ്ണാംതൊടി വീട്ടിൽ പരേതനായ ചാമിയാരുടെ ഭാര്യ തങ്ക (74) നിര്യാതയായി. മക്കൾ: ദയന, ഗുരുരാജൻ. മരുമക്കൾ: പ്രീത, പ്രമോദ്.
നേമം: സ്വാതന്ത്ര്യസമര സേനാനി കല്ലിയൂര്‍ സായ് ഭവനില്‍ ആര്. ശ്രീധരന് പിള്ള (98) നിര്യാതനായി. ഭാര്യ: സാവിത്രിയമ്മ. മക്കള്‍: സുരേഷ്കുമാര്‍, ജയകുമാരന്‍ നായര്‍, ഗീതകുമാരി, ഷൈലജ, ഉണ്ണികൃഷ്ണന്. മരുമക്കള്‍: തങ്കമണി, ശോഭനകുമാരി, ദിവാകരന് നായര്‍, മോഹനകുമാര്‍. മുഖ്യമന്ത്രിക്കുവേണ്ടി തഹസില്‍ദാര്‍ സുബ്രഹ്മണ്യവും കേരളസര്‍ക്കാറിനുവേണ്ടി ഡെപ്യൂട്ടി തഹസില്‍ദാര്‍ ഹാഷിമും അന്ത്യോപചാരമര്‍പ്പിച്ചു. മൃതദേഹം തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിച്ചു.
കിളിമാനൂർ: പോങ്ങനാട് കുന്നുംപുറത്ത് വീട്ടിൽ സരസമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ ചെല്ലപ്പൻ നായർ. മക്കൾ: ഇന്ദിര, ലീല, രാജൻ, ശ്യാമള, വിജയകുമാരി. മരുമക്കൾ: പരേതനായ മുരളീധരൻ നായർ, വിജയൻ, ഉഷ, അശോകൻ.
തിരുവനന്തപുരം: പൂജപ്പുര ചെങ്കള്ളൂർ, വടക്കേവീട്ടിൽ ജയചന്ദ്രൻ (64) നിര്യാതനായി. ഭാര്യ: ജയകുമാരി. മക്കൾ: പ്രതീഷ്, ശിവകുമാർ. മരുമക്കൾ: കവിത, വിനീത.
കല്ലറ: വയ്യക്കാവ് കിഴക്കേവിള വീട്ടിൽ പരേതനായ സോമന്റെ ഭാര്യ മൈഥിലി (87) നിര്യാതയായി. മക്കൾ: പരേതയായ ഉഷാകുമാരി, പരേതയായ വിജയലത, പ്രേംകുമാർ, ജീജ, ജയകുമാർ. മരുമക്കൾ: പരേതനായ വിജയകുമാരൻ, സജീവ്, മുരളി, ശ്രീദേവി, ഷീന, മീര.
ആറ്റിങ്ങൽ: കോരാണി സജീർ മൻസിലിൽ എം.എ. സലീമിന്റെ ഭാര്യ പി. ജമീല (77) നിര്യാതയായി. മക്കൾ: സജീം (പെരിന്തൽമണ്ണ നഗരസഭ), സജീർ (ദമാം), സനൂജ (ജിദ്ദ). മരുമക്കൾ: ബീന (കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ, പോത്തൻകോട്), ഷംന, മൻസൂർ (ജിദ്ദ).
തിരുവനന്തപുരം: കുന്നുകുഴി വരമ്പശ്ശേരി അമ്പാടിയിൽ പരേതനായ ചക്രപാണിയുടെ ഭാര്യ സി. സരോജിനി (98-റിട്ട. എ.ഒ കൊളീജിയറ്റ് ഡയറക്ടറേറ്റ്) നിര്യാതയായി. മകൾ: പരേതയായ ചന്ദ്രിക. മരുമകൻ: പരേതനായ വി.എം. ശതഗോപൻ.
നേമം: വിളപ്പില്‍ശാല ഇടമല വലിയവിള പുത്തന്‍വീട്ടില്‍ രാജു (92) നിര്യാതനായി. ഭാര്യ: സാനുമതി. മക്കള്‍: സത്യഗിരി, സുജാത. മരുമക്കള്‍: ഗില്‍, ഡോ. ജാസ്മിന്. പ്രാര്‍ഥന വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.