Obituary
അങ്കമാലി: വട്ടപറമ്പ് അണ്ണലൂര്‍ അരവിന്ദാക്ഷന് (74) നിര്യാതനായി. ഭാര്യ: പൂപ്പത്തി വാണിയമ്പിള്ളി രാധ. മക്കള്‍: രഘു, രമ, രജനി, രമണി. മരുമക്കള്‍: രജിത, ബാബുക്കുട്ടന്, ഗോപി, ദിനേശ്.
ബംഗളൂരു: ബാബുസപല്യ പ്രൈംറോസ് അപ്പാർട്ട്മെന്റിൽ മൂസ യാക്കൂബ് സേട്ട് (81) നിര്യാതനായി. ഭാര്യ: പരേതയായ ആബിദ. മക്കൾ: ആരിഫ്, ആദിൽ, തസ്നീം, തഹസീൻ, നൗഷീൻ. മരുമക്കൾ: ഷഫീഖ്, ആസിഫ്, ഇമ്രാൻ, ഷബ്ന, നാദിയ.
ചെങ്ങമനാട്: ദേശം കുന്നുംപുറം അമ്പാട്ടുപള്ളം വീട്ടിൽ കണ്ണൻ ചാത്തൻ (85) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: എ.സി. ശിവൻ (നെടുമ്പാശ്ശേരി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി), എ.സി. മണി, എ.സി. രമ, എ.സി. സജീവൻ (കോൺഗ്രസ് വാർഡ് പ്രസിഡന്റ്), മരുമക്കൾ: രമ, ധന്യ, ഷിബു, സരിത.
ഇടപ്പള്ളി: പോണേക്കര പുത്തൻവീട്ടിൽ ജോസിന്റെ ഭാര്യ ലാലി (60) നിര്യാതയായി. മക്കൾ: പേർളി മേരി (സൗദി), അഡ്വ. റീവിൻ ചക്കള, റെയ്സ് വർഗീസ് (യു.കെ). മരുമക്കൾ: അജിത് ജോസ് (സൗദി), പ്രിൻസ് പള്ളൻ (ബിസിനസ്).
മൂവാറ്റുപുഴ: ഉമ്മാംകുന്നേൽ പരേതനായ ശശിയുടെ ഭാര്യ രാധ (വാഴക്കുളം കാർമൽ സ്കൂൾ ബസ് ജീവനക്കാരി -57) നിര്യാതയായി. വാഴക്കുളം വെള്ളാരംകുന്നേൽ കുടുംബാംഗമാണ്. മക്കൾ: രജനി, രാജി. മരുമക്കൾ: ബിനു, പരേതനായ റിജോ.
മൂവാറ്റുപുഴ: വടക്കൻ മാറാടി മേത്തരട്ടയില് അഡ്വ. തോമസ് പോളിന്റെ മകന് ജോണ്‍ പി. മേത്തരട്ട (ചാര്‍ളി -91) അമേരിക്കയില്‍ നിര്യാതനായി. ഭാര്യ: പെരുമ്പാവൂര്‍ തോട്ടുങ്കല്‍ കുടുംബാംഗം ലില്ലി. മക്കള്‍: ബിന്ദു, സാറ, പോളിന് (മൂവരും യു.എസ്). സംസ്കാരം പിന്നീട്.
മൂവാറ്റുപുഴ: ഇലാഹിയ ട്രസ്റ്റ് എക്സിക്യൂട്ടിവ് മെംബർ മൂവാറ്റുപുഴ വരപ്പോത്തുകുടിയിൽ വി.എ. ബാവ തമ്പി (വി.പി.എച്ച്.ആർ -68) നിര്യാതനായി. ഭാര്യ: റഷീദ ബീവി. മക്കൾ: സലിം, റഹീം, പരേതനായ ബാവു. മരുമക്കൾ: ബിനീഷ, ഹസീന, ശൈഖ.
കാക്കനാട്: തൃക്കാക്കര തോപ്പില്‍ മാമ്പറമ്പില്‍ ജോസഫ് (88) നിര്യാതനായി. ഭാര്യ: ത്രേസ്യമ്മ. മക്കള്‍: രാജേഷ് (രാജു), ലീന. മരുമക്കള്‍: സിനി, ബിജു. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 4.30ന് തോപ്പില്‍ മേരിറാണി പള്ളി സെമിത്തേരിയില്‍.
കാക്കനാട്: അത്താണി കാഞ്ഞിരക്കാട് കെ.കെ. ബാലന് (82) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കള്‍: ഉണ്ണി, കെ.ബി. ദാസന്, സുരേഷ്, ലളിത. മരുമക്കള്‍: ഉഷ, രാജി, സീന, സുബു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കാക്കനാട് അത്താണി ശ്മശാനത്തില്‍.
പെരുമ്പാവൂർ: ആശ്രമം ഹൈസ്കൂളിന് പിറകുവശം കാരാട്ടുപള്ളിക്കര ചാലിൽ വീട്ടിൽ സി.എ. രവി (57) നിര്യാതനായി. റിട്ട. കെ.എസ്.ഇ.ബി ഓവർസിയറാണ്. ഭാര്യ: ശോഭ. മക്കൾ: അരവിന്ദ്, അനുവിന്ദ (വിദ്യാർഥികൾ).
ആലുവ: ദേശം കുന്നുംപുറം വന്ദന വീട്ടിൽ വി.എം. വേണുക്കുട്ടൻ (റിട്ട. അധ്യാപകൻ, ഗവ. പോളിടെക്നിക്, കളമശ്ശേരി -62) നിര്യാതനായി. ഭാര്യ: എം.പി. വനജ (റിട്ട. ഹെഡ്മിസ്ട്രസ്, അകപ്പറമ്പ് ഗവ. സ്കൂൾ). മക്കൾ: വൈശാഖ് വി. നായർ (കുവൈത്ത്), വൈഷ്ണവ് വി. നായർ (ബിസിനസ്). മരുമകൾ: ആര്യ.
ആലുവ: എടത്തല കുഴിവേലിപ്പടി പഞ്ചായത്ത് റോഡിൽ, സന്തോഷ് ഭവനിൽ പി.വി. സാമുവൽ (76) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് കാക്കനാട്, തെങ്ങോട് ഇമ്മാനുവേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ. ഭാര്യ: അമ്മിണി. മക്കൾ: സന്തോഷ് സാമുവൽ, സാലു രാജൻ (ചൈൽഡ് ഇവാൻജലിസം ഫെലോഷിപ് ഓഫ് ഇന്ത്യ ). മരുമക്കൾ: രജിത, രാജൻ ജോസഫ് (ചൈൽഡ് ഇവാൻജലിസം ഫെലോഷിപ് ഓഫ് ഇന്ത്യ).