Obituary
മണലൂർ: പാലാഴി ഞായക്കാട്ട് സുകുമാരൻ (83) നിര്യാതനായി. ഭാര്യ: ഭാഗ്യവതി. മക്കൾ: ഷില്ലു, മഹേഷ്. മരുമക്കൾ: സന്തോഷ് കുമാർ, വിബിത.
ഗുരുവായൂർ: മമ്മിയൂർ കൈപ്പട വാസു (82) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: കൃഷ്ണകുമാർ, കൃഷ്ണപ്രിയ. മരുമക്കൾ: രേഷ്മ, ജയപാലൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഗുരുവായൂർ നഗരസഭ ശ്മശാനത്തിൽ.
ഇരിങ്ങാലക്കുട: കൂത്തുപറമ്പ് പണ്ടാരപ്പറമ്പിൽ സുബ്രഹ്മണ്യന്റെ ഭാര്യ നാരായണി (80) നിര്യാതയായി. കമ്യൂണിസ്റ്റ് പാർട്ടിയുടെയും കേരള മഹിള സംഘത്തിന്റെയും പ്രവർത്തകയായിരുന്നു. മകൻ: രാജീവ് (സി.പി.ഐ എ.കെ.പി ബ്രാഞ്ച് സെക്രട്ടറി).
കുറ്റുമുക്ക്: വള്ളിശ്ശേരി കൃഷ്ണന്റെയും ഗീതയുടെയും മകൻ അഖിൽകൃഷ്ണ (17) നിര്യാതനായി. സഹോദരൻ: അഭിജിത്ത്. സംസ്കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ്.
അന്തിക്കാട്: പാൽ വിതരണ സഹകരണ സംഘം ജീവനക്കാരനും അന്തിക്കാട് മഹല്ല് മുൻ ജനറൽ സെക്രട്ടറിയുമായ വാക്ര വീട്ടിൽ ഹൈദ്രോസ് (68) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: അബ്ദുൽ റഷീദ്, അൻവർ സലീം, രഹന. മരുമക്കൾ: സജ്ന, അജി, ഹുസൈൻ.
അരിമ്പൂർ: താണിപറമ്പിൽ പൗലോസിന്റെ മകൾ റോസി (80) നിര്യാതയായി.
കിഴുപ്പിള്ളിക്കര: പൂക്കാട്ടുകുന്ന് ചിറപ്പറമ്പിൽ പരേതനായ അബ്ദുല്ലയുടെ മകൻ കബീർ (46) നിര്യാതനായി. സി.എ ബ്രദേഴ്സ് ഇലക്ട്രിക്കൽസ് ഉടമയാണ്. മാതാവ്: ഐഷ. ഭാര്യ: മുബീന. മക്കൾ: ലുബ്ന ഫാത്തിമ, മുഹമ്മദ് ലിസാൻ, അബ്ദുൽ ലബീദ്. സഹോദരങ്ങൾ: സൈനബ സൈദുമുഹമ്മദ്, റംല മനാഫ്, സക്കീർ.
എരുമപ്പെട്ടി: കുണ്ടന്നൂർ പന്തലങ്ങാട്ട് വീട്ടിൽ പരേതനായ കൃഷ്ണന്റെ മകൾ പത്മവതി (55) നിര്യാതയായി. മകൾ: ശ്രീജ. മരുമകൻ: സുബ്രമണ്യൻ.
മന്ദലാംകുന്ന്: മന്ദലാംകുന്ന് ജുമുഅത്ത് പള്ളിക്ക് കിഴക്ക് അസ്സൈനാരകത്ത് നസീർ ബാബു (56) നിര്യാതനായി. ഭാര്യ: ഷാഹിത. മക്കൾ: മുഹമ്മദ് നിശാൽ, ഫാത്തിമ നൈഹാൻ.
അരിമ്പൂർ: റിട്ട. സബ് ഇൻസ്പെക്ടർ ആറാംകല്ല് തൊപ്പിയിൽ സുരേന്ദ്രനാഥ് (78) നിര്യാതനായി. ഭാര്യ: ദ്രൗപദി. മക്കൾ: പ്രഭാത്, പ്രദോഷ്. മരുമക്കൾ: സിജി, മഞ്ജു.
അരിമ്പൂർ: ഐനിക്കൽ പരേതനായ മാധവൻ നായരുടെ ഭാര്യ ഗൗരിയമ്മ (അമ്മിണിയമ്മ-85) നിര്യാതയായി. മക്കൾ: രാജി (വ്യാപാരി വ്യവസായി ഓഫിസ് അരിമ്പൂർ), രാജീവൻ (കോൺഗ്രസ് അരിമ്പൂർ മണ്ഡലം സെക്രട്ടറി), സജീവൻ (സ്റ്റാർ ഹെൽത്ത് തൃശൂർ). മരുമക്കൾ: ഗോകുലൻ, പ്രിയ, രതി.
പഴുവിൽ വെസ്റ്റ്: ചാഴൂർ ടെലിഫോൺ എക്സേഞ്ചിന് പടിഞ്ഞാറ് കാരയിൽ കുമാരന്റെ ഭാര്യ ദമയന്തി (85) നിര്യാതയായി. മക്കൾ: സുനിൽ, നിർമലാഭായി, സന്തോഷ്, ഉണ്ണികൃഷ്ണൻ. മരുമക്കൾ: പൂജ, സുരേഷ്, ഷിനു, ജിഷ.