Obituary
പുലാപ്പറ്റ: ഉമ്മനഴി മന്നത്താംപാടം സൈനുദ്ദീന്റെ ഭാര്യ സാഹിറ (58) നിര്യാതയായി. മക്കൾ: ഷഫീന, ഷമീൽ, സംസാദ്, മുഹമ്മദ് ജസീം.മരുമക്കൾ: സലീം, ആയിഷ, സുഹദ, സീനത്ത്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് നരിയമ്പാടം ജുമാമസ്ജിദ് ഖബറിസ്ഥാനിൽ.
കൊല്ലങ്കോട്: തോട്ടങ്കര മണ്ണാർക്കുണ്ട് പരേതനായ ചെല്ലപ്പന്റെ മകൻ വേലായുധൻ (62) നിര്യാതനായി. ഭാര്യ: ദൈവാനി. മക്കൾ: ജ്യോതി, പ്രകാശ്, പ്രതീപ്.
മുതലമട: മാഞ്ചിറ ലക്ഷ്മി നാരായണ ഹൗസിൽ രവി നാരായണൻ (56) നിര്യാതനായി.ഭാര്യ: സിന്ധു. മക്കൾ: രാഹുൽ, ഗോകുൽ. മരുമകൾ: ആദിത്യ. സഹോദരങ്ങൾ: ശ്രീദേവി, ജയൻ, സജീവൻ, സുനിൽ.
ഒലവക്കോട്: റെയിൽവേ സ്റ്റേഷൻ റോഡ് അബുതാഹിർ (56) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: സയ്യിദ് അഹമ്മദ്, നഫീസത്തുൽ മിസ്രിയ.
കൊല്ലങ്കോട്: വടവന്നൂർ ഊട്ടറ കാരപ്പറമ്പ് വീട്ടിൽ പരേതനായ മായന്റെ മകൻ മണി (74) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: മനോജ്കുമാർ, ഐശ്വര്യ. മരുമകൾ: രമ്യ.
പത്തിരിപ്പാല: അജ്ഞാതൻ റെയിൽ പാളത്തിന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ. പത്തിരിപ്പാല പൂക്കാട്ട് കുന്ന് റെയിൽ പാളത്തിന് സമീപമാണ് അജ്ഞാതനെ മരിച്ച നിലയിൽ കണ്ടത്.ശനിയാഴ്ച രാവിലെ 10.30ഓടെയാണ് മൃതദേഹം നാട്ടുകാർ കണ്ടത്. 30 വയസ്സ് തോന്നിക്കും. ചാരനിറത്തിലുള്ള പാന്റും നീല ഷർട്ടുമാണ് ധരിച്ചിരുന്നത്. മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിൽ. യുവാവ് ട്രെയിനിൽ നിന്ന് വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗ്മനം.
ഓച്ചിറ: തെക്ക് കൊച്ചുമുറി കുരുമ്പോലി കിഴക്കതില്‍ മുഹമ്മദ് കുഞ്ഞ് (63) നിര്യാതനായി. ഭാര്യ: നിസ. മക്കള്‍: നൗഫല്‍, നൗഫിയ, നാസിം, അനസ്. മരുമകന്: ഷെമീര്‍ ഷാഹുല്‍.
കുളത്തൂപ്പുഴ: വലിയോല മഠത്തികോണം മുരളിമന്ദിരത്തിൽ പരേതനായ വിശ്വനാഥൻ ആചാരിയുടെ ഭാര്യ സരോജിനി (70) നിര്യാതയായി. മക്കൾ: മുരളീധരൻ, പുഷ്പാംഗദൻ, സജീവ്, സുജാത. മരുമക്കൾ: പ്രസന്ന, രാധിക, വിശ്വനാഥൻ.
ആയൂർ: കീഴാറ്റൂർ എസ്.ജി ഭവനിൽ ശശിധരക്കുറുപ്പിന്റെ ഭാര്യ ഗീതാകുമാരി (53) നിര്യാതയായി. മക്കൾ: അരുൺ, ആര്യ. മരുമക്കൾ: ഗോപിക, സുബാഷ്.
കൊല്ലം: ഉമയനല്ലൂർ കളിയിലഴികത്ത് കാസിംപിള്ള (88) നിര്യാതനായി. ഭാര്യ: പരേതയായ കൊച്ചു ഖദീജ. മക്കൾ: നജീം, ഷെരീഫ്, നസീമ, സബീന. മരുമക്കൾ: ഷാലിമ, ഷൈനി, നാസിമുദ്ദീൻ, സുൽഫിക്കർ. ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസിന്റെ ജേഷ്ഠസഹോദരനാണ്.
അഞ്ചൽ: ഇടമുളയ്ക്കൽ പ്ലാവിള വീട്ടിൽ പരേതനായ ദാമോധരൻ ആചാരിയുടെയും വിജയമ്മയുടെയും മകൾ ഷൈനി പ്രസാദ് (55) നിര്യാതയായി. ഭർത്താവ്: ഏഴംകുളം തുഷാരയിൽ പ്രസാദ്. മക്കൾ: ഷിബിൻ പ്രസാദ്, സാന്ദ്ര പ്രസാദ്. മരുമകൻ: ജോബിൻ. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
അയത്തിൽ: വടക്കേവിള വയലിൽ പുത്തൻവീട്ടിൽ പരേതനായ കൊച്ചുരാമന്റെ ഭാര്യ സുമതി (90) നിര്യാതയായി. മക്കൾ: ബാബു, രമണി, വസന്ത, ബേബി, പരേതനായ വിക്രമൻ. മരുമക്കൾ: വത്സല, ശശിധരൻ, വിജയൻ, മധുമതി, സരിത. സഞ്ചയനം ബുധനാഴ്ച രാവിലെ 7.30ന്.