Obituary
കൊച്ചി: തമ്മനം മെയ്ഫസ്റ്റ് റോഡ് ഡി.ഡി വില്ലക്ക് സമീപം ചൂളക്കൽ വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ ഫിലോമിന (74) നിര്യാതയായി. മക്കൾ: ഷീല, മേരിക്കുട്ടി, തോമസ്, റാണി. മരുമക്കൾ: മുത്തു, പരേതരായ ഉണ്ണി, ജയിംസ്, എൽസി. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് പാലാരിവട്ടം സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് സെമിത്തേരിയിൽ.
കാക്കനാട്: ചൊക്കൻചേരിൽ സി.ടി. അബ്ദുൽ സമദിന്റെ ഭാര്യ സുൽഫിയ ബീഗം (56) നിര്യാതയായി. മക്കൾ: സക്കീനത്ത് (അധ്യാപിക), നജാത്ത് (ഇൻഫോ പാർക്ക്), അഡ്വ. മുഹമ്മദ് ഇബ്രാഹീം. മരുമകൻ: നൗഷാദ്.
നെട്ടൂർ: തൗണ്ടയിൽ ടി.എ. സെബാസ്റ്റ്യൻ (റിട്ട. ബറോഡ ബാങ്ക്, എറണാകുളം -67) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: ശാലു, സാന്ദ്ര.
മഞ്ഞപ്ര: സെബിപുരം ചെന്നേക്കാടൻ കുഞ്ഞുവറീതിന്റെ മകൾ മറിയാമ്മ (84) നിര്യാതയായി. മക്കൾ: പരേതയായ മേരി, ഡെയ്സി. മരുമകൻ: ജോസ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് സെബിപുരം സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.
മൂവാറ്റുപുഴ: പായിപ്ര കവല തേനാലിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: ഉമ്മർ, മൈതോൻ, അലിയാർ, നസീമ, ഹാജറ. മരുമക്കൾ: അബ്ദുൽ ഖാദർ, യൂസഫ്, നബീസ, റുക്കിയ, സുബൈദ.
നീലീശ്വരം: കൊറ്റമം ചക്രമ്പിള്ളി റോക്കി (72) നിര്യാതനായി. ഭാര്യ: കുറ്റിപ്പുഴ പയ്യപ്പിള്ളി കുടുംബാംഗം മേരിക്കുഞ്ഞ്. മക്കൾ: റീന, റിജോ (കെ.എസ്.എഫ്.ഇ ഏജന്റ്), റിന്റോ. മരുമക്കൾ: ബാബു, ജെയ്മോൾ, ഡോണ.
കൊച്ചി: കളമശ്ശേരി ചങ്ങമ്പുഴ നഗര്‍ പി.എൻ.ആർ.എ 56ല്‍ പോനോടത്ത് പരേതനായ ജോസഫിന്റെ ഭാര്യ തങ്കമ്മ ഇ.ഐ (റിട്ട. അധ്യാപിക, തൃപ്പൂണിത്തുറ സംസ്കൃത സ്കൂള്‍ -83) നിര്യാതയായി. മൂവാറ്റുപുഴ ഇടപ്പാലക്കാട്ട് കുടുംബാംഗമാണ്. മകന്: ബിനോ ജോസഫ് (എം.ആര്.എഫ്, കോട്ടയം), മരുമകള്‍: നിഷ (രാജഗിരി സ്കൂള്‍, കളമശ്ശേരി). സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് മുളന്തുരുത്തി മാര്‍ത്തോമന്‍ കത്തീഡ്രൽ സെമിത്തേരിയിൽ.
പറവൂർ: കിഴക്കേപ്രം കോട്ടയ്ക്കാപറമ്പ് ഹരിതശ്രീയിൽ ഹരിയുടെ ഭാര്യ മീര (46) നിര്യാതയായി. മക്കൾ: ഹരിത, ഹരികൃഷ്ണൻ.
കോതമംഗലം: നങ്ങേലിപ്പടി നായ്ക്കമാവുടി അലിയാർ (69) നിര്യാതനായി. ഭാര്യ: വെണ്ടുവഴി കാനാക്കുഴി സുലൈഖ. മക്കൾ: നാജിദ, നാഫിയ, അൽമാസ്. മരുമക്കൾ: മൻസൂർ, ബിൻഷാദ്.
കായംകുളം: കണ്ണമ്പള്ളി ഭാഗം ഐക്യജങ്ഷൻ പാരയിൽ ചിറയിൽ ഷഹീദ് കുഞ്ഞിന്റെ മകൻ മുഹമ്മദ് സാഹിൽ (17) നിര്യാതനായി. കായംകുളം എം.എസ്.എം.എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർഥിയായിരുന്നു. മാതാവ്: ഷഹന. സഹോദരങ്ങൾ: ഫാത്തിമ നഹല, മുഹമ്മദ് ആഹിൽ.
ചേർത്തല: ചേർത്തല ഒറ്റമശ്ശേരി പാണ്ഡ്യാലക്കൽ മാത്യു ക്ലീറ്റസ് (റിട്ട. നേവി അഗ്രികൾചറൽ ശാസ്ത്രജ്ഞൻ- 77) നിര്യാതനായി. ഭാര്യ: എലിസബത്ത് ക്ലീറ്റസ്. മക്കൾ: ഫെനി, ജെനി. മരുമക്കൾ: ആന്റണി പാല്യത്ത് (സിംഗപ്പൂർ), ജെസ്റ്റിൻ ജോർജ് ചക്കാലയ്ക്കൽ. സംസ്കാരം വ്യാഴാഴ്ച 4ന് ഒറ്റമശ്ശേരി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.
അമ്പലപ്പുഴ: കരൂർ പടിഞ്ഞാറേ പുളിക്കൽ മണിയന്റെ ഭാര്യ രാജമ്മ (66) നിര്യാതയായി. മക്കൾ: ജയന്തി, അജികുമാർ, ഹരീഷ്കുമാർ. മരുമക്കൾ: മണി, ബിന്ദു, രതി.