Obituary
മണ്ണാര്‍ക്കാട്: പെരിമ്പടാരി ഗ്രീന്‍വാലി റെസിഡന്‍സ് റോഡ് കേശവപുരത്ത് മോഹന്‍ദാസിനെ (44) കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ മുതല്‍ ഇയാളെ കാണാതായിരുന്നു. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തെരച്ചിലിനിടെയാണ് വീടിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. അഗ്നിരക്ഷാസേന മൃതദേഹം പുറത്തെടുത്തു. വിയ്യക്കുര്ശ്ശിയിലുള്ള സ്വാശ്രയ സഹകരണ സംഘത്തിലെ ജീവനക്കാരനായിരുന്നു മോഹന്‍ദാസ്. ഭാര്യ: ദിവ്യ. മക്കള്‍: അർജുന്, അഗ്നിവ്.
പുതുപ്പരിയാരം: നെഹ്റു കോളനി ചന്ദ്രോദയത്തിൽ ടി. ജയശങ്കർ (73) നിര്യാതനായി. മുൻ അഗ്നിരക്ഷ സേന ഓഫിസറാണ്. ഭാര്യ: ചന്ദ്രിക ജയശങ്കർ (മുൻ ചീഫ് പേഴ്സനൽ ഓഫിസർ, ദക്ഷിണ റെയിൽവേ). മക്കൾ: ദർശൻ (അസി. എൻജിനീയർ എം.ഇ.എസ്), ഡോ. ചിത്ര (യു.കെ). മരുമക്കൾ: നീതു ദർശൻ (എസ്.ബി.ഐ), സജീവ് (യു.കെ). സഹോദരൻ: സുബ്രഹ്മണ്യൻ തേക്കുവീട്ടിൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഐവർ മഠത്തിൽ.
പുന്നയൂർക്കുളം: ചമ്മന്നൂർ തോട്ടുപുറത്ത് അയ്യപ്പകുട്ടിയുടെ ഭാര്യ തങ്കം (84) നിര്യാതയായി. മക്കൾ: ഗീത, ഗോപാലകൃഷ്ണൻ, പ്രദീപ്, രാജീവ്. മരുമക്കൾ: സവിത, വൃന്ദന, പരേതനായ ഗോപാലകൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്.
കണ്ണമ്പ്ര: ചൂർകുന്ന് പുത്തൻപുരയ്ക്കൽ സേതുമാധവൻ (82) നിര്യാതനായി. ഭാര്യ: പങ്കജം. മകൻ: ബിനോയ്. മരുമകൾ: നമിത.
എളനാട്: തൃക്കണായ തുരുത്തിക്കാട്ടിൽ പരേതനായ അബ്രഹാമിന്റെ ഭാര്യ മറിയാമ്മ (101) നിര്യാതയായി. മക്കൾ: ജോർജ്, ജോൺസൺ, സണ്ണി, ബാബു, ഷാജി, മോളി. മരുമക്കൾ: ഏലിയാമ്മ, കുഞ്ഞുമോൾ, ഷീല, ശാന്ത, ജെസി, വർഗീസ്.
ആനക്കര: കുമ്പിടി ഉമ്മത്തൂര്‍ കുണ്ടൂളി ചന്ദ്രശേഖരന്‍നായര്‍ (72) നിര്യാതനായി. ഭാര്യ: പത്മലത. മക്കള്‍: നിഷ, അജയ് ശേഖരന്. മരുമക്കള്‍: അഭിലാഷ്, പൂജ. സഹോദരങ്ങള്‍: ഹരിദാസന്‍നായര്‍, നിനേശ്നായര്, സുരേഷ്ബാബുനായര്, വാസന്തി അമ്മ, തങ്കം, ജ്യോതി, പരേതനായ മോഹനന്‍നായര്‍.
മതിലകം: പള്ളിവളവ് വടക്ക് കണ്ണമ്പുഴക്കുള്ള ജോസ് (84) നിര്യാതനായി. സൗത്ത് ഇന്ത്യൻ ബാങ്ക് റിട്ട. ജീവനക്കാരനാണ്. ഭാര്യ: പരേതയായ ആനി. മക്കൾ: റീന, പോൾസൺ (സൗദി), ബിജു. മരുമക്കൾ: സിബി, ജിജി, പരേതനായ സൈമൺ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മതിലകം സെന്റ് ജോസഫ്സ് സിറിയൻ ചർച്ച് സെമിത്തേരിയിൽ.
കിഴക്കഞ്ചേരി: നൈനാങ്കാട് മുരുകന്റെയും സുധയുടെയും മകൾ മൃദുല (20) നിര്യാതയായി. സഹോദരി: മേഘ.
പട്ടിക്കാട്: പട്ടിയക്കാരന്‍ പരേതനായ പൗലോസിന്റെ ഭാര്യ മേരി (74) നിര്യാതയായി. മക്കള്‍: പ്രീത, ലിസി. മരുമക്കള്‍: പരേതരായ ടോമി, യോഹന്നാന്.
വടവന്നൂർ: തേവർകാട് പരേതനായ കാശുവിന്റെ മകൻ മോഹനൻ (61) നിര്യാതനായി. മാതാവ്: പരേതയായ തങ്ക. ഭാര്യ: പങ്കജം. മക്കൾ: മനൂപ്, അനൂപ്. മരുമകൾ: മിഥുല.
ആനക്കര: മഹാകവി അക്കിത്തത്തിന്റെ സഹോദരന് കുമരനല്ലൂര്‍ അമേറ്റിക്കര അക്കിത്തം ജയരാമന് നമ്പൂതിരി (84) നിര്യാതനായി. കപ്പൂര്‍ പഞ്ചായത്ത് അംഗം, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.ഭാര്യ: സതി. മക്കള്‍: ദിവ്യ, വാസുദേവന്‍ (എയര്‍പോര്‍ട്ട് അതോറിറ്റി). മരുമക്കള്‍: അജിത്ത് (ടാറ്റ കണ്‍സള്‍ട്ടന്‍സി), മിനി (എയര്‍പോര്‍ട്ട് അതോറിറ്റി). ചിത്രകാരന് അക്കിത്തം നാരായണനും സഹോദരനാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.
ആനക്കര: മഹാകവി അക്കിത്തത്തിന്റെ സഹോദരന് കുമരനല്ലൂര്‍ അമേറ്റിക്കര അക്കിത്തം ജയരാമന് നമ്പൂതിരി (84) നിര്യാതനായി. കപ്പൂര്‍ പഞ്ചായത്ത് അംഗം, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: സതി. മക്കള്‍: ദിവ്യ, വാസുദേവന്‍ (എയര്‍പോര്‍ട്ട് അതോറിറ്റി). മരുമക്കള്‍: അജിത്ത് (ടാറ്റ കണ്‍സള്‍ട്ടന്‍സി), മിനി (എയര്‍പോര്‍ട്ട് അതോറിറ്റി). ചിത്രകാരന് അക്കിത്തം നാരായണനും സഹോദരനാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.
ആനക്കര: ഒതളൂര്‍ അരിക്കാട് കോമത്ര പറമ്പില്‍ ബാലന് (53) നിര്യാതനായി. ഭാര്യ: സുനിത. മക്കള്‍: അനുശ്രീ, ആദിത്യന്.