Obituary
അഷ്ടമിച്ചിറ: കാട്ടിക്കരക്കുന്ന് പാറയിൽ അമ്മുക്കുട്ടിയമ്മ (96) നിര്യാതയായി. മക്കൾ: തങ്കമണി, സുശീല, വിമല, പരേതനായ ഉണ്ണികൃഷ്ണൻ. മരുമക്കൾ: നാരായണൻ തമ്പി, ഓമന കുട്ടൻ, ഗീത, പരേതനായ രാമചന്ദ്രൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തൃശൂർ പാറേമേക്കാവ് ശാന്തിഘട്ടിൽ.
കുഴൂർ: കുണ്ടൂർ ഈറേത്ത് തോമസിന്റെ മകൻ ലിന്റൊ (35) നിര്യാതനായി. മാതാവ്: കൊച്ചുത്രേസ്യ. സഹോദരങ്ങൾ: ടിന്റു, ലിപി.
പുത്തൻചിറ: ചിറയത്ത് അന്തോണിയുടെ ഭാര്യ മറിയം (92) നിര്യാതയായി. മക്കൾ: പൗലോസ്, ജോസ്, പിയൂസ് (മൂവരും മസ്കത്ത്), റോസിലി, ഷീല. മരുമക്കൾ: ഡെയ്സി, മിഖായേൽ, ജാൻസി, പോൾ, ലിൻസി.
തിരുവനന്തപുരം: തൊഴുവന്‍കോട് മഞ്ചാടിമൂട് തങ്കചേരി വീട്ടില്‍ കെ. ദാമോദരന്‍ (82) നിര്യാതനായി. ഭാര്യ: കെ. സുലോചന. മക്കള്‍: ഡി. അജിത്ബാബു, (ബിസിനസ്), ഡോ.ഡി. സജിത്ബാബു (പൊതുവിതരണ ഉപഭോക്തൃകാര്യ കമീഷണര്‍, ആയുഷ് ഡയറക്ടര്‍, ഐ.എൽ.ഡി.എം ഡയറക്ടര്‍), ഡി. രഞ്ജി. മരുമക്കള്‍: ഡോ.എം.കെ. ഷീജ, ബിന്ദു, സിറിൾ. സംസ്കാരം ബുധനാഴ്ച 10ന് പുളിയറക്കോണം അലിന്ഡിനുസമീപം കുടുംബ വീട്ടുവളപ്പില്‍.
തൃശൂര്‍: റിട്ട. ഹെല്‍ത്ത് ഇന്‍സ്പെക്ടർ കാനാട്ടുകര ദിനേശ് നിവാസില്‍ കരുണാകരന് (88) നിര്യാതനായി. ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ്, സെക്രട്ടറി, പട്ടികജാതി മോര്‍ച്ച സംസ്ഥാന ട്രഷറര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയില്‍ 18 മാസം ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ഭാര്യ: സുലോചന. മകന്: ദിനേശ് (പി.എസ്.കെ ഗവ. മെന്റല്‍ ഹോസ്പിറ്റല്‍ തൃശൂര്‍). സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് പാറമേക്കാവ് ശാന്തിഘട്ടില്‍.
കാട്ടാക്കട: തൂങ്ങാംപാറ മാവുവിള അനിലാ സദനത്തില്‍ സത്യപാലന് (78)നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: അനിൽകുമാർ (ട്രഷറി, കാട്ടാക്കട) അനില (പബ്ലിക് ലൈബ്രറി) അനീഷ് (ഗവ. എൻജി. കോളജ്, തിരുവനന്തപുരം). മരുമക്കള്‍: മഞ്ജുഷ (ആര്.ടി ഓഫിസ്, കാട്ടാക്കട) ഇ.പി. സന്തോഷ് കുമാര്‍ (കേരള ഓട്ടോമൊബൈല്‍), മാനസ (റെയില്‍വേ).
വെഞ്ഞാറമൂട്: പുല്ലയില്‍ കണ്ണമത്ത് ചരുവിള പുത്തന്‍വീട്ടില്‍ സി. മണികണ്ഠന് നായര്‍ (71) നിര്യാതനായി. ഭാര്യ: കെ. ലീലാമണി (മൃഗസംരക്ഷണ വകുപ്പ്). മക്കള്‍: രാജേഷ്, രാധിക, ശരണ്യ, രാധിക. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.
വെള്ളറട: ധനുവച്ചപുരം മേക്കൊല്ല തോട്ടത്തിങ്ങള് ദീപത്തില്‍ പരമേശ്വരന് നായര്‍ (88) നിര്യാതനായി. ഭാര്യ: പരേതയായ സുകുമാരിയമ്മ. മക്കള്‍: ദയാ പി. നായര്‍, ദീപ പി. നായര്‍, ദേവിക പി. നായര്‍, ദുര്‍ഗ പി. നായര്‍. മരുമക്കള്‍: പരേതനായ ശശികുമാരന് നായര്‍, രാജേന്ദ്രന് നായര്‍, ജയകുമാര്‍, സുരേഷ് കുമാര്‍. സഞ്ചയനം ഞായറാഴ്ച 8.30ന്.
കുറ്റിയാണിക്കൽ: ശിൽപ സദനത്തിൽ ജെ. ഭാർഗവി (78) നിര്യാതയായി. ഭർത്താവ്: പരേതനായ എൽ. തങ്കപ്പൻ. മക്കൾ: ജയന്ദ്രൻ, ജയരാജൻ, ജയൻ, അനിൽകുമാർ. മരുമക്കൾ: ശ്രീമതി എസ്. ചിത്രലേഖ, മഞ്ജു, ഷീല. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
കാട്ടാക്കട: ആദ്യകാല ഫോട്ടോഗ്രാഫറും കാട്ടാക്കട സരസ്സ് സ്റ്റുഡിയോ ഉടമയുമായ കഞ്ചിയൂര്‍കോണം കുഴിവിളാകത്ത് വീട്ടില്‍ കെ. സജീവ് കുമാര്‍ (62) നിര്യാതനായി. സഹോദരങ്ങള്‍: നളിനി, വത്സല, രമണി, നടരാജന്, പരേതരായ ശശിധരന്, ബാബു, ബോബന്, ഉഷ. സഞ്ചയനം ഞായറാഴ്ച 8.30ന്.
വർക്കല: ഹരിഹരപുരം തോട്ടിനക്കര വിളവീട്ടിൽ (കരിമ്പാല കിഴക്കുംകര വീട്) പ്രസാദ് (59) നിര്യാതനായി. ഭാര്യ: സീത. മക്കൾ: ചിഞ്ചു സജീവ്, പ്രവീൺ പ്രസാദ്. സഞ്ചയനം ശനിയാഴ്ച 7.30ന്.
കട്ടപ്പറമ്പ്: വഞ്ചിയൂർ പട്ടാള കളിയിലിൽ വീട്ടിൽ ഇബ്രാഹീം കുഞ്ഞിന്റെ ഭാര്യ സുൽഫാബീവി (69) നിര്യാതയായി. മകൻ: അൽനവാസ്. മരുമകൾ: ആമിന.