Obituary
നെടുപുഴ: കോരത്തു വളപ്പിൽ നീലകണ്ഠന്റെ ഭാര്യ കല്യാണി (84) നിര്യാതയായി. മക്കൾ: ശ്യാമള, ഉണ്ണികൃഷ്ണൻ, ഷീല, രതി, കണ്ണൻ. മരുമക്കൾ: വിജയൻ, ശ്രീകല, ചന്ദ്രൻ, അജയൻ, ബിജി.
ചാവക്കാട്: എടക്കഴിയൂരിൽ വീട്ടമ്മ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ. എടക്കഴിയൂർ സിങ്കപൂർ പാലസിനുപടിഞ്ഞാറ് പുളിക്കൽ ഷംസുദ്ദീന്റെ ഭാര്യ റഹ്മത്താണ് (50) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ഇവരുടെ വീടിന് 100 മീറ്റർ അകലെ പാലക്കൽ ഹസൈനാരുടെ വീടിനോട് ചേർന്ന വെള്ളക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സുഖമില്ലാതെ കഴിയുന്ന ഹസൈനാരുടെ ഭാര്യയെ സന്ദർശിക്കാൻ പോയതായിരുന്നു റഹ്മത്ത്. ഇവരെ കണ്ട് വീട്ടിലേക്ക് മടങ്ങിയശേഷമാണ് മരണം. ഹസൈനാരുടെ മകളാണ് മൃതദേഹം ആദ്യം കണ്ടത്. ഇവരുടെ കരച്ചിൽകേട്ട് പരിസരവാസികൾ ഓടിയെത്തി കരക്കെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച മൃതദേഹം പൊലീസ് നടപടികൾക്കുശേഷം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: വാഹിദ്, ബാസിത്ത്, ബാസിൽ. ഖബറടക്കം ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം എടക്കഴിയൂർ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.
ചെർപ്പുളശ്ശേരി: ചളവറ മുണ്ടക്കോട്ടുകുറുശ്ശി പറക്കുത്ത് കൈക്കുളത്ത് മുഹമ്മദിന്റെ മകൻ നൗഷാദ് (40) നിര്യാതനായി. ദീർഘകാലം ഒമാനിലെ സലാലയിലായിരുന്നു. മാതാവ്: ഫാത്തിമ. ഭാര്യ: സഫിയ്യ. മക്കൾ: സനാസ്, ഫാത്തിമ, ഷംനാദ്. സഹോദരങ്ങൾ: ഷറഫുദ്ദീൻ, ഷാജിത, ഷാനി.
വണ്ടാഴി: കൊരക്കാലി വീട്ടിൽ സ്വാമിനാഥൻ (61) നിര്യാതനായി. ഭാര്യ: അംബുജം. മക്കൾ: സത്യൻ, സജീവൻ, സാജൻ. മരുമകൾ: ദീപ്തി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ.
രാമപുരം: കടുങ്ങപുരം മുക്കുവത്തൊടി കുഞ്ഞുണ്ടൻ (80) നിര്യാതനായി. ഭാര്യ: കുറുമ്പ. മക്കൾ: സുഭദ്ര, ഗീത, പ്രീത, അനിത. മരുമക്കൾ: മോഹനൻ, രാമചന്ദൻ, രമേശൻ, ദാസൻ.
കണ്ണമ്പ്ര: മഞ്ഞപ്ര പേരലി വീട്ടിൽ സൗദാമിനി (88) നിര്യാതയായി. ഭർത്താവ്: പരേതനായ പി.കെ. വേലായുധൻ. മക്കൾ: പി.വി. ശ്രീനിവാസൻ (ബാലസംഘം വടക്കഞ്ചേരി ഏരിയ കൺവീനർ), ശ്രീലത (പ്രിൻസിപ്പൽ സർവജന ഹയർ സെക്കൻഡറി സ്കുൾ പുതുക്കോട്). മരുമക്കൾ: ജയപാലൻ, ഇന്ദു. സഹോദരങ്ങൾ: ഗോപാലകൃഷ്ണൻ, കമലം, പ്രഭാവതി, പരേതരായ രാമചന്ദ്രൻ, രവീന്ദ്രനാഥ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
വടക്കഞ്ചേരി: തരൂർ വെള്ളാട്ട് വീട്ടിൽ അച്യുതമേനോൻ (73) നിര്യാതനായി. ഭാര്യ: പരേതയായ പി.ടി. നളിനി നേത്യാർ. മക്കൾ: കവിത, സവിത, വിനോദ്, പ്രമീള. മരുമക്കൾ: ഉണ്ണികൃഷ്ണൻ, വിനോദ്, സുരേഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പുഴക്കലിടം തറവാട്ട് ശ്മശാനത്തിൽ.
വടക്കഞ്ചേരി: വണ്ടാഴി കല്ലംകുളമ്പ് കെ.ജെ. ജെയിംസ് (39) നിര്യാതനായി. കല്ലംകുളമ്പ് ജോസഫിന്റെയും ലില്ലിയുടെയും മകനാണ്. സഹോദരങ്ങൾ: ജോഷി, ജോബി.
വടക്കഞ്ചേരി: പന്തലാംപാടം രക്കാണ്ടി വാലുകുളം വീട്ടിൽ സുധ (48) നിര്യാതയായി. പിതാവ്: ദാമോധരൻ അമ്മ: ദേവകി. സഹോദരങ്ങൾ: മിനി, പ്രദീപ്.
മുടപ്പല്ലൂർ: കിഴക്കെത്തറ നടക്കാവ് വീട്ടിൽ പരേതനായ ചെല്ലപ്പനെഴുത്തച്ഛന്റെ ഭാര്യ കാഞ്ചന (തങ്കമ്മ) 69 നിര്യാതയായി. മക്കൾ: പ്രീത, മണികണ്ഠൻ. മരുമക്കൾ: കലാധരൻ, സജിത. സംസ്കാരം ബുധനാഴ്ച 9.30ന് തിരുവില്വമല ഐവർമഠത്തിൽ.
തിരുവനന്തപുരം: എസ്.പി ഫോർട്ട്, നെയ്യാർ മെഡിസിറ്റി ആശുപത്രികളിലെ ഓർത്തോ പീഡിക് സർജൻ പേട്ട ഭഗത് സിങ് റോഡ് സഞ്ജീവനിയില് ഡോ. പി.എസ്. സജീവ് (53) നിര്യാതനായി. ഭാര്യ: ഡോ. മാലിനി (റേഡിയോളജിസ്റ്റ്, മെട്രോ സ്കാൻസ്). മക്കൾ: ഡോ. ശിൽപ (ഹൗസ് സർജൻ, തിരുനെൽവേലി മെഡിക്കൽ കോളജ്), സഞ്ജന. എം.ജി കോളജ് അധ്യാപകനായിരുന്ന പരേതനായ ഡോ.പി. പരമേശ്വരൻ പിള്ളയുടെയും കുഴിത്തുറ ദേവികുമാരി കോളജ് അധ്യാപികയായിരുന്ന സീതാദേവിയുടെയും മകനാണ്.
കിളിമാനൂർ: മലയാമഠം ദേവേശ്വരം കാർത്തികയിൽ ചന്ദ്രൻ (വേണു-58) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: അമൽദേവ്, അതുൽദേവ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.