Obituary
തിരുവനന്തപുരം: വെൺപകൽ ദേശാഭിമാനി റോഡ് ആയുർവേദ ആശുപത്രിക്കു സമീപം വൃന്ദാവൻ വലിയവിള മേലേ പുത്തൻ വീട്ടിൽ പരേതരായ എൻ. ഭാസ്കരൻനായരുടെയും കെ. ദേവകിയുടെയും മകൾ ഡി. രാമാദേവി (72) നിര്യാതയായി. മകൾ: വൃന്ദ. മരുമകൻ: ശശികുമാർ (റിട്ട.കെ.എസ്.ആർ.ടി.സി). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
വർക്കല: മുട്ടപ്പലം കുന്നുവിള വീട്ടിൽ പുഷ്പകുമാരിയുടെ മകൾ ഷീജ (50) നിര്യാതയായി. മകൻ: ഗോകുൽ (കേരള പൊലീസ്). മരുമകൾ: ഗോപിക. സഞ്ചയനം 28ന് രാവിലെ എട്ടിന്.
പാറശ്ശാല: ചെങ്കല്‍ വാത്തുവിളാകത്ത് വീട്ടില്‍ പി. ഇന്ദിര (88) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ആര്. പുരുഷോത്തമന് നായര്‍. മക്കള്‍: ഗീത, ലതിക, വി.പി. സുരേഷ് (സി.പി. എം ചെങ്കല്‍ ലോക്കല്‍ കമ്മിറ്റിയംഗം), രാധിക. മരുമക്കള്‍: പ്രഭാകരന്‍നായര്‍ (റിട്ട. ആര്‍മി). ശശികുമാര്‍, ശ്രീകല, ശശികുമാര്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.
പനയമുട്ടം: നെടുമ്പ അനി സദനത്തിൽ കൊച്ചു കൃഷ്ണപിള്ള (91) നിര്യാതനായി. ഭാര്യ: കൃഷ്ണകുമാരി. മക്കൾ: അനി പ്രസാദ്, അനൂപ്. മരുമകൾ: ശ്രുതി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
മണക്കാട്: കൊഞ്ചിറവിള ചൈതന്യ ഗാർഡൻ, ടി.സി 49/503ൽ എ.എം. ഹസൻ കണ്ണ് (75, തേങ്ങാപ്പട്ടണം) നിര്യാതനായി. ഭാര്യ: ഇഹ്ലിമ ഹസൻ. മക്കൾ: ഷമീർ മീരാൻ, സജീല, ഷമീല, സബൂറ. മരുമക്കൾ: ഹിദായത്, ഹാരിസ്, സമീർ.
പുല്ലിച്ചിറ: സ്നേഹാലയത്തിൽ (കൊച്ചുപുത്തൻവിള, കാക്കോട്ടൂമൂല) ജെസിൽഡ റോബിൻസൺ (76) നിര്യാതയായി. മക്കൾ: സ്റ്റീവൻസൺ സോണി റോബിൻസൺ, ജൂഡിത് സൈന സുഭാഷ്. മരുമക്കൾ: ലിൻഡ റോബിൻസൺ, സുഭാഷ് പൂവാട്ടിൽ. സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 10.30ന് പുല്ലിച്ചിറ അമലോത്ഭവ മാതാ ദേവാലയ സെമിത്തേരിയിൽ.
പരവൂർ: കോങ്ങാൽ സുരഭിയിൽ രമണി കുമാരിയമ്മ (65) നിര്യാതയായി. ഭർത്താവ്: സുരേന്ദ്രനാഥൻപിള്ള. മക്കൾ: സ്വപ്ന, സ്വരാജ്. മരുമക്കൾ: വി.എസ്. ബിപിൻ, എം.ജെ. ദേവിശ്രീ.
പരവൂർ: കൂനയിൽ മുടക്കാരുവിള മുരുകാലയത്തിൽ രാമതുളസി (74) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: ശ്രീമോൾ, അരുൺ ജോയി, വിപിൻ ജോയി.
തെക്കേവിള: കളിയിൽ വീട്ടിൽ (മിഹ് റാജ് ടി.ആർ.എ 166 -ഇ) അബ്ദുൽ റഷീദ് (69) നിര്യാതനായി ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ജോനകപ്പുറം വലിയ പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: സബൂറ റഷീദ്. മക്കൾ: സജിൻ റഷീദ്, സോണി റഷീദ്, ഷർമി റഷീദ്. മരുമക്കൾ: സാറ സജിൻ, കെ.എം. ഷഹീർ, മുഹമ്മദ് റിയാസ്.
ഓച്ചിറ: മഠത്തിൽകാരാഴ്മ കൊച്ചുതുണ്ടിൽ എസ്. രാധാകൃഷ്ണൻ (62) നിര്യാതനായി. ഭാര്യ: കെ. രാധമ്മ (വള്ളികുന്നം വയലിത്തറ കുടുംബാംഗം). മക്കൾ: വ്യാസൻ ആർ. കൃഷ്ണൻ, വേദവതി. ആർ (ബി.എസ്.എഫ്, പഞ്ചാബ്). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
തൃക്കരുവ: കാഞ്ഞാവെളി പുതുവീട്ടിൽ വിജയന്റെ ഭാര്യ ലൈലാ ബേബി (59) നിര്യാതയായി. മക്കൾ: വിനോദ് (മലബാർ പൗൾഡ്രിഫാം ഉടമ), ബാബുകുട്ടൻ. മരുമക്കൾ: സുമ, സേതുലക്ഷ്മി.
മൂന്നാംകുറ്റി: മങ്ങാട് മംഗലം നഗർ 246 എ, പേരിചേരി ബാദുഷ മൻസിലിൽ താഹാ കോയ (86) നിര്യാതനായി. മക്കൾ: ജുമൈലബീവി, നബീസ ബീവി, താജുദ്ദീൻ, താഹിർ. മരുമക്കൾ: ഇബ്രാഹിംകുട്ടി, സബ്ന, ഷജീന.