Obituary
മാനന്തവാടി: ദ്വാരക ഇലവുംതടത്തിൽ പരേതനായ നാരായണന്റെ ഭാര്യ ചെല്ലമ്മ (92) നിര്യാതയായി. മകൾ: പരേതയായ ചന്ദ്രിക.
പനമരം: പരിയാരത്ത് പുഴയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. കൂളിവയൽ കാലായിൽ അമ്മിണി (75) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് പരിയാരത്തെ കബനി പുഴയിൽ കമിഴ്ന്ന് കിടക്കുന്ന രീതിയിൽ മൃതദേഹം കണ്ടത്.പനമരം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. സമീപത്തുനിന്ന് ലഭിച്ച മരുന്നുശീട്ടില്നിന്നുമാണ് ആളെ തിരിച്ചറിഞ്ഞത്. ഇവര്‍ കഴിഞ്ഞ വ്യാഴാഴ്ച പനമരം ആശുപത്രിയിൽ പോയിരുന്നു. തിരിച്ചുവരാത്തതിനാല്‍ മകന് ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി. മക്കൾ: ബാലൻ, ഓമന. മരുമക്കൾ: ശോഭ, ബേബി.
പനമരം: പരിയാരത്ത് പുഴയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. കൂളിവയൽ കാലായിൽ അമ്മിണി (75) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് പരിയാരത്തെ കബനി പുഴയിൽ കമിഴ്ന്ന് കിടക്കുന്ന രീതിയിൽ മൃതദേഹം കണ്ടത്.
പനമരം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. സമീപത്തുനിന്ന് ലഭിച്ച മരുന്നുശീട്ടില്നിന്നുമാണ് ആളെ തിരിച്ചറിഞ്ഞത്. ഇവര്‍ കഴിഞ്ഞ വ്യാഴാഴ്ച പനമരം ആശുപത്രിയിൽ പോയിരുന്നു. തിരിച്ചുവരാത്തതിനാല്‍ മകന് ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി. മക്കൾ: ബാലൻ, ഓമന. മരുമക്കൾ: ശോഭ, ബേബി.
വൈത്തിരി: തളിപ്പുഴ കുന്നുമ്മൽ വീട്ടിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ ശാന്ത (54) നിര്യാതയായി. മക്കൾ: സന്തോഷ്, സുഭാഷ്. മരുമക്കൾ: ഷിഫാന, ശരണ്യ.
സുൽത്താൻ ബത്തേരി: ചെതലയം ഏഴുചാൻകുന്ന് മാപ്പത്തേരി പാപ്പച്ചൻ (83) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: പോൾ, ബാബു. മരുമക്കൾ: സുജ, ദീപ.
അരക്കിണർ: എരഞ്ഞിവയൽ മുഹമ്മദ് ഹനീഫ (67) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: സമീറ, സറീജ, സലീന. മരുമക്കൾ: സാജിദ്, നൗഷാദ്, സലാമുദ്ദീൻ അലി. സഹോദരങ്ങൾ: ഹുസൈൻ, സൈന, പരേതരായ മുസ്തഫ, ബിപാത്തു, സൂറാബി.
പയ്യാനക്കൽ: കോഴിക്കൽതൊടിയിൽ വിയ്യാംവീട്ടിൽ വാസു (94) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: ശൈലജ, ശോഭ, ബീന, പ്രശോഭ്. മരുമക്കൾ: സുധാകരൻ, രമേശൻ, കവിത, പരേതനായ അനിൽകുമാർ. സംസ്കാരം മാനാരി ശ്മശാനത്തിൽ.
മടവൂർ: വെള്ളാരംകണ്ടിതാഴം അരീക്കൽ പൈങ്ങാറ്റമ്മൽ ബാബുവിന്റെ മകൻ അഖിൽ (20) നിര്യാതനായി. മാതാവ്: അംബിക. സഹോദരിമാർ: ആതിര, അമൃത.
എരുമപ്പെട്ടി: ചിറ്റണ്ട ചെറുചക്കിച്ചോലയിലെ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. ചാവക്കാട് തിരുവത്ര പുതിയറ ജീലാനി നഗറിൽ മേപ്പുറത്ത് വീട്ടിൽ ഷംസുദ്ദീന്റെ മകൻ ഷഫാസ് (17) ആണ് മരിച്ചത്. എടക്കഴിയൂർ സീതി സാഹിബ് മെമ്മോറിയൽ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ രണ്ട് കൂട്ടുകാരുമൊത്ത് ചെറു ചക്കിച്ചോലയിൽ എത്തി കുളിക്കുന്നതിനിടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ എത്തിയാണ് ഷഫാസിനെ പുറത്തെടുത്തത്. എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കഴിഞ്ഞ ജൂലൈ പത്തിന് പെരുന്നാൾ ദിനത്തിൽ ഡാമിൽ കുളിക്കാൻ ഇറങ്ങിയ വരവൂർ സ്വദേശിയായ യുവാവ് അപകടത്തിൽപെട്ടിരുന്നു.
ചാവക്കാട്: തിരുവത്രയിലെ ആദ്യകാല സി.പി.എം നേതാവ് കുഞ്ചേരി കാഞ്ഞിരപറമ്പിൽ കെ.ടി. അപ്പുക്കുട്ടൻ (84) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: ഷാജി, ഷോബി (അബൂദബി), ഷീജ. മരുമക്കൾ: പ്രവിത, ബിന്ദു (അബൂദബി), സുരേഷ്.
പുത്തൻചിറ: പിണ്ടാണി നെടുംതാഴത്ത് പരേതനായ ഇസ്മായിലിന്റെ മകൻ മുഹമ്മദ് റാഫി (42) നിര്യാതനായി. ഭാര്യ: ആബിദ. മക്കൾ: അബ്ദുല്ല മുസമ്മിൽ, ഹിബ ഫാത്തിമ, മുഹമ്മദ് ജലാൽ.
പുത്തൻചിറ: ഉള്ളാട്ടിൽ ഒ.എം. ബാവ (88) നിര്യാതനായി. പഞ്ചായത്ത് റിട്ട. എക്സി. ഉദ്യോഗസ്ഥനാണ്. ഭാര്യ: പരേതയായ സൈനബ (പേഴക്കാപ്പിള്ളി പൂതനാൽ). മക്കൾ: റസിയ (അധ്യാപിക), സഫിയ, സുബൈർ, അബ്ബാസ് (ജലവിഭവ വകുപ്പ്). മരുമക്കൾ: ഹൈദ്രോസ് മാള, അബൂബക്കർ പട്ടാമ്പി, ഷംല, റഹിയാനത്ത്.
വല്ലക്കുന്ന്: ചിറ്റിലപ്പിള്ളി തണ്ട്യേക്കൽ അന്തോണിയുടെ മകൻ വർഗീസ് മാസ്റ്റർ (83) നിര്യാതനായി. സിനിമാ താരം ഇന്നസെന്റിന്റെ സഹോദരി ഭർത്താവാണ്. തുമ്പൂര്‍ ആര്.എച്ച് സ്കൂളിലെ കായികാധ്യാപകനായിരുന്നു. ഭാര്യ: പരേതയായ സെലീന്. മക്കൾ: ജെക്സി, ജെക്സൻ, ജിൻമോൻ, ജെയ്മോൻ. മരുമക്കൾ: ആന്റണി, ജിജി, മഞ്ജു, റിജി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് കല്ലേറ്റുംകര ഉണ്ണി മിശിഹാ ദേവാലയ സെമിത്തേരിയിൽ.