Obituary
പുക്കാട്ടുപടി: മൂലയില്‍ ഉമ്മറിന്റെ മകന് അഫ്സല് (42) നിര്യാതനായി. ഭാര്യ: പുക്കാട്ടുപടി അഞ്ചാംപരുത്തി കുടുംബാംഗം സിമിത. മക്കള്‍: യാസീന്‍, ഐഷ, ആലിയ.
ആലുവ: തോട്ടുമുഖം കോന്നംകുളം പരേതനായ മരയ്ക്കാർ പിള്ളയുടെ ഭാര്യ താച്ചി (72) നിര്യാതയായി. മക്കൾ: മുഹമ്മദാലി, നാസർ, കരീം, കബീർ, ഐഷ, അസ്മ. മരുമക്കൾ: അൻസ, സുഹ്റ, ഷമീന, ഷെറീന, അബ്ദുൽകലാം, അബൂബക്കർ.
കൂത്താട്ടുകുളം: മണ്ണത്തൂർ തിയറ്റർപടി പാണുകുന്നേൽ പി.കെ. കൃഷ്ണൻ (75) നിര്യാതനായി. ചെത്ത് തൊഴിലാളിയായിരുന്നു. ഭാര്യ: ശാരദ (പിറമാടം ഇരുപുളം കാട്ടിൽ കുടുംബാംഗം). മക്കൾ: സുനിൽ (ഗവ. ആയുർവേദ ഡിസ്പെൻസറി, ചെള്ളയ്ക്കപ്പടി), സാന്റി (അയർലൻഡ്). മരുമക്കൾ: വിജി (കൃഷിവകുപ്പ്, മുളന്തുരുത്തി), മനോജ് (അയർലൻഡ്). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് കൂത്താട്ടുകുളം പൊതുശ്മശാനത്തിൽ.
കളമശ്ശേരി: കുടിലിൽ പരേതനായ ഇബ്രാഹീമിന്റെ ഭാര്യ നബീസ (82) നിര്യാതയായി. മക്കൾ: അബൂബക്കർ, സലാം, റസാഖ്, റംല, വഹീദ. മരുമക്കൾ: ഉമ്മർ, ഷെരീഫ്, സുൽഫത്ത്, ആഷിദ, സുനില. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ഞാലകം ജമാഅത്ത് ഖബർസ്ഥാനിൽ.
കൊച്ചി: തോപ്പുംപടി പരേതനായ കൂഴിമുറ്റം പി.എച്ച്. കോയയുടെ ഭാര്യ കെ.കെ. സൈനബ (67) നിര്യാതയായി. മക്കൾ: ഷഹബാനത്ത്, റഹിയാനത്ത്. മരുമക്കൾ: ബാബു, ഇക്ബാൽ.
പറവൂർ: മന്നം മാക്കനായിപറമ്പിൽ സുബ്രഹ്മണ്യന്റെ ഭാര്യ സാവിത്രി (75) നിര്യാതയായി. മക്കൾ: ലീല, മോഹനൻ, രമേശൻ, സുരേഷ്. മരുമക്കൾ: ദാമോദരൻ, ഉഷ, സരിത, ഷീല.
മൂവാറ്റുപുഴ: വാളകം കുന്നക്കാൽ പാപ്പാലിൽ പി.സി. ജേക്കബ് (89) നിര്യാതനായി. ഭാര്യ: പരേതയായ മറിയാമ്മ (അങ്കമാലി കരേടത്ത് കുടുംബാംഗം). മക്കൾ: ലിസി, സാജു, ലിജി. മരുമക്കൾ: സാമുവൽ, ജീന, രാജു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വാളകം ബ്രദറൺ സെമിത്തേരിയിൽ.
പറവൂർ: ഏഴിക്കര എരവൂത്തറ മീനാക്ഷി (90) നിര്യാതയായി. ഭർത്താവ്: എ.പി. ചന്ദ്രൻ (ഏഴിക്കര മുൻ പഞ്ചായത്ത് പ്രസി). മക്കൾ: രമ, സുമ, രേണുക (ഡയറക്ടർ, പള്ളിയാക്കൽ സഹകരണ ബാങ്ക്), സതി. മരുമക്കൾ: വിശ്വംഭരൻ, പരേതരായ രവി, രാമകൃഷ്ണൻ.
അമ്പലപ്പുഴ: പുന്നപ്ര സ്വദേശി വടക്കേ തട്ടത്തുപറമ്പിൽ വിശ്വനാഥന്റെ മകന് ബിജു (47) റിയാദിൽ നിര്യാതനായി. റിയാദ് റൗദയിൽ ടോപ് ഓഫ് വേൾഡ് എന്ന കമ്പനിയിൽ ആറ് മാസമായി ഇലക്ട്രീഷ്യനായി ജോലി ചെയ്ത് വരുകയായിരുന്നു. മാതാവ്: വരദാമണി. ഭാര്യ: ബബിത. മകൾ: മേഘ. മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ആലപ്പുഴ: ഉല്ലാസയാത്രക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ വെള്ളയാനി നെടുമ്പുരക്കല്‍ ഷാജഹാനാണ് (45) മരിച്ചത്. ബുധനാഴ്ച രാത്രി 9.30ഓടെ ആലപ്പുഴ ബീച്ചിലാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം ഉല്ലാസയാത്രക്കെത്തിയ യുവാവ് ബീച്ചില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു.
അമ്പലപ്പുഴ: നീർക്കുന്നം സി.എം.എം.എച്ച് (ഇജാബ) മദ്റസ അധ്യാപകൻ കാക്കാഴം താഴ്ചയിൽ മാജിദ മൻസിലിൽ അബ്ദുൽ മജീദ് മുസ്ലിയാരുടെ മകൻ അബ്ദുൽ മാലിക് മുസ്ലിയാർ (29) നിര്യാതനായി. കാക്കാഴം കമ്പിവളപ്പ് ഖാദിരിയ്യ മദ്റസ അധ്യാപകനാണ്. മാതാവ്: ഫളീല. സഹോദരങ്ങൾ: അബ്ദുൽറഊഫ് ഫൈസി (നന്തി ദാറുസ്സലാം അറബിക് കോളജ്), അബ്ദുൽ മന്നാൻ, മാജിദ.
വള്ളികുന്നം: കടുവിനാൽ കുളഞ്ഞിവിളയിൽ ഷംസുദ്ദീൻ കുഞ്ഞ് (62) നിര്യാതനായി. ഭാര്യ: റഫീഖത്ത് ബീവി. മക്കൾ: മുഹമ്മദ് ഷെഫീഖ്, ഷെഫീന. മരുമക്കൾ: അമീർജാൻ, സുമി.