നാദാപുരം: ചെറുമോത്ത് വീട്ടിൽനിന്ന് കാണാതായ ഗൃഹനാഥൻ തൂങ്ങിമരിച്ച നിലയിൽ. ആലത്താംകണ്ടി കുമാരനാണ് (58) മരിച്ചത്. കാഞ്ഞിരക്കണ്ടിയിലെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടത്. വടകര ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. പിതാവ്: കണാരൻ. മാതാവ്: മാത. ഭാര്യ: ചന്ദ്രി. മക്കൾ: ആഞ്ജന, ആതിര. സഹോദരങ്ങൾ: നാണു, വാസു, ഭാസ്കരൻ, നളിനി, കല്യാണി, ജാനു, ചീരു.