Obituary
മാള: വലിയപറമ്പ് കാരപ്പിള്ളി റോഡിൽ കുളങ്ങര മുഹമ്മദിന്റെ മകൻ സിദ്ദീഖ് (60) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: ആഷിഖ്(മാൾട്ട), അൽമാസ്.
പെരുമണ്ണ: മുണ്ടുപാലം കുനിയിൽ ബിജു (48) നിര്യാതനായി. പിതാവ്: പരേതനായ ഗോവിന്ദൻ നായർ. മാതാവ്: മീനാക്ഷി. സഹോദരങ്ങൾ: സിന്ധു, ബിന്ദു
കൊടക്കാട്: വളാഞ്ചേരി സ്വദേശി പരേതനായ പുതുശ്ശേരി ബാലൻ നായരുടെ ഭാര്യ മുളക്കാംപറമ്പത്ത് ഭാരതി നങ്ങ്യാർ (86) നിര്യാതയായി. മകൾ: രജനി. മരുമകൻ: നന്ദൻ പി.കെ. കൂട്ടുമൂച്ചി.
പാവറട്ടി: പെരിങ്ങാട് കോരാമ്പിൽ പരേതനായ സോമന്റെ ഭാര്യ ഓമന (58) നിര്യാതയായി. മകൾ: പ്രശാന്ത്, പ്രവീണ, പ്രത്യുഷ. മരുമക്കൾ: മഹേഷ്, ദിദീഷ്.
വടകര: മുടപ്പിലാവിൽ താഴത്ത്കുനി വിജയൻ (63) നിര്യാതനായി. ഭാര്യ: ബീന. മകൻ: അതുൽ. സഹോദരങ്ങൾ: ജാനു, ബാബു, ഗംഗാധരൻ, രാമകൃഷ്ണൻ, പുഷ്പൻ, മോഹനൻ, പ്രേമ, ലത, പരേതനായ രവീന്ദ്രൻ.
ചെറുതുരുത്തി: പഴയ കലാമണ്ഡലത്തിന് സമീപം പുളിക്കൽ പറമ്പിൽ വേലായുധൻ (72) നിര്യാതനായി. മുതിർന്ന കോൺഗ്രസ് പ്രവർത്തകനും പൂമുള്ളി ആയുർവേദ മെഡിക്കൽ കോളജിലെ ജീവനക്കാരനുമായിരുന്നു. ഭാര്യ: ശാന്തകുമാരി. മക്കൾ: ശ്യാമേഷ്, സുബീഷ്, ശിൽപ. മരുമക്കൾ: ഉനിത, മാലിനി, പ്രസാദ്.
നന്മണ്ട: ചീക്കിലോട് കോറോത്ത് ഉസ്മാന്റെ ഭാര്യ ആയിഷ (55) നിര്യാതയായി. മക്കൾ: നിസാർ, നസ്ലത്ത് ബീവി. മരുമക്കൾ: ജയ്സൽ, ഹസീന. സഹോദരങ്ങൾ: മമ്മത്, ആലി, അബ്ദുല്ല, മറിയം, ഉമ്മർ.
പട്ടേപ്പാടം: സീരിയൽ നിർമാതാവും ചലച്ചിത്ര പ്രവർത്തകനുമായിരുന്ന ചീനിക്കാപ്പുറത്ത് സി.എം. സദർ (53) നിര്യാതനായി. സ്നേഹിത, കായംകുളം കൊച്ചുണ്ണി എന്നീ ടെലിവിഷൻ സീരിയലുകളുടെ സഹ നിർമാതാവും നിരവധി ചലച്ചിത്രങ്ങളുടെ പിന്നണി പ്രവർത്തകനുമായിരുന്നു. വൃക്ക സംബന്ധമായ അസുഖംമൂലം ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ ചീനിക്കപ്പുറത്ത് സി.എം. മുഹമ്മദ്. മാതാവ്: ഖദീജ. ഭാര്യ: സീനത്ത്. മക്കൾ: അഖിൽ, അമൽ.
പഴഞ്ഞി: കാട്ടകാമ്പാല്‍ ചിറക്കല്‍ ആനപറമ്പ് റോഡില്‍ പുലിക്കോട്ടില്‍ സഖറിയ (66) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: എമിൽ, എമൽഡ. മരുമകൻ: ബിജു.
കോഴിക്കോട്: അശോകപുരം പട്ടാംപുറത്ത് പരേതനായ ചന്തുകുട്ടിയുടെ മകൾ അംബുജാക്ഷി (74) നിര്യാതയായി. മാതാവ്: പരേതയായ മീനാക്ഷി. സഹോദരങ്ങൾ: രാമദാസൻ, നിർമല, വനജ, ശീതള, തുളസി, ലസിജ. സംസ്ക്കാരം ഞായറാഴ്ച രാവിലെ 9.30 പുതിയ പാലം ശ്മശാനത്തിൽ.
ചാവക്കാട്: പുത്തൻകടപ്പുറം അജ്മീർ പള്ളിക്ക് തെക്ക് അണ്ടത്തോട് ചാലിൽ മുഹമ്മദാലി (74) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: മനാഫ് (ഖത്തർ), ബദറുദ്ദീൻ, അലി അക്ബർ (ഖത്തർ), മുത്തലിബ് (അബൂദബി). മരുമക്കൾ: നസിയ, സാജിദ, റസിയ, സൗഫിയ.
ബാലുശ്ശേരി: പനായി മാട്ടാക്കുളങ്ങര മീത്തലേകുന്നോത്ത് താമസിക്കും ചാത്തംകുന്നത്ത് പുരുഷോത്തമൻ (66) നിര്യാതനായി. ഭാര്യ :വിജയലക്ഷ്മി. മക്കൾ: വരുൺ (ഗുരുവായൂർ ), വിഷ്ണു, അർജുൻ. മരുമകൾ: മീര. സഹോദരങ്ങൾ: വിജയലക്ഷ്മി, സത്യഭാമ. സഞ്ചയനം വ്യാഴാഴ്ച.