Obituary
തിരുവനന്തപുരം: കുടപ്പനക്കുന്ന് യമുനാ കോളനി നം.72 ദീപാഞ്ജലിയിൽ ഡോ.ടി.കെ. നാരായണപിള്ള (76) നിര്യാതനായി. ഹൈദരാബാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിന്ദി റീജനൽ ഡയറക്ടറായി വിരമിച്ചു. കോട്ടയം ചോഴിയക്കാട് തെക്കേക്കൂറ്റ് കുടുംബാംഗമാണ്. ഭാര്യ: വത്സലാപിള്ള. മക്കൾ: ലക്ഷ്മി നായർ(സിംഗപ്പുർ), ദീപ്തി (യു.എസ്) മരുമക്കൾ: ശൈലേഷ് നായർ (ഡെൽ, സിംഗപ്പുർ), ദീപക് മോഹൻ (യു.എസ്). സംസ്കാരം തിങ്കളാഴ്ച 12.30ന് ശാന്തികവാടത്തിൽ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.
ഐക്കരപ്പടി: കണ്ണംവെട്ടിക്കാവ് പറമ്പീരി കീരന് (77) നിര്യാതനായി. ഭാര്യ: ശാരദ. മക്കള്‍: സുകുമാരന്‍, പ്രദീഷ്, ഗോപി, സുരേഷ് (അധ്യാപകന്, ജി.എച്ച്.എസ്.എസ് പാണ്ടിക്കാട്). മരുമക്കള്‍: നിഷ, അനുഷ, വിജിത, ഗ്രീഷ്മ.
കാളികാവ്: അഞ്ചച്ചവിടി പരിയങ്ങാട്ടിലെ തെക്കുംപുറവൻ മുഹമ്മദ് ഖാലിദ് (56) സൗദിയിലെ റാബികിൽ നിര്യാതനായി. ഭാര്യ: മൈമൂന. മക്കൾ: ഇഷ്റത്ത്, അമീൻ, അജ്മൽ. മരുമകൻ: അസീസ് റഹ്മാൻ (സി.എച്ച്.എസ്.എസ് അടക്കാക്കുണ്ട് ). ഖബറടക്കം റാബിക്കിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
എടരിക്കോട്: ക്ലാരി സൗത്ത് മാമ്പറ്റ മൊയ്തീൻ കുട്ടി (76) നിര്യാതനായി. ഭാര്യ: പരേതയായ ആയിശുമ്മു. മക്കൾ: അബ്ദു റസാഖ് (അബൂദബി), ഖാലിദ്, ഫാത്തിമ, ജുബൈരിയ. മരുമക്കൾ: റജീന, അബ്ദുൽ ലത്തീഫ് കാഞ്ഞീരക്കോൽ, ഫസീല, ഷംലിക് കോഴിച്ചെന. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് എടരിക്കോട് ജുമാ മസ്ജിദിൽ.
തിരൂര്‍: അന്നാര കാലടി ജീവകുമാറിന്റെ ഭാര്യ സുമ ജീവകുമാര്‍ (55) നിര്യാതയായി. മക്കള്‍: സുജീവ് കുമാര്‍ (ദുബൈ), അനൂപ് കുമാര്‍ (റാസല്‍ ഖൈമ). മരുമകള്‍: സനിഷ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് സ്മൃതി ശ്മശാനത്തില്‍.
കാരത്തൂർ: കോലൂപാലം കടവത്ത് അബ്ദുറഹിമാന്റെ ഭാര്യ റുഖിയ (ഉമ്മാച്ചു -65) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ, ഫാത്തിമ സുഹറ, സുമയ്യത്ത്. മരുമക്കൾ: അവറാൻ കുട്ടി, ഇസ്മായിൽ, സുബൈദ.
ചങ്ങരംകുളം: വളയംകുളം ശാന്തിനഗർ കൊല്ലാശ്ശേരിയിൽ (പട്ടന്റെ വളപ്പിൽ) ഹമീദ് (86) നിര്യാതനായി. ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: നസീം, നജീബ്, നൗഷാദ്. മരുമക്കൾ: മൈമൂന, സൈറ, സൈന.
തൂക്കുപാലം: ബാലഗ്രാം നിർമലപുരം വട്ടം തൊട്ടിയിൽ മുരളീധരൻ (54) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: മനു, മഞ്ജു. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.
തൂക്കുപാലം: ചോറ്റുപാറ ബ്ലോക്ക് നമ്പർ 550ൽ പരേതനായ രാഘവൻ നായരുടെ ഭാര്യ തങ്കമ്മ (78) നിര്യാതയായി. മക്കൾ: പ്രസന്നകുമാരി, ശ്രീദേവി. മരുമക്കൾ: ഷിബു, അരുൺ. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് മകളുടെ വഴിത്തല നെടുമണൽ വീട്ടുവളപ്പിൽ.
തൊടുപുഴ: കീരികോട് കൊമ്പനാപറമ്പിൽ പകൃദീൻ (80) നിര്യാതനായി. ഭാര്യ: പരേതയായ മിസിരി. മക്കൾ: സലീം, ഷൈല, നാസർ, റഷീദ, നിസമോൾ, ലൈല. മരുമക്കൾ: ഷാർമിന, കെരീം, ജാസ്മിൻ, താജുദ്ദീൻ, ഹമീദ്, സുനിൽ.
അടൂർ: എസ്.എൻ.ഡി.പി യോഗം അടൂർ യൂനിയൻ മുൻ സെക്രട്ടറി അടൂർ എൻ. സുകുമാരൻ (68) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡിലും എസ്.എൻ ട്രസ്റ്റ് ബോർഡിലും അംഗമായിരുന്നു. അടൂർ ശ്രീനാരായണ കൾചറൽ അസോസിയേഷൻ പ്രസിഡന്റുമായി. ഭാര്യ: ഡോ. പ്രീത സുകുമാരൻ.
ഇലവുംതിട്ട: മെഴുവേലി കിരണ്‍ നിവാസില്‍ (മരുതി നില്ക്കുന്നതില്) എം.കെ. വിശ്വംഭരന് (80) നിര്യാതനായി. ഭാര്യ: പി.എന്‍. ശാന്തമ്മ (റിട്ട. പ്രിന്‍സിപ്പൽ, കാരംവേലി എസ്.എന്‍.ഡി.പി എച്ച്.എസ്.എസ്). മക്കള്‍: കാരുണ്യ വിശ്വം, കിരണ്‍ വിശ്വം. മരുമക്കള്‍: പി.സി. പ്രമോദ് (മസ്കത്), ദിവ്യ വിശ്വംഭരന് (അബൂദബി). സഞ്ചയനം: 17ന് രാവിലെ 11ന്.