നെല്ലിക്കോട്: പുതിയോട്ടിൽ രാധ (78) തിരുവനന്തപുരത്ത് മകളുടെ വസതിയിൽ നിര്യാതയായി. കക്കോടി പഞ്ചായത്ത് യു.പി സ്കൂൾ അധ്യാപികയായിരുന്നു. കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ല കമ്മിറ്റി അംഗം, കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂനിയൻ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ഹിമാലയ വുഡ് ബാഡ്ജ് നേടിയിട്ടുണ്ട്. ഭർത്താവ്: പുതിയേടത്ത് എൻ. ശ്രീധരൻ നായർ (റിട്ട. ലാബ് ടെക്നീഷ്യൻ, മെഡിക്കൽ കോളജ്, കോഴിക്കോട്). മക്കൾ: അജി (അധ്യാപിക, ഗവ. മോഡൽ ഹൈസ്കൂൾ, കോഴിക്കോട്), ആശ (സെക്ഷൻ ഓഫിസർ, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം). മരുമക്കൾ: ബാലകൃഷ്ണൻ കെ.പി (ഏരിയ മാനേജർ, കൊശമറ്റം ഫിനാൻസ്), ഇ. സുരേഷ് (കാർട്ടൂണിസ്റ്റ്). സഹോദരങ്ങൾ: നളിനി, ദിനേശൻ, ആനന്ദൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ.