Obituary
ചെർപ്പുളശ്ശേരി: ആലുംകുന്നത്ത് ബലരാമൻ (പാലാമൻ -72) നിര്യാതനായി. പുഴ കൂട്ടായ്മയുടെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: സരോജിനി (തങ്കമ്മു). മക്കൾ: രവികുമാർ, രജനി. മരുമക്കൾ: സരോജിനി, ചന്ദ്രൻ. സംസ്കാരം ശനിയാഴ്ച.
ചെർപ്പുളശ്ശേരി: കാറൽമണ്ണ തെക്കുംമുറി മാർക്കശ്ശേരി വീട്ടിൽ ഷീല (51) നിര്യാതയായി. ഭർത്താവ്: വി.എസ്. മനോജ്. മക്കൾ: ഹരിത, ദേവിക. മരുമകൻ: സിദ്ധാർത്ഥ് ഗിരീഷ്. സഹോദരങ്ങൾ: ഇന്ദിരദേവി, രഘുനാഥ്, കൃഷ്ണദാസ്, ഗീത, പരേതനായ ശിവദാസൻ.
ചിറ്റൂർ: തത്തമംഗലം മേട്ടുവളവ് റസിയ മൻസിൽ പരേതനായ മുഹമ്മദ് മീരാെൻറ മകൻ കാജ ഹുസൈൻ (68) നിര്യാതനായി. ഭാര്യ : റസിയ. മക്കൾ: തൗഫീഖ് അലി, ഷിഫാ പർവിൻ, തസ്ലിം. മരുമക്കൾ: മൻസൂർ, ഷഫീന, സബാന യാസ്മിൻ.
വടക്കഞ്ചേരി: ആലുവ പുതുകുളം മന കേശവെൻറ ഭാര്യ ശാന്ത (74) അഞ്ചുമൂർത്തിമംഗലത്തെ വസതിയിൽ നിര്യാതയായി. മക്കൾ: പ്രസാദ്, പ്രശാന്തിനി. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (പൂജാരി അഞ്ചുമൂർത്തി ക്ഷേത്രം), ജയശ്രീ. സംസ്കാരം ശനിയാഴ്ച തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.
ധോണി: പള്ളക്കാട് വീട്ടിൽ പരേതനായ കുട്ടികൃഷ്ണെൻറ ഭാര്യ കമലം (75) നിര്യാതയായി. മക്കൾ: അംബുജം, ദേവൻ, രവീന്ദ്രൻ, രമ, രഘു, കണ്ണൻ, മോഹനൻ. മരുമക്കൾ: മേഘല, ലത, ബിന്ദു, സുമതി, ഗീത.
മാന്നാർ: കുരട്ടിക്കാട് ഐരൂർ മഠത്തിൽ വീട്ടിൽ കാർത്യായനിയമ്മ (96) നിര്യാതയായി. മക്കൾ: മീനാക്ഷിയമ്മ, പങ്കജാക്ഷിയമ്മ. മരുമക്കൾ: പരേതരായ അപ്പുക്കുട്ടൻ പിള്ള, ഓമനക്കുട്ടൻപിള്ള. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.
കല്ലറ: പത്ര ഏജൻറും അഖില കേരള ചേരമർ ഹിന്ദു മഹാസഭ കല്ലറ 38-ാം നമ്പർ ശാഖ സെക്രട്ടറിയുമായ പീടികപറമ്പിൽ പി.വി. സനൽകുമാർ (50) നിര്യാതനായി. ഭാര്യ: സന്ധ്യ. മക്കൾ: നന്ദന, നിരഞ്ജന.
ആലത്തൂർ: ചിറ്റിലഞ്ചേരി കൊളുമ്പ് പാറക്കൽ വീട്ടിൽ പരേതനായ പി.ആർ. നാരായണനെഴുത്തച്ഛെൻറ ഭാര്യ വത്സല (70) നിര്യാതയായി. മക്കൾ: ശിവദാസൻ, നാരായണൻ, ശോഭന. മരുമക്കൾ: ഭക്തവത്സലൻ, പ്രീത.
കേരളശ്ശേരി: പൊറ്റയിൽ പടി വീട്ടിൽ പരേതനായ രക്കെൻറ മകൻ രാമൻ (64) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: അനിത, വിനിത. മരുമക്കൾ: രവി, മോഹനൻ. സംസ്കാരം ശനിയാഴ്ച കാലത്ത് 10ന് പാമ്പാടി ഐവർ മഠം ശ്മശാനത്തിൽ.
ചന്ദനപ്പള്ളി: ചരുവിള പുത്തൻവീട്ടിൽ (അടിമുറിയിൽ) പരേതനായ കുഞ്ഞുകുഞ്ഞുകുട്ടിയുടെ (മിനർവ പ്രസ്) ഭാര്യ സാലമ്മ മാത്യു (59) നിര്യാതയായി. മകൻ: ലിബിൻ കെ. ജോർജ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് സെൻറ് ജോർജ് തീർഥാടന കത്തോലിക്ക ദേവാലയ സെമിത്തേരിയിൽ.
അടൂർ: കണ്ണങ്കോട് ചക്കാല കിഴക്കേതിൽ പരേതനായ ഹസൈനാർ റാവുത്തരുടെ ഭാര്യ അബീഷ ബീവി (80) നിര്യാതയായി. മക്കൾ: ഹലീമ ബീവി. പരേതയായ ഹാജറബീവി, ഹസീന ബീവി, ആബിദബീഗം, ഹബീബ് (സൗദി), നസീർ. മരുമക്കൾ: പരേതനായ ഷംസുദ്ദീൻ, അയ്യൂബ്, ശരീഫ്, ഇല്യാസ്, ഫാത്തിമുത്ത് സലീന.
ഷൊർണൂർ: കണയം കിഴക്കേക്കര കുന്നനാട്ട് പറമ്പിൽ അമ്മിണി (80) നിര്യാതയായി. പരേതനായ ചക്കെൻറ ഭാര്യയാണ്. മക്കൾ: ശശിമോഹനൻ, പരേതരായ കൃഷ്ണൻകുട്ടി, ശോഭന. മരുമക്കൾ: ശാന്ത, ദീപ.