Obituary
അടിമാലി: ഏലത്തോട്ടത്തില്‍ ജോലിയെടുക്കുന്നതിനിടെ തൊഴിലാളി സ്ത്രീ കാട്ടാന കൂട്ടത്തിെൻറ ആക്രമണത്തില്‍ മരിച്ചു. കോരംപാറ സ്വദേശി ചിരഞ്ജീവിയുടെ ഭാര്യ വിമലയാണ്(45) മരിച്ചത്. പൂപ്പാറ പുതുകുളത്ത് ബുധനാഴ്ച ഉച്ചക്ക് 2.15 നാണ് സംഭവം. വിമല സംഭവസ്ഥലത്ത് തന്നെ മരിച്ചു. മക്കള്‍: ഇളങ്കോവന്,ഗോപി.
തൊടുപുഴ: പുത്തൻവീട്ടിൽ (കൊതവഴിക്കൽ) രാജീവൻ(61) നിര്യാതനായി. ഭാര്യ: ജയശ്രീ (റിട്ട. ഹെൽത്ത് ഡിപ്പാർട്മെൻറ്). മക്കൾ: മഹേഷ് രാജീവ്, ജിതിൻ രാജീവ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ.
തൊടുപുഴ: കരിമണ്ണൂർ കളത്തിൽ വീട്ടിൽ പ്രഭാകരെൻറ മകൻ രാജീവൻ (പ്രസാദ് -45) നിര്യാതനായി. മാതാവ്: ബിന്ദു. ഭാര്യ: ജിഷ. മക്കൾ: ദേവനന്ദ്, ദേവനന്ദ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് തൊടുപുഴ ശാന്തിതീരം ശ്മശാനത്തിൽ.
തൂക്കുപാലം: ബാലഗ്രാം- ഓമന വിലാസം പുഷ്പരാജൻ (50) നിര്യാതനായി. ഭാര്യ: അമ്പിളി. മക്കള്‍: മഹേശ്വരി, പാര്‍വതി, ശിവാന്മിക.
തൂക്കുപാലം: കാര്‍ത്തിക ഹൗസില്‍ സി.കെ. ബാബുവിെൻറ (രാജേന്ദ്ര പണിക്കര്‍) ഭാര്യ ശ്യാമള (60) നിര്യാതയായി. മക്കള്‍: ഗ്രീഷ്മ (ടൗണ്‍ പ്ലാനിങ് ഓഫിസ്, ഇടുക്കി), ഗ്രിവിന്. മരുമക്കള്‍: ബക്രിയാൽമചൻ, അമലുരാജേന്ദ്രന്.
നെടുങ്കണ്ടം: കല്ക്കൂന്തല് കുഴികണ്ടത്തില്‍ രഘുവിെൻറ ഭാര്യ ശാന്തമ്മ (60)നിര്യാതയായി. മക്കള്‍: രാജേഷ്കുമാര്‍, സുമേഷ്, നിഷ (അബൂദബി). മരുമക്കള്‍: ജിജി, ദീപ, രാജു.
അടിമാലി: ദേവിയാർ കോളനി പുത്തൻപുരക്കൽ ബാലകൃഷ്ണെൻറ ഭാര്യ രജനി (55) കുഴഞ്ഞുവീണ് മരിച്ചു. ക്വാറി പ്രവർത്തിച്ച സ്ഥലത്തേക്കുള്ള വഴിപ്രശ്നവുമായി ബന്ധപ്പെട്ട് അയൽവാസിയുമായി തർക്കം നടന്നിരുന്നു. ഈ സമയം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തുടർന്ന് നടന്ന പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ബന്ധുക്കൾ അടിമാലി പൊലീസിൽ പരാതി നൽകി. മക്കൾ: അനീഷ്, അനു.
തൂക്കുപാലം: ആനക്കല്ല് ഓരുകുഴിയില് അനില്‍കുമാറിെൻറ ഭാര്യ അജി (46) നിര്യാതയായി. മക്കള്‍: അമൃത, ഉണ്ണി.
ബുറൈദ: ഹൃദയാഘാതം മൂലം മലയാളി ബുറൈദയിൽ മരിച്ചു. ബുറൈദ ഇൻഡസ്ട്രിയൽ സിറ്റിയിൽ പത്തനംതിട്ട സ്വദേശി ജോൺ പന്നിവിഴ (56) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ താമസസ്ഥലത്തുവെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കളെ വിവരം അറിയിക്കുകയും ആശുപത്രിയിലേക്ക് പോകാനുള്ള തയാറെടുപ്പിനിടെ കുഴഞ്ഞുവീഴുകയുമായിരുന്നു. 26 വർഷമായി പ്രവാസിയായ ജോൺ, ഇൻഡസ്ട്രിയൽ സിറ്റിയിലുള്ള സ്വകാര്യ കമ്പനിയിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജീവനക്കാരനായിരുന്നു.ഭാര്യ: ജിജി ജോൺ. മക്കൾ: സിബി ജോൺ ജേക്കബ്, സിനി എൽസ ജോൺ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഖസീം പ്രവാസിസംഘം കേന്ദ്ര ജീവകാരുണ്യവിഭാഗം കൺവീനർ നൈസാം തൂലിക, ജീവകാരുണ്യ സെൽ പ്രവർത്തകൻ കുര്യൻ എന്നിരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചുവരുന്നു.
മമ്മൂട്: പൊയ്കയിൽ പി.ഐ തോമസ് (കുഞ്ഞുമോൻ-76) നിര്യാതനായി. ഭാര്യ: തോണ്ടുകുഴിയിലായ പറപ്പള്ളി കുടുംബാംഗം അമ്മിണി. മകൾ: ദിവ്യാ ടോം. മരുമകൻ: ടോം ജോസഫ്(പുളിക്കൽ). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് മമ്മൂട് സെൻറ് പോൾസ് സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.
വാഴൂർ: തീർഥപാദപുരം ചന്ദ്രോദയം (നമ്പിയോലിൽ) ശ്രീധരൻ നായരുടെ ഭാര്യ രത്നമ്മ (82) നിര്യാതയായി. റാന്നി പുതുശ്ശേരിമല കിഴക്കേമേപ്പുറത്ത് കുടുംബാംഗമാണ്. മകൻ: രാജീവ്. മരുമകൾ: മിനി.
മോനിപ്പിള്ളി: കൽപാറ്റുകുളത്തിങ്കൽ പൗലോസ് (പാപ്പച്ചൻ -54) നിര്യാതനായി. ഭാര്യ: റീനി കൂവക്കാട്ടിൽ (പിറവം). മക്കൾ: സ്നേഹ, നേഹ, ആൽബിൻ.