Obituary
ചാലക്കുടി: ആസ്ട്രേലിയയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ചാലക്കുടി സ്വദേശിയായ യുവതിയും മകളും മരിച്ചു. കുടുംബത്തിലെ മറ്റ് മൂന്നുപേർക്ക് പരിക്കേറ്റു. ചാലക്കുടി പോട്ട നാടുകുന്ന് പെരിയച്ചിറ സ്വദേശി ചുള്ളിയാടൻ വീട്ടിൽ ബിബിെൻറ ഭാര്യ ലോട്സിയും (35) രണ്ടര വയസ്സുള്ള ഇളയ മകൾ കെയ്തിലിനുമാണ് (ആറ്) മരിച്ചത്. വ്യാഴാഴ്ച പുലർച്ച ഇവർ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം. ന്യൂ സൗത്ത് വെയ്ൽസിലെ ഓറഞ്ചിൽനിന്ന് ക്യൂൻസ്റ്റാൻഡിലേക്ക് പോകുമ്പോഴാണ് അപകടം. ലോട്സിയും മകളും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് കുട്ടികൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബിബിെൻറ പരിക്ക് ഗുരുതരമല്ല. ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ലോട്സിക്ക് ക്യൂൻസ്റ്റാൻഡിൽ ജോലി ലഭിച്ചതിനെത്തുടർന്ന് അവിടേക്ക് താമസം മാറ്റുന്നതിനായുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്.
ചേര്‍ത്തല: നഗരസഭ 15 ാം വാര്‍ഡില്‍ ആനപ്പാലില് ശ്രീനിലയത്തില്‍ എ.വി. നവീനചന്ദ്രന്‍ (64) നിര്യാതനായി. നെഞ്ച് വേദനയെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് സ്ഥിരീകരിച്ചു. ഭാര്യ: ശശികല. മകന്: ധനേഷ് കൃഷ്ണന്.
മുക്കം: ആക്കോട്ട് ചാലിൽ യശോദ (72) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ നായർ. മക്കൾ: ധർമരാജൻ, അജിത, വിജയ. മരുമക്കൾ: ബീന, പ്രകാശൻ, ശശികുമാർ.
കൊയിലാണ്ടി: അരങ്ങാടത്ത് എം.പി. സൈക്കിള്‍സ് ഉടമ കുറ്റിയില്‍ എം.പി. കുഞ്ഞിരാമന്(85) നിര്യാതനായി. ഭാര്യ ലക്ഷ്മി. മക്കള്‍: സുഭാഷ്ബാബു (എല്‍.എ. എന്‍.എച്ച്. റവന്യു ഇന്‍സ്പെക്ടര്‍), പ്രദീപ്(ഗാലക്സി), വിനോദ്. മരുമക്കള്‍; മോളി, ലീന. സഹോദരങ്ങള്‍; ശ്രീധരന്, ദേവി, പരേതരായ കേളപ്പന്, കുമാരന്, മാധവി. സഞ്ചയനം വെള്ളിയാഴ്ച.
ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ കാർ നിയന്ത്രണംവിട്ട് നിർത്തിയിട്ടിരുന്ന ക്രെയിനിലിടിച്ച് യുവാവ് മരിച്ചു. തിരുവല്ല കുമ്പനാട് നെല്ലിമല്ല ആനപ്പാറക്കൽ ജോയിയുടെ മകൻ ജോയലാണ് (20) മരിച്ചത്. കാറിലുണ്ടായിരുന്ന അംഗിത്, തേജിഷ്, ജോൺസൺ, സിത്ഥാർഥ്, മനു എന്നിവർക്കും ഊരാളുങ്കൽ കമ്പനിയിലെ എൻജിനീയർ സുരേഷ് സാരഥിക്കുമാണ് പരിക്കേറ്റത്.എ.സി റോഡിൽ മനയ്ക്കച്ചിറ ഒന്നാംപാലത്തിന് സമീപം കഴിഞ്ഞദിവസം രാത്രിയായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തുനിന്ന് തിരുവല്ലക്ക് പോവുകയായിരുന്ന കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ക്രെയിനിൽ ഇടിക്കുകയായിരുന്നെന്ന് െപാലീസ് പറഞ്ഞു. എ.സി റോഡ് നവീകരണത്തിന് പൈലിങ് വർക്കിെൻറ ഭാഗമായി റോഡരികിലാണ് ക്രെയിൻ നിർത്തിയിട്ടിരുന്നത്. ക്രെയിനിന് സമീപംനിന്ന ഊരാളുങ്കൽ ലേബർ കൺസ്ട്രക്ഷൻ തൊഴിലാളി ദിൽദർ ഹുസൈൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ജോയലിെൻറ മാതാവ്: സാലി ജോയി. സഹോദരി: സിജോൾ ജോയി.
പറമ്പിൽക്കടവ്: പരേതനായ പാണ്ടിക്കടവിൽ ചന്ദ്രശേഖരെൻറ ഭാര്യ പ്രേമലത (79) നിര്യാതയായി. മക്കൾ: ജഗദീശൻ (സിംഗപ്പുർ) മഹേശൻ (ആസ്ട്രേലിയ) ബിന്ദു ഗിരീഷ്, മഞ്ജുനാഥൻ. മരുമക്കൾ: ഗിരീഷ് മുട്ടാഞ്ചേരി, അംബുജാക്ഷി, ഹണി, നിമിഷ.
കിഴുപ്പിള്ളിക്കര: പന്നിയംകുളത്തിൽ സമീപവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കവീട്ടിൽ കാർത്തികേയനാണ് (60) മരിച്ചത്. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: സബിത. മക്കൾ: കീർത്തി, കീർത്തന. മരുമക്കൾ: സനീഷ്, ശ്രീരാഗ്.
പട്ടിക്കാട്: പീച്ചി എടപ്പാലത്ത് യുവതിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടപ്പാലം കതിരപ്പിള്ളി വീട്ടില്‍ അനന്തനാരായണെൻറ മകള്‍ ശാലിനിയെയാണ് (21) മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയും അക്കൗണ്ടിങ് വിദ്യാർഥിനിയുമായിരുന്നു. സംസ്കാരം നടത്തി. അസ്വഭാവിക മരണത്തിന് പീച്ചി പൊലീസ് കേസെടുത്തു.
കളമശ്ശേരി: ദേശീയപാതയിൽ യു ടേൺ തിരിയുന്നതിനിടെ സ്കൂട്ടർ ചരക്ക് ലോറിയിൽ തട്ടി സ്കൂട്ടർ യാത്രികൻ മരിച്ചു. കങ്ങരപ്പടി നവോദയ റോഡിൽ പാറക്കൽ വീട്ടിൽ പി.എ. ബേബിയാണ് (63) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെ ഇടപ്പള്ളി ടോൾ യു ടേണിന് സമീപമാണ് അപകടം. എറണാകുളം ഭാഗത്തുനിന്ന് വരുകയായിരുന്ന ചരക്കുലോറിയും സ്കൂട്ടറും വലതുവശത്തേക്ക് തിരിയുന്നതിനിടെയാണ് അപകടം. ലോറിയുടെ ചക്രം കയറി സ്കൂട്ടർ യാത്രികൻ തൽക്ഷണം മരിച്ചു. ഇടിച്ച ലോറി സ്കൂട്ടറുമായി മുന്നോട്ട് അമ്പത് മീറ്ററോളം നീങ്ങിയാണ് നിന്നത്. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഭാര്യ: സൂസി. മക്കൾ: സുബിൻ, സീക്കോ, ആൻസി. മരുമകൻ: ധനീഷ്. സംസ്കാരം വെള്ളിയാഴ്ച എറണാകുളം സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.
കളമശ്ശേരി: ദേശീയപാതയിൽ യു ടേൺ തിരിയുന്നതിനിടെ സ്കൂട്ടർ ചരക്ക് ലോറിയിൽ തട്ടി സ്കൂട്ടർ യാത്രികൻ മരിച്ചു. കങ്ങരപ്പടി നവോദയ റോഡിൽ പാറക്കൽ വീട്ടിൽ പി.എ. ബേബിയാണ് (63) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെ ഇടപ്പള്ളി ടോൾ യു ടേണിന് സമീപമാണ് അപകടം. എറണാകുളം ഭാഗത്തുനിന്ന് വരുകയായിരുന്ന ചരക്കുലോറിയും സ്കൂട്ടറും വലതുവശത്തേക്ക് തിരിയുന്നതിനിടെയാണ് അപകടം. ലോറിയുടെ ചക്രം കയറി സ്കൂട്ടർ യാത്രികൻ തൽക്ഷണം മരിച്ചു. ഇടിച്ച ലോറി സ്കൂട്ടറുമായി മുന്നോട്ട് അമ്പത് മീറ്ററോളം നീങ്ങിയാണ് നിന്നത്. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഭാര്യ: സൂസി.
മക്കൾ: സുബിൻ, സീക്കോ, ആൻസി. മരുമകൻ: ധനീഷ്. സംസ്കാരം വെള്ളിയാഴ്ച എറണാകുളം സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.
കൊടിയത്തൂർ: കാരക്കുറ്റി ചെറുകുന്നത്ത് അബ്ദുൽ സത്താർ (62) നിര്യാതനായി. കോവിഡ് ചികിത്സയിലായിരുന്നു. ഭാര്യ: കദീജ. മക്കൾ: ഉമ്മുസൽമ, മിന്നത്ത്, മുഹമ്മദ് ഹിഷാം.
വടകര: പഴങ്കാവിൽ രയരോത്ത് സുൽഫിക്കർ (53) നിര്യാതനായി. ഭാര്യ: റോഷ്നി. മക്കൾ: റിസ്വാൻ, ഹെന്ന, തൗസീഫ്, അമൻ. സഹോദരങ്ങൾ: ആയിഷ, സക്കീന, മുഹമ്മദ് റിയാസ് (ദുബൈ), അബ്ദുൽ ജലീൽ, ആശിഖ്, ജസീല
തളിക്കുളം: വിഷുദിനത്തിൽ ബൈക്കിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രക്കാരൻ മരിച്ചു. തളിക്കുളം ചേർക്കര കൊല്ലങ്കി പരേതനായ വേലായുധെൻറ മകൻ സുഭാഷ് (52) ആണ് മരിച്ചത്. തളിക്കുളം പുത്തൻതോടിന് സമീപമായിരുന്നു അപകടം. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് വലപ്പാട് ഗവ. ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഈയിടെയാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. കിടപ്പിലായ ഇയാളുടെ ഓർമശക്തി നഷ്ടപ്പെട്ടിരുന്നു. ഭാര്യ: കാഞ്ചന. മക്കൾ: ഗംഗ, നീതു, വിഷ്ണു. മരുമക്കൾ: സർവോത്തമൻ (പടന്ന മഹാസഭ യുവജന സംഘടന യാപ്സ് സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡൻറ്), കരുണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് തളിക്കുളം പുളിയംതുരുത്തിലെ സഹോദരൻ സുരേഷിെൻറ വീട്ടുവളപ്പിൽ.