Obituary
സൗത്ത് ചിറ്റൂർ: മാങ്കായിൽ എം. അരവിന്ദാക്ഷൻ മേനോൻ (റിട്ട. പ്രീമിയർ ടയേഴ്സ് -82) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: വേണുഗോപാലൻ, രാജഗോപാലൻ. മരുമക്കൾ: അനുജ, മഞ്ജു.
മറയൂര്‍: മറയൂര്കാടുകളില്നിന്നും ചന്ദനം വെട്ടാൻ തമിഴ്നാട്ടില്‍ നിന്നെത്തിയതെന്ന് കരുതുന്ന സംഘത്തിലെ മറ്റൊരാളുടെ മൃതദേഹംകൂടി പൊലീസ് നടത്തിയ തിരച്ചിലിൽ കണ്ടെത്തി. വെള്ളിയാഴ്ച ചന്ദനക്കടത്ത് സംഘത്തിലുൾപ്പെട്ട തമിഴ്നാട് തിപ്പത്തൂര്‍ സ്വദേശി സതീശിെൻറ മൃതദേഹം പാറക്കെട്ടുകൾക്ക് താഴെ നിന്ന് കണ്ടെടുത്തിരുന്നു. സതീശിെൻറ മൃതദേഹം കിടന്ന സ്ഥലത്തുനിന്നും 300 മീറ്റര്‍ അകലെയാണ് ഞായറാഴ്ച മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയത്. ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സമുദ്രനിരപ്പില്‍ നിന്നും 5003 അടി ഉയരമുള്ള പ്രദേശമാണ് കാന്തല്ലൂരിലെ ചന്ദ്രമണ്ഡലം. ഈ ഭാഗത്തുള്ള പാറയില്‍നിന്നും 300 അടി താഴ്ചയിലേക്ക് പതിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ പൊലീസും പ്രദേശവാസികളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസത്തെ പഴക്കമുണ്ട്.കാട്ടുപാതയിലൂടെ കമ്പില്‍ കെട്ടിയാണ് മൃതദേഹം റോഡില്‍ എത്തിച്ചത്. മറയൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടർ ബിജോയ് പി.ടി, സബ് ഇന്‍സ്പെക്ടർ അനൂപ് മോഹന്‍, സിവില്‍ പൊലീസ് ഒാഫിസർമാരായ ജിനേഷ്,സജുസണ്‍, ആസാദ്, ലിയോ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
മരട്: നെട്ടൂര്‍-മാടവന പി.ഡബ്ല്യു.ഡി റോഡില്‍ പഴയ മാര്‍ക്കറ്റിനടുത്ത് വി.ഇ റെസിഡന്‍സി ഫ്ലാറ്റിന് മുകളില്‍നിന്നും വീണ് യുവാവ് മരിച്ചു. വാടകയ്ക്ക് താമസിച്ചിരുന്ന പത്തനംതിട്ട ഏഴംകുളം സ്വദേശി പ്ലാേൻറഷൻമുക്ക് കോട്ടക്കോയിക്കൽ വീട്ടിൽ സ്വദേശി മുഹമ്മദ് ഷാനാണ് (27) മരിച്ചത്. ശനിയാഴ്ച രാത്രി 11.30ഒാടെയാണ് അപകടം. മൂന്നാമത്തെ നിലയില്‍നിന്ന് വീഴുകയായിരുന്നു. ഫ്ലാറ്റില്‍ താമസിക്കുന്നവര്‍ ശബ്ദം കേട്ട് നോക്കുമ്പോഴാണ് നിലത്ത് വീണ് കിടക്കുന്നത് കണ്ടത്. ലേക് ഷോർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയുടെ പിൻവശം അടിച്ചാണ് വീണത്. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. വീഴുന്നതിനിടയില്‍ തല സണ്‍ഷൈഡില്‍ തട്ടിയതായും ഇവിടെനിന്നും മുടിയുടെ അംശം കണ്ടെത്തിയതായും അവർ പറഞ്ഞു. ഫ്ലാറ്റിെൻറ തുടക്കം മുതൽ ഷാന്‍ ഇവിടെ താമസിച്ച് വരികയായിരുന്നു. ബിസിനസ് ആവശ്യവുമായിട്ടാണ് ഷാന്‍ നെട്ടൂരില്‍ താമസമാക്കിയത്. കോവിഡ് പ്രതിസന്ധിയില്‍ ബിസിനസ് തകര്‍ന്നതായും പറയുന്നു. പനങ്ങാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പിതാവ്: സലീം, മാതാവ്: ഹസീന സഹോദരി: ഷെജീന.
ആമ്പല്ലൂര്‍: നന്തിപുലം മാട്ടുമല ആളൂക്കാരന്‍ രാജെൻറ മകന് അശ്വിന് രാജിനെ (19) കുറുമാലി പുഴയിലെ മാഞ്ഞൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച മുതൽ അശ്വിന് രാജിനെ കാണാത്തതിനാൽ ബന്ധുക്കളുടെ പരാതിയില്‍ വരന്തരപ്പിള്ളി പൊലീസ് കേസെടുത്തിരുന്നു. ഞായറാഴ്ച വൈകീട്ട് പുഴയിൽ കണ്ടെത്തിയ മൃതദേഹം പുതുക്കാട് അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്. മൃതദേഹം മുളങ്കുന്നത്തുക്കാവ് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
ആമ്പല്ലൂര്‍: കല്ലൂര്‍ ആലേങ്ങാട് കരോട്ട് മാധവന് (73) നിര്യാതനായി. ഭാര്യ: പരേതയായ രംഭ. മക്കള്‍: മനോജ്, മഞ്ജു. മരുമകന്: പ്രേമന്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കൊഴുക്കുള്ളി ശ്മശാനത്തില്‍.
ചാവക്കാട്: കടപ്പുറം തൊട്ടാപ്പ് മാളുട്ടി വളവ് സ്വദേശിയും ഇപ്പോൾ പെരുമ്പിലാവിൽ താമസക്കാരനുമായ നൂൽപ്പാടത്ത് അലി അഹമ്മദിെൻറ മകൻ ഫൈസൽ (35) നിര്യാതനായി. മാതാവ്: പാത്തു. ഭാര്യ: സുമയ്യ. മക്കൾ: ഫസ്ന ഷിഫാന, ഷിനാൻ.
ആളൂർ: ഉറുമ്പൻകുന്നിലെ ഏത്തപ്പിള്ളി നാരായണെൻറയും രത്നയുടെയും മകൻ ഷൈജു (43) നിര്യാതനായി. ഭാര്യ: ജിനു. മകൾ: ഋതുനന്ദ. സംസ്കാരം പിന്നീട്.
എരുമപ്പെട്ടി: മങ്ങാട് വടക്കുമുറി കൊടപ്പാടത്ത് വീട്ടിൽ പരേതനായ ബാലെൻറ ഭാര്യ കുമാരി (63) നിര്യാതയായി. മക്കൾ: സന്തോഷ്, സജിത, ബീന. മരുമക്കൾ: മൃദുല, സുരേഷ്, സുധീർ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
അണ്ടത്തോട്: പാപ്പാളി പരേതനായ മാലിക്കുളം മുഹമ്മദിെൻറ മകൻ ഇസ്മായിൽ (കസായി -60) നിര്യാതനായി. ഭാര്യ: ഖദീജ (ഇമ്പി). മക്കൾ: ഷാഹു, ഷഹർബാൻ, നുസൈബ (സൗജത്ത്), ഷാജി. മരുമക്കൾ: സൗദ, ഹനീഫ, പരേതനായ ഇബ്രാഹിം, റഹീം.
മാള: അഷ്ടമിച്ചിറ കാലടി വേലായുധൻ (71) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: വിമൽ, വിപിൻ. മരുമകൾ: രഘന (നഴ്സ്, അയർലൻഡ്).
മതിലകം: എമ്മാട് കാട്ടകത്ത് പരേതനായ കൊച്ചഹമ്മദുണ്ണിയുടെ ഭാര്യ നബീസ (72) നിര്യാതയായി. മക്കൾ: നസീമ, സുഹറ, നാസിമുദ്ദീൻ, നിസാർ, നിയാസ്. മരുമക്കൾ: ഫസൽ, ഇബ്രാഹിം, ഐഷാബി, മുഹ്സിന, ഷഹന.
വെള്ളാങ്ങല്ലൂർ: ബ്ലോക്ക് ജങ്ഷന് കിഴക്കുവശം പൂവ്വത്തുംകടവിൽ ഷംസുദ്ദീൻ (68) നിര്യാതനായി. ബ്ലോക്ക് ജങ്ഷനിലെ വ്യാപാരിയായിരുന്നു. ഭാര്യ: ഹസീന. മക്കൾ: ഷഫ്ന, ഷിഫ, ഷംസീന, ഫാത്തിമ സുൽഫത്ത്. മരുമക്കൾ: അൻവർ (ക്ലിക്ക് മീഡിയാസ്), നൂഹ്, സിറാജ്, തരീജ്.