Obituary
പയ്യോളി: തച്ചൻകുന്നിലെ മീത്തലെപുതുക്കുടി കുഞ്ഞിരാമൻ നായർ (89) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനിയമ്മ. മക്കൾ: വിജയൻ, മോഹനൻ, വിനോദൻ, ബിന്ദു (പുത്തൂർ എ.യു.പി സ്കൂൾ പാവങ്ങാട്), പരേതനായ രവീന്ദ്രൻ. മരുമക്കൾ: ബിന്ദു, പ്രസീത, സ്മിത, മീര, രാജൻ.
കട്ടപ്പന: ഏലത്തോട്ടത്തിൽ മരത്തിെൻറ ചില്ല ഒടിഞ്ഞുവീണ് സ്തീ തൊഴിലാളി മരിച്ചു. അണക്കര സുൽത്താൻകട പുതുമനമേട് സ്വദേശി പുത്തൻപുരക്കൽ ശകുന്തളയാണ് (56) മരിച്ചത്. വ്യാഴാഴ്ച വണ്ടൻമേടിന് സമീപം വാഴവീട് അശോകവനം ഭാഗത്തെ ഏലത്തോട്ടത്തിൽ ജോലി ചെയ്യവെ രാവിലെ 9.30 ഓടെയാണ് അപകടം. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ്: കുഞ്ഞുമോൻ.
പേരാമ്പ്ര: ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ നൊച്ചാട് പുത്തൻപുരക്കൽ ബാലകൃഷ്ണൻ നായർ (73) നിര്യാതനായി. ഭാര്യ: വസന്ത (റിട്ട. അംഗൻവാടി ടീച്ചർ). മക്കൾ: സജിത (അധ്യാപിക ജി.എം.യു.പി സ്കൂൾ കൊണ്ടോട്ടി), സിബിൻ ലാൽ (ഇന്ത്യൻ ആർമി). മരുമക്കൾ: സത്യൻ പേരാമ്പ്ര (കെ.എസ്.ആർ.ടി.സി കൽപറ്റ), ശിൽപ. സഹോദരങ്ങൾ: പത്മനാഭൻ നായർ, പത്മിനി, പരേതയായ മീനാക്ഷി അമ്മ
മുഹമ്മ: ട്രെയിൻ തട്ടി പരിക്കേറ്റ റിട്ട. കെ.എസ്.ആർ.ടി.സി കണ്ടക്ടർ മരിച്ചു. മുഹമ്മ ആര്യക്കര അനുഗ്രഹയിൽ പി.ആർ. കൃഷ്ണദാസാണ് (71) മരിച്ചത്. എളമക്കരയിൽ ബുധനാഴ്ച രാവിലെയാണ് അപകടം. ഭാര്യ: ഗിരിജ (റിട്ട. അധ്യാപിക, എസ്.കെ.എം കുമരകം).മക്കൾ: അനുപ്രിയ (കെമിസ്റ്റ്, കോളജ് ഓഫ് ഫാർമസി, എറണാകുളം), വിനീത് കുമാർ (പി.ഡബ്ല്യു തിരുവനന്തപുരം). മരുമക്കൾ: മഹേഷ് കൃഷ്ണ (ബിസിനസ്), മായ.
പേരാമ്പ്ര: പന്തിരിക്കരയിലെ വ്യാപാരിയായിരുന്ന തേവർ കോട്ടയിൽ ടി. എ. തോമസ് (ബേബി - 69) നിര്യാതനായി. ഭാര്യ: ബെൻസി. മക്കൾ: മീനു, അജയ്. മരുമകൻ: ജിേൻറാ വലിയ മറ്റം. സഹോദരങ്ങൾ: അന്നക്കുട്ടി, ടി.എ. അബ്രഹാം, സെലിൻ, മേരി, പരേതരായ സേവ്യർ, സിസ്റ്റർ വെറോനിക്ക, ടി.എ. ഫിലിപ്. സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ10ന് പടത്തുകടവ് ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ.
കോതമംഗലം: തങ്കളം-കാക്കനാട് ബൈപാസിൽ കാറിടിച്ച് വയോധികൻ മരിച്ചു. ഇളംമ്പ്ര പുലിക്കുന്നത്ത് മാലി തങ്കപ്പനാണ് (65) മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന രണ്ടുപേർ രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം. അമിതവേഗത്തിലെത്തിയ കാർ തങ്കപ്പനെ ഇടിച്ചിടുകയായിരുന്നു. പാലായത്ത് കാവിലേക്കുള്ള വഴിയിൽ സ്ഥാപിച്ചിരുന്ന കമാനവും തകർത്ത് കാർ റോഡിന് താഴെ പാടത്തിന് സമീപത്തെ തോട്ടിലാണ് നിന്നത്. നാട്ടുകാർ തങ്കപ്പനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കാറിലുണ്ടായിരുന്ന രണ്ടുപേെര െപാലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ: പരേതയായ ദേവു. മക്കൾ: രാജേഷ്, രതീഷ്. മരുമക്കൾ: ശരണ്യ, അശ്വ.
കുമ്പളേരി: ആലുങ്കൽ വർഗീസ് (80) നിര്യാതനായി. ഭാര്യ: പരേതയായ എത്സി. മക്കൾ: ഏലിയാസ്, ബേബി, ജെയിനി, ജോസ്, വിക്ടോറിയ, ഡെയ്സി. മരുമക്കൾ: ചിന്നമ്മ, സണ്ണി, ജീന, സിബി, ഷാജു, പരേതനായ ഷാജി.
ചെറായി: കൂട്ടുകാരുമൊത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പള്ളിപ്പുറം കോവിലകത്തുംകടവ് പനക്കപ്പറമ്പില്‍ ബാബുവിെൻറ മകന് സാമുവലാണ് (18) മരിച്ചത്.വ്യാഴാഴ്ച ഉച്ചക്ക് 2.30ന് കോവിലകത്തുംകടവ് ക്ഷേത്രക്കുളത്തില്‍ കൂട്ടുകാരോടൊപ്പം കുളത്തിൽ ചാടിയ സാമുവലിനെ കാണാതാകുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.മൃതദേഹം വെള്ളിയാഴ്ച പോസ്റ്റ്മോര്‍ട്ടത്തിന് പറവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: സിന്ധു. ഏക സഹോദരന്: സോളമന്.
കൊടുന്തിരപ്പുള്ളി: കാടൂർ പുളിക്കൽ വീട്ടിൽ സൈയ്താലി ബാബുവിെൻറ മകൻ അലി അക്ബർ (37) നിര്യാതനായി. മാതാവ്: ജമീല. ഭാര്യ: ഷഫീന. മക്കൾ: ഫാത്തിമ നസ്റിൻ, മുസ്തഫ, അമീൻ.
മാനന്തവാടി: പിലാക്കാവ് പെരുകിൽ പരേതനായ ചോയിയുടെ ഭാര്യ മഞ്ജുക്കു (73) നിര്യാതയായി. മക്കൾ: വിശ്വൻ, ലത. മരുമക്കൾ: കൃഷ്ണൻകുട്ടി, ചിത്രലേഖ.
എലപ്പുള്ളി: തേനാരി കുറ്റിയംപാക്കിൽ അപ്പു (98) നിര്യാതനായി. മക്കൾ: ചന്ദ്രൻ, മണി, മോഹനൻ, വിജയൻ, കമലം, കോമളം, പരേതയായ ജാനകി. മരുമക്കൾ: സത്യഭാമ, ചന്ദ്രിക, അനില, ലീല, ഭാസ്കരൻ, രാമനാഥൻ.
വൈറ്റില: ടാങ്കര്‍ ലോറി ഇടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേര്‍ മരിച്ചു. നെട്ടൂര്‍ ലേക്ഷോര് ആശുപത്രി അസിസ്റ്റൻറ് ആലപ്പുഴ അന്ധകാരനഴി വിയാത്ര കോളനിയില്‍ പുളിക്കല്‍ വീട്ടില്‍ വര്‍ഗീസിെൻറ മകന് വിന്‍സൻ വര്‍ഗീസ് (24), നഴ്സ് തൃശൂര്‍ വെറ്റിലപ്പാറ കെ.എം. ജോഷിയുടെ മകള്‍ ജീമോള്‍ കെ. ജോഷി (24) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. ഇരുവരും വൈറ്റില പാലത്തിനുസമീപത്തെ എ.ടി.എമ്മില്‍നിന്ന് പണമെടുത്ത് മടങ്ങുേമ്പാഴായിരുന്നു അപകടം. സമീപത്തെ സര്‍വിസ് റോഡില്‍നിന്ന് ദേശീയപാതയിലേക്ക് കടക്കുേമ്പാൾ പാലാരിവട്ടം ഭാഗത്തുനിന്ന് വൈറ്റില മേല്‍പാലം ഇറങ്ങിവന്ന ടാങ്കര്‍ ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. ടാങ്കര്‍ലോറിക്ക് അടിയിലേക്കുവീണ ഇരുവരുടെയും ശരീരത്തിലൂടെ വാഹനം കയറി. ഉടൻ ലേക്ഷോർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.ടാങ്കര്‍ലോറി അമിതവേഗത്തിലായിരുെന്നന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ലോറി ഡ്രൈവര്‍ ഷഹ്സാദെ ഖാനെ (40) യാത്രക്കാര്‍ തടഞ്ഞുവെച്ച് മരട് പൊലീസിന് കൈമാറി. മനഃപൂർവമല്ലാത്ത നരഹത്യക്ക് ഇയാള്‍ക്കെതിെര കേസെടുത്തു. വിന്‍സന്‍ വര്‍ഗീസിെൻറ ഭാര്യ: അസ്ന. മകന്: എറിക് വിൻസന്‍. മാതാവ്: റോസിലി. ജീമോള്‍ കെ. ജോഷിയുടെ മാതാവ്: ഷീജ. സഹോദരങ്ങള്‍: ജോമോള്‍ (നഴ്സിങ് വിദ്യാര്‍ഥിനി, ബംഗളൂരു), ജിയാമോള്‍.
വൈറ്റില: ടാങ്കര്‍ ലോറി ഇടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേര്‍ മരിച്ചു. നെട്ടൂര്‍ ലേക്ഷോര് ആശുപത്രി അസിസ്റ്റൻറ് ആലപ്പുഴ അന്ധകാരനഴി വിയാത്ര കോളനിയില്‍ പുളിക്കല്‍ വീട്ടില്‍ വര്‍ഗീസിെൻറ മകന് വിന്‍സൻ വര്‍ഗീസ് (24), നഴ്സ് തൃശൂര്‍ വെറ്റിലപ്പാറ കെ.എം. ജോഷിയുടെ മകള്‍ ജീമോള്‍ കെ. ജോഷി (24) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. ഇരുവരും വൈറ്റില പാലത്തിനുസമീപത്തെ എ.ടി.എമ്മില്‍നിന്ന് പണമെടുത്ത് മടങ്ങുേമ്പാഴായിരുന്നു അപകടം. സമീപത്തെ സര്‍വിസ് റോഡില്‍നിന്ന് ദേശീയപാതയിലേക്ക് കടക്കുേമ്പാൾ പാലാരിവട്ടം ഭാഗത്തുനിന്ന് വൈറ്റില മേല്‍പാലം ഇറങ്ങിവന്ന ടാങ്കര്‍ ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. ടാങ്കര്‍ലോറിക്ക് അടിയിലേക്കുവീണ ഇരുവരുടെയും ശരീരത്തിലൂടെ വാഹനം കയറി. ഉടൻ ലേക്ഷോർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ടാങ്കര്‍ലോറി അമിതവേഗത്തിലായിരുെന്നന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ലോറി ഡ്രൈവര്‍ ഷഹ്സാദെ ഖാനെ (40) യാത്രക്കാര്‍ തടഞ്ഞുവെച്ച് മരട് പൊലീസിന് കൈമാറി. മനഃപൂർവമല്ലാത്ത നരഹത്യക്ക് ഇയാള്‍ക്കെതിെര കേസെടുത്തു. വിന്‍സന്‍ വര്‍ഗീസിെൻറ ഭാര്യ: അസ്ന. മകന്: എറിക് വിൻസന്‍. മാതാവ്: റോസിലി. ജീമോള്‍ കെ. ജോഷിയുടെ മാതാവ്: ഷീജ. സഹോദരങ്ങള്‍: ജോമോള്‍ (നഴ്സിങ് വിദ്യാര്‍ഥിനി, ബംഗളൂരു), ജിയാമോള്‍.