Obituary
കൊണ്ടോട്ടി: ഒരുമാസം മുമ്പ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. മൊറയൂർ അരിമ്പ്ര പൂതനപ്പറമ്പ് തോട്ടശ്ശേരി കണ്ണംകുന്ന് വീട്ടിൽ ഉമ്മറിെൻറ മകൾ ഫാത്തിമ സനയാണ് (13) മിച്ചത്. അരിമ്പ്ര ജി.വി.എച്ച്.എസ്.എസ് വിദ്യാർഥിനിയാണ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാതാവ്: സജീറ. സഹോദരങ്ങൾ: അജ്മൽ, അഫ്ല, ഫസൽ.
പോത്തൻകോട്: കാട്ടായിക്കോണം ജയ്നഗർ ജിത ഭവനിൽ പരേതനായ അനിൽകുമാറിെൻറയും മോളിയുടെയും മകൻ ആദർശ് (21 -അനന്തു) നിര്യാതനായി. സഹോദരി: അനിമ ആരോമൽ. സഞ്ചയനം തിങ്കളാഴ്ച എട്ടിന്.
വെഞ്ഞാറമൂട്: മൂളയം കുറണ്ടിവിള രജിതഭവനില് പരേതനായ രാഘവന് ആശാരിയുടെ ഭാര്യ ഭവാനി (86) നിര്യാതയായി. മക്കള്: സരള, രാജു, രമ, പ്രസന്ന, ശ്യാമള, ശോഭന, ഷാജു, മോളി. മരുമക്കള്: പരേതനായ ശശിധരന് ആശാരി, സുരേന്ദ്രന് ആശാരി, വാസുദേവന് ആശാരി, ഉണ്ണി, അജി, ലേഖ, ലാലി. സഞ്ചയനം ശനിയാഴ്ച ഒമ്പതിന്.
നെടുമങ്ങാട്: അഴിക്കോട് മലയം ഹൗസിൽ പരേതനായ മുഹമ്മദ് ഇസ്മയിൽ ഹാജിയുടെ ഭാര്യ റാഫിയ ബീവി (92) നിര്യാതയായി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് അഴിക്കോട് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.
മുടപുരം: വക്കത്തുവിള പുത്തൻവിള വീട്ടിൽ പരേതനായ ശിവദാസെൻറ ഭാര്യ പങ്കജാക്ഷി (85) നിര്യാതയായി. മക്കൾ: രമ, തങ്കമണി, തിലകൻ, പരേതനായ ശിശുപാലൻ. മരുമക്കൾ: മോഹനൻ, നടേശൻ, ഉഷ.
ചാവക്കാട്: ബ്ലാങ്ങാട് കല്ലുങ്ങൽ ഭഗവതി ക്ഷേത്രത്തിന് തെക്ക് പരേതനായ അപ്പനാത്ത് അടിമയുടെ മകൻ ബാലകൃഷ്ണൻ (69) അഞ്ഞൂർ റോഡിലുള്ള മുഖം മൂടി മുക്കിലെ ഭാര്യവീട്ടിൽ നിര്യാതനായി. ഭാര്യ: കോമളവല്ലി. മക്കൾ: ജയേഷ്, ബിനീഷ്, ധനീഷ്, വിഷ്ണു. മരുമക്കൾ: സബിത, അനു, അമൃത, ഗ്രീഷ്മ. സംസ്കാരം വെള്ളിയാഴ്ച ഒമ്പതിന് കടപ്പുറം പൊതുശ്മശാനത്തിൽ.
പൂന്തുറ: എസ്.എം ലോക്ക് റസിയ മൻസിലിൽ മുഹമ്മദ് മുസ്തഫ (91) നിര്യാതനായി. മക്കൾ: മുഹമ്മദ് താഹ, മാഹീൻ, അൽ അമീൻ, പരേതനായ ഷമീം, റസിയ, സീനത്ത്, ഫാത്തിമ, മെഹറുന്നിസ. മരുമക്കൾ: മുഹമ്മദ് സ്വാലിഹ്, അബ്ദുൽ സമദ്, മാഹീൻ, നബിറ, നസീമ, ശാമില, ഷംന.
ആലംകോട്: മണ്ണൂർ ഭാഗത്ത് ബിലാൽ മൻസിലിൽ ഷാജഹാൻ (53) നിര്യാതനായി. ഭാര്യ: സജീല. മക്കൾ: മുഹമ്മദ് ബിലാൽ, ഷിനാസ്.
കണ്ടശ്ശാംകടവ്: മാമ്പുള്ളി പൊറ്റേക്കാട്ട് ഗോവിന്ദെൻറ മകൻ സജീഷ് കുമാർ (53) നിര്യാതനായി. ഭാര്യ: ബിന്ദു. മകൾ: ഗോപിക.
മൊട്ടമൂട്: എം.എൽ.എ റോഡ് സൗപർണികയിൽ ശേഖരൻനായരുടെ ഭാര്യ സുബലക്ഷ്മി (73, റിട്ട. വിദ്യാഭ്യാസ വകുപ്പ് അഡ്മിനിസ്ട്രേറ്റിവ് ഒാഫിസർ) നിര്യാതയായി. മക്കൾ: ലേഖ റാണി (അധ്യാപിക സെൻറ് അഗസ്റ്റിൻ എച്ച്.എസ്.എസ് മുരുക്കുംപുഴ), രാജേഷ്. മരുമക്കൾ: പരേതനായ അജിത്കുമാർ, ആശാദേവി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
തൃപ്രയാർ: ചുങ്കത്ത് പരേതനായ കൊച്ചാപ്പുവിെൻറ ഭാര്യ റോസിലി (80) നിര്യാതയായി. മക്കൾ: ഓമന, വിൻസി, വിൻസെൻറ്, പോൾ, ജോൺസൻ, ജോർജ്, ജോസഫ്. മരുമക്കൾ: വിൻസെൻറ്, ഔസേപ്പ്, ജെസ്സി, ക്ലാര, ഗ്രെയ്സി, ഷീജ.
അയ്യന്തോൾ: പുതൂർക്കര വീട്ടിൽ രാജെൻറ ഭാര്യ ഗീത (60) നിര്യാതയായി.