Obituary
മുടപുരം: വക്കത്തുവിള പുത്തൻവിള വീട്ടിൽ പരേതനായ ശിവദാസെൻറ ഭാര്യ പങ്കജാക്ഷി (85) നിര്യാതയായി. മക്കൾ: രമ, തങ്കമണി, തിലകൻ, പരേതനായ ശിശുപാലൻ. മരുമക്കൾ: മോഹനൻ, നടേശൻ, ഉഷ.
ചാവക്കാട്: ബ്ലാങ്ങാട് കല്ലുങ്ങൽ ഭഗവതി ക്ഷേത്രത്തിന് തെക്ക് പരേതനായ അപ്പനാത്ത് അടിമയുടെ മകൻ ബാലകൃഷ്ണൻ (69) അഞ്ഞൂർ റോഡിലുള്ള മുഖം മൂടി മുക്കിലെ ഭാര്യവീട്ടിൽ നിര്യാതനായി. ഭാര്യ: കോമളവല്ലി. മക്കൾ: ജയേഷ്, ബിനീഷ്, ധനീഷ്, വിഷ്ണു. മരുമക്കൾ: സബിത, അനു, അമൃത, ഗ്രീഷ്മ. സംസ്കാരം വെള്ളിയാഴ്ച ഒമ്പതിന് കടപ്പുറം പൊതുശ്മശാനത്തിൽ.
പൂന്തുറ: എസ്.എം ലോക്ക് റസിയ മൻസിലിൽ മുഹമ്മദ് മുസ്തഫ (91) നിര്യാതനായി. മക്കൾ: മുഹമ്മദ് താഹ, മാഹീൻ, അൽ അമീൻ, പരേതനായ ഷമീം, റസിയ, സീനത്ത്, ഫാത്തിമ, മെഹറുന്നിസ. മരുമക്കൾ: മുഹമ്മദ് സ്വാലിഹ്, അബ്ദുൽ സമദ്, മാഹീൻ, നബിറ, നസീമ, ശാമില, ഷംന.
ആലംകോട്: മണ്ണൂർ ഭാഗത്ത് ബിലാൽ മൻസിലിൽ ഷാജഹാൻ (53) നിര്യാതനായി. ഭാര്യ: സജീല. മക്കൾ: മുഹമ്മദ് ബിലാൽ, ഷിനാസ്.
കണ്ടശ്ശാംകടവ്: മാമ്പുള്ളി പൊറ്റേക്കാട്ട് ഗോവിന്ദെൻറ മകൻ സജീഷ് കുമാർ (53) നിര്യാതനായി. ഭാര്യ: ബിന്ദു. മകൾ: ഗോപിക.
മൊട്ടമൂട്: എം.എൽ.എ റോഡ് സൗപർണികയിൽ ശേഖരൻനായരുടെ ഭാര്യ സുബലക്ഷ്മി (73, റിട്ട. വിദ്യാഭ്യാസ വകുപ്പ് അഡ്മിനിസ്ട്രേറ്റിവ് ഒാഫിസർ) നിര്യാതയായി. മക്കൾ: ലേഖ റാണി (അധ്യാപിക സെൻറ് അഗസ്റ്റിൻ എച്ച്.എസ്.എസ് മുരുക്കുംപുഴ), രാജേഷ്. മരുമക്കൾ: പരേതനായ അജിത്കുമാർ, ആശാദേവി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
തൃപ്രയാർ: ചുങ്കത്ത് പരേതനായ കൊച്ചാപ്പുവിെൻറ ഭാര്യ റോസിലി (80) നിര്യാതയായി. മക്കൾ: ഓമന, വിൻസി, വിൻസെൻറ്, പോൾ, ജോൺസൻ, ജോർജ്, ജോസഫ്. മരുമക്കൾ: വിൻസെൻറ്, ഔസേപ്പ്, ജെസ്സി, ക്ലാര, ഗ്രെയ്സി, ഷീജ.
അയ്യന്തോൾ: പുതൂർക്കര വീട്ടിൽ രാജെൻറ ഭാര്യ ഗീത (60) നിര്യാതയായി.
തൃപ്രയാർ: വലപ്പാട് കെ.എസ്.ഇ.ബി റിട്ട. ജീവനക്കാരൻ എലുവത്തിങ്കൽ അന്തപ്പൻ ആൻറണി (72) നിര്യാതനായി. ഭാര്യ: ജാൻസി (റിട്ട. അധ്യാപിക സെൻറ് ആൻസ് ഹൈസ്കൂൾ എടത്തിരുത്തി). മക്കൾ: നമിത (സോക്സോ കോൺവെൻറ് സ്കൂൾ മാള), നിമിൽ. മരുമക്കൾ: ഡോ. ആേൻറാ, നവ്യ.
മാറനല്ലൂര്‍: പുന്നാവൂര്‍ സി.എസ് ഐ നഗറില്‍ സ്റ്റാന്‍ലി (77) നിര്യാതനായി. ഭാര്യ: സരസാഭായി. മക്കള്‍: ഗ്ലാഡിസ് പ്രമീള, ഷീല വിജയകുമാര്‍, സജു, ഷീജ. മരുമക്കള്‍: ബാബു, വിജയകുമാര്‍, മെര്ലിന് സുജ, തങ്കരാജ്. പ്രാര്‍ഥന ഞായറാഴ്ച വൈകീട്ട് മൂന്നിന്.
പാവറട്ടി: കോന്നൻ ബസാർ പടന്നയിൽ അബ്ദുൽ ഖാദർ (സഖാവ് -101) നിര്യാതനായി. ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു. ബീഡി തൊഴിലാളിയായിരിക്കെ സജീവ കമ്യൂണിസ്റ്റ് പ്രവർത്തകനായി മാറിയ ഇദ്ദേഹം പ്രദേശത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. പാർട്ടിയുടെ തുടക്കക്കാലത്ത് പഞ്ചായത്തിലേക്ക് കമ്യൂണിസ്റ്റ് സ്ഥാനാർഥിയായി മത്സരിെച്ചങ്കിലും തോറ്റു. കയർ തൊഴിലാളികളെ സംഘടിപ്പിക്കാനും നേതൃത്വം നൽകി. ഭാര്യ: പരേതയായ ആമിന. മക്കൾ: സൈനബ, ഈസ, മുഹമ്മദ് മോൻ, കബീർ (െബഹ്റൈൻ), ഐഷ, മുഹമ്മദ് ഹുസൈൻ (ഒമാൻ). മരുമക്കൾ: ഉമ്മു, മൈമൂന, നീന, ഹനീഫ (കോയമ്പത്തൂർ), മാഫിയ, പരേതനായ അബൂബക്കർ.
പോത്തൻകോട്: അയിരൂപ്പാറ വിജയവിലാസത്തിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ സരസമ്മ (94) നിര്യാതയായി. മക്കൾ: ഗോമതിയമ്മ, പത്മിനി അമ്മ, വിശ്വനാഥൻ നായർ, ഇന്ദിര അമ്മ, പരേതരായ മണി, വിജയമ്മ. മരുമക്കൾ: തങ്കമണി, പത്മനാഭപിള്ള, സിന്ധു, പരേതരായ തങ്കപ്പ കുറുപ്പ്, മണി ജനാർദന പിള്ള. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.