Obituary
കിളിമാനൂർ: മലയാമഠം കീഴേകരിങ്ങോട്ട് വീട്ടിൽ ഓമന അമ്മയുടെയും പരേതനായ ചന്ദ്രൻപിള്ളയുടെയും മകൻ ബിജു (42) സൗദി അറേബ്യയിൽ നിര്യാതനായി. ഭാര്യ: രാജി. മകൾ: ശിവാനി. സംസ്കാരം വ്യാഴാഴ്ച രാവിലെ ആറിന്.
കല്ലറ: വെള്ളയംദേശം പണയിൽവീട്ടിൽ പരേതനായ പരമേശ്വരപിള്ളയുടെ ഭാര്യ വിലാസിനിയമ്മ (80) നിര്യാതയായി. മക്കൾ: മധുകുമാർ, ദിലീപ്. മരുമക്കൾ: ബിന്ദു ഒ.എസ്, ലീനകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
ആറ്റിങ്ങൽ: കൊടുമൺ ലക്ഷ്മിനിവാസിൽ നടരാജനാചാരി (വിജയൻ -82) നിര്യാതനായി. ഭാര്യ: ജയലക്ഷ്മി. മക്കൾ: ജ്യോതിലക്ഷ്മി, കൃഷ്ണകുമാർ, കവിത. മരുമക്കൾ: കണ്ണൻ, ഗിരീഷ്, ശ്രീവിദ്യ.
പേട്ട: ചാക്ക, ടി.സി 31/267(2) മുടുമ്പിൽ വീട്ടിൽ ഗോമതി (90) നിര്യാതനായി. മക്കൾ: സുശീല, അശോകൻ, മനോഹരൻ, സതീശൻ. മരുമക്കൾ: കൃഷ്ണൻ, കനകഭായി, ഒാമന, ഷീല.
പോത്തൻകോട്: കരൂർ ചുണ്ടവിള പത്മതീർഥത്തിൽ ഗോപാലൻ ആശാരി (69) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രമേഷ്, മുരുകൻ: സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.
കല്ലമ്പലം: നാവായിക്കുളം ചിറ്റായിക്കോട് പുന്നവിളവീട്ടിൽ ശങ്കരപ്പിള്ള (85) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി അമ്മ. മക്കൾ: സുരേഷ്കുമാർ, സുധ, സുനിൽകുമാർ. മരുമക്കൾ: ബീന, പരേതനായ ബാലകൃഷ്ണപിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
കല്ലമ്പലം: പുല്ലൂർമുക്ക് കാവുവിളവീട്ടിൽ സുകുമാരെൻറ ഭാര്യ ശാന്തിനി (മണിച്ചി -58) നിര്യതയായി. മക്കൾ: ഉല്ലാസ്, അനില. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.
മുടപുരം: ചോനടിയാൻവിളവീട്ടിൽ സുനിൽകുമാർ (കുമാർ- 49) നിര്യാതനായി. ഭാര്യ: മഞ്ജു. മക്കൾ: സാന്ദ്ര, ചന്ദന, കിരൺ. മരുമകൻ: ഹരികൃഷ്ണൻ.
വെള്ളറട: അമ്പൂരി പൊട്ടംപ്ലാക്കല്വീട്ടില് ജോസഫ്(91) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കള്‍: തങ്കമ്മ, ലീലാമ്മ, ബാബു പൊട്ടംപ്ലാക്കല്‍, എല്‍സമ്മ, ഷാജി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് അമ്പൂരി സെൻറ് ജോര്‍ജ് െഫാറോനാ പള്ളിയില്‍.
മുടപുരം: വട്ടത്താമരവിള ആനന്ദനിവാസിൽ പരേതനായ ദേവദാസെൻറ ഭാര്യ സുമതി (94) നിര്യാതയായി. മകൻ: ആനന്ദൻ. മരുമകൾ: വസന്ത. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
ആറ്റിങ്ങൽ: വേങ്ങോട് വിനോദ് ഭവനിൽ രഘുനാഥ് സ്റ്റോർ ഉടമ എൻ. രഘു നാഥൻ (78) നിര്യാതനായി. എസ്.എൻ.ഡി.പി വേങ്ങോട് ശാഖ മുൻ വൈസ് പ്രസിഡൻറാണ്. ഭാര്യ: എസ്. ലളിത. മകൻ: വിനോദ് കുമാർ (പത്ര ഏജൻറ്). മരുമകൾ: അഞജുഘോഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.
മുടപുരം: ശിവകൃഷ്ണപുരം കൊട്ടാരംവിള വീട്ടിൽ പി. രവീന്ദ്രൻ (ബോംബെ ടെയ്ലർ, ശാർക്കര -85) നിര്യാതനായി. ഭാര്യ: പരേതയായ ശകുന്തള. മക്കൾ: ഉഷ, സുനിൽ കുമാർ, സുനിത. മരുമക്കൾ: ഉദയഭാനു, റജി, രമണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.