Obituary
ഏനാമാക്കൽ: ചെറുവത്തൂർ പരേതനായ ജോസിെൻറ ഭാര്യ റോസി (83) നിര്യാതയായി. മക്കൾ: എൽസി, ജോൺസൻ, ആൻറണി, മാത്യു. മരുമക്കൾ: ജോസ്, ലയോണി, ലീന, ഷൈനി.
ചെറുതുരുത്തി: ദേശമംഗലം തലശ്ശേരിയിൽ താമസിക്കുന്ന പരേതനായ പുത്തൻപീടികയിൽ അലവിയുടെ ഭാര്യ ഐഷ (64) നിര്യാതയായി മക്കൾ: അബ്ദുൽറസാഖ്, റഷീദ്, സിറാജുന്നിസ, ഖദീജ. മരുമക്കൾ: ആസ്യ, അസ്മ, സിദ്ദീഖ്, അലി.
നിലമ്പൂർ: നിലമ്പൂർ ചന്തക്കുന്ന് പരേതനായ കുഴികാടൻ അബ്ദുറഹ്മാെൻറ ഭാര്യയും നടൻ റഹ്മാെൻറ മാതാവുമായ സാവി റഹ്മാൻ (83) നിര്യാതയായി. ബംഗളൂരുവിലെ മകളുടെ വീട്ടിലായിരുന്നു അന്ത്യം. മകൾ: ഷമീം. മരുമക്കൾ: മെഹറുന്നീസ റഹ്മാൻ, ഹാരിസ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ ചന്തക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ചാലക്കുടി: പരേതനായ രാമന് പിള്ളയുടെ ഭാര്യ ചിറയ്ക്കല്‍ വീട്ടില്‍ സി.എന്‍. രാധ (78) നിര്യാതയായി. ചാലക്കുടി ഗവ. ബോയ്സ് ഹൈസ്കൂള്‍ പ്രധാനാധ്യാപികയായിരുന്നു. ചാലക്കുടി ഗവ. ഗേള്‍സ് ഹൈസ്കൂള്‍, വെറ്റിലപ്പാറ ഗവ. ഹൈസ്കൂള്‍, വ്യാസ വിദ്യാനികേതന്‍ തുടങ്ങിയ സ്ഥാപനങ്ങളിലും സേവനമനുഷ്ഠിച്ചിരുന്നു. മക്കള്‍: ജ്യോതി, രഞ്ജിത്ത്. മരുക്കള്: സോമനാഥ്, സരിത.
കയ്പമംഗലം: കാളമുറി കനറാ ബാങ്കിന് സമീപം കളപറമ്പത്ത് പരേതനായ മുഹമ്മദ് ഹാജിയുടെ ഭാര്യ നഫീസ (73) നിര്യാതയായി. മക്കൾ: സുബൈദ, റസിയ, നസീർ, ജാസ്മി, ഷഫീന. മരുമക്കൾ: സിദ്ദീഖ്, മുഹമ്മദലി, ഷംസുദ്ദീൻ, സുൽഫ, പരേതനായ റഷീദ്.
വള്ളുവമ്പ്രം: അത്താണിക്കൽ കൊമ്മേരി സുബ്രഹ്മണ്യൻ (60) നിര്യാതനായി. പരേതരായ കൊമ്മേരി കുമാരെൻറയും തിരുമാലയുടെയും മകനാണ്. ഭാര്യ: ശാന്ത. മക്കൾ: അരുൺ, ഹർഷദ്, അഖിൽ. മരുമക്കൾ: രഞ്ജിനി, ആതിര. സഹോദരങ്ങൾ: ചോയിക്കുട്ടി, വാസുദേവൻ, ശ്രീധരൻ
ചെമ്മാപ്പിള്ളി: ആന്തുപറമ്പിൽ ദിവാകരെൻറ മകൻ സത്യൻ (62) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സാഗേഷ്, സനീഷ്. മരുമക്കൾ: ദിവ്യ, ദീപ്തി.
പൊന്നാനി: കടവനാട് പരേതനായ കണ്ണത്ത് താമിക്കുട്ടിയുടെ ഭാര്യ ലക്ഷ്മി (80) നിര്യാതയായി. മക്കൾ: സത്യനാഥൻ, സരള, ലത, സീമ, ബാബു, ബിന്ദു. മരുമക്കൾ: പ്രിയ, മോഹനൻ, കേരളീയൻ, ദിനേശൻ, സുധാകരൻ.
അന്തിക്കാട്: മാങ്ങാട്ടുകര പുതുപ്പുള്ളി മദനൻ (74) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ലിമ, സൗമ്യ, അഖിൽ. മരുമക്കൾ: സന്തോഷ്, അബീഷ്, ഹരീഷ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.
മങ്കട: പുളിക്കല്‍ പറമ്പില്‍ പരേതനായ കൊര്ളിയില് കാസിമിെൻറ (റിട്ട. ആര്‍മി ക്യാപ്റ്റന്‍) ഭാര്യ പൂഴിക്കുന്നത്ത് സൈനബ (82) നിര്യാതയായി. മക്കള്‍: അബ്ദുസ്സത്താര്‍, സലീന, അബ്ദുന്നാസിര്‍, മുഹമ്മദുണ്ണി, മെഹബൂബ. മരുമക്കള്‍: റംല (ഹെല്‍ത്ത് നഴ്സ് പെരിന്തല്‍മണ്ണ ജില്ല ആശുപത്രി), സൈതലവി (അരിപ്ര), ഫാത്തിമ അമ്പലന്‍ (മേലാറ്റൂര്‍), പരേതനായ അമീര്‍. സഹോദരന്: അഹമ്മദ് കുട്ടി ഹാജി.
ചാഴൂർ: വേലുമ്മാൻപടി വാലപ്പറമ്പിൽ പരേതനായ രാഘവെൻറ ഭാര്യ ലീല (89) നിര്യാതയായി. മക്കൾ: രാജു, താര, ആശ, സജു. മരുമക്കൾ: ഗീത, സുരേഷ് ബാബു, രേഖ, പരേതനായ കുട്ടൻ.
മമ്പാട്: നടുവക്കാടിലെ പരേതനായ കുപ്പനത്ത് അലവിക്കുട്ടിയുടെ ഭാര്യ കാട്ടുമുണ്ട മറിയക്കുട്ടി (78) നിര്യാതയായി. മക്കൾ: സുബൈദ, നഫീസ. മരുമക്കൾ: പുതിയത്ത് മുഹമ്മദാലി എന്ന കുഞ്ഞാപ്പ (മുണ്ടേണ്ടര), അറഞ്ഞിക്കൽ യൂസുഫ് (കുണ്ടുതോട്).