Obituary
മാറിക: കാഞ്ഞിരക്കാട്ട് ജോസഫ് വർക്കി (71) നിര്യാതനായി. ഭാര്യ: കോലടി കാഞ്ഞിരക്കൊമ്പിൽ കുടുംബാംഗം എൽസി. മക്കൾ: അഡ്വ. ബിജിമോൾ, സിജിേമാൾ (കാനഡ), അഞ്ജന മരിയ (കാനഡ). മരുമക്കൾ: പരേതനായ ജിഷോ (കാഞ്ഞൂർ), ജിനി (ഇടപ്പള്ളി), ജോസ് (കലൂർ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മാറിക സെൻറ് ജോസഫ് ഫൊേറാന പള്ളി െസമിത്തേരിയിൽ.
തൃക്കാക്കര: തോപ്പിൽ ഞാണയ്ക്കൽ വീട്ടിൽ പരേതനായ ചാക്കോയുടെ മകൻ എൻ.സി. ജോൺ (ജിമ്മി -71) നിര്യാതനായി. ഭാര്യ: അരയൻകാവ് കീച്ചേരി കോട്ടൂർ കുടുംബാംഗം അന്നമ്മ. മക്കൾ: ജിൻസി, ലിൻസി, അൽഫോൻസ, ജോൺസി. മരുമക്കൾ: ജോഷി, ജോസ്, അനിൽ, പോൾ. സംസ്കാരം ചൊവ്വാഴ്ച മൂന്നിന് തോപ്പിൽ മേരി റാണി പള്ളി സെമിത്തേരിയിൽ.
ഇടപ്പള്ളി: പാലക്കപ്പിള്ളിയിൽ പരേതനായ കൊച്ചുണ്ണിയുടെ ഭാര്യ ആസിയാമ്മ (89) നിര്യാതയായി. മക്കൾ: ആസാദ്, സജിത്, നസീമ, റസിയ, റാബു, മൈമൂന, നജ്മ, നദീറ, സീനത്ത്, അഷ്റ, തജ്ന.
അങ്കമാലി: ആഴകം കൂനാമ്പിളി വീട്ടിൽ കെ.കെ. വേലായുധൻ (81) നിര്യാതനായി. ഭാര്യ: ഇരിങ്ങോൾ ചാമക്കാല കുടുംബാംഗം സുഭദ്ര. മക്കൾ: ഗോപാലകൃഷ്ണൻ, രവി, ബിജു, സരിത. മരുമക്കൾ: ഷിനി, അമ്പിളി, രമ്യ, ജയപ്രകാശ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മൂക്കന്നൂർ പഞ്ചായത്ത് ശാന്തികുടീരം ശ്മശാനത്തിൽ.
മരട്: എസ്.ബി.ടി ബംഗളൂരു ശാഖയിൽനിന്ന് വിരമിച്ച ചെറുകരമഠത്തിൽ പരമേശ്വരെൻറ ഭാര്യ ജി. തങ്കം (64) നിര്യാതയായി. മക്കൾ: ധന്യ, സൗമ്യ. മരുമക്കൾ: അരവിന്ദ്, ജഗദീഷ്.
കൊച്ചി: റിട്ട. സീനിയർ വെറ്ററിനറി സർജൻ പാലാരിവട്ടം ഇടശേരി ഡോ. ഇ.കെ. മാണി (85) നിര്യാതനായി. ഭാര്യ: പറവൂർ നെടുന്തള്ളി മാളിയേക്കൽ ഗീത. മക്കൾ: വിവേക്, വിജയ്. മരുമക്കൾ: ബോബി, എൽസ. സംസ്കാരം പിന്നീട് സെൻറ് മാർട്ടിൻ പള്ളി സെമിത്തേരിയിൽ.
കളമശ്ശേരി: വട്ടേക്കുന്നം കരുവേലിപ്പറമ്പിൽ അഷ്റഫ് (62) നിര്യാതനായി. ഭാര്യ: ഐഷാബീവി. മക്കൾ: നിയാസ് (കുവൈത്ത്), ജാസ്മിൻ. മരുമക്കൾ: സജീർ, സനൂജത്ത്.
പെരുമ്പാവൂർ: നെടുന്തോട് കടയാൻകോടൻ സെയ്തലവി (73) നിര്യാതനായി. തണ്ടേക്കാട് മുസ്ലിം ജമാഅത്ത് വർക്കിങ് കമ്മിറ്റി അംഗമാണ്. ഭാര്യ: ഹലീമ. മക്കൾ: ഷൈബത്ത്, ലൈസത്ത്, ഉബൈദത്ത്. മരുമക്കൾ: അസീസ്, ബിനോസ്, നിസ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9.30ന് തണ്ടേക്കാട് ജമാഅത്ത് ഖബർസ്ഥാനിൽ.
മട്ടാഞ്ചേരി: സ്റ്റാർ ജങ്ഷൻ പുതിയപള്ളിക്ക് സമീപം കൊങ്ങിണിശ്ശേരി വീട്ടിൽ പരേതനായ മുഹമ്മദ് അലിയുടെ മകൻ കെ.എം. ഫിറോസ് (44) നിര്യാതനായി. മാതാവ്: സാബിറ. മക്കൾ: ആലിയ, അൽഫിയ, അൽദിയ. സഹോദരങ്ങൾ: നൗഫൽ, റുബീന.
പറവൂർ: മൂത്തകുന്നം തൈപാടത്ത് വീട്ടിൽ ബാഹുലേയൻ (94) നിര്യാതനായി. പൊതുമരാമത്ത് വകുപ്പ് മുൻ ജീവനക്കാരനും എച്ച്.എം.ഡി.പി സഭ മുൻ മാനേജറുമാണ്. ഭാര്യ: പവിത്രി. മക്കൾ: വസന്തകുമാർ, സിന്ധു, ഉല്ലാസ്, നീതി. മരുമക്കൾ: ലിജി, ശ്രീഹരി, ലൈജു, സുധീർ.
ചേര്‍ത്തല: ഉഴുവ ജയാഭവനം (വടാത്തോടത്ത്) മണിയപ്പന്പിള്ള (74) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കള്‍: പ്രീതി, ജയ, രാമചന്ദ്രന്. മരുമക്കള്‍: ഹരികുമാര്‍, രാജ്കുമാര്, ചന്ദ്രലേഖ.
മനക്കൊടി: ശംഖം റോഡിൽ കുണ്ടുകുളങ്ങര പരേതനായ അന്തോണിയുടെ ഭാര്യ അച്ചാമ്മ (99) നിര്യാതയായി. മക്കള്‍: ചിന്നമ്മ, സെലീന, കൊച്ചുമേരി, വർഗീസ്, പരേതനായ ജോസ്. മരുമക്കള്‍: ജോണി, ഗ്ലോറി, ഔസേപ്പ്, ബിന്ദു, പരേതനായ ഇയ്യുണ്ണി.