Obituary
മുണ്ടൂർ: പുറ്റേക്കര ചിറമ്മൽ വീട്ടിൽ പരേതനായ വർഗീസിെൻറ ഭാര്യ റോസി (69) നിര്യാതയായി. എരുമപ്പെട്ടി ആളൂർ കിഴക്കൂട്ട് കുടുംബാംഗമാണ്. മക്കൾ: സി.വി. കുരിയാക്കോസ് (കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ്, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ്), ആേൻറാ (എസ്.കെ പാട്ടിൽ ആശുപത്രി മുംബൈ). മരുക്കൾ: സിൻസി (ഇരിങ്ങാലക്കുട ടൗൺ അർബൻ ബാങ്ക് ചെറുതുരുത്തി), ജൂലി. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് മുണ്ടൂർ കർമല മാതാവിെൻറ ദൈവാലയ സെമിത്തേരിയിൽ.
വടക്കുംപുറം: കരേക്കാട് നോർത്തിൽ തേക്കിൽ യാഹുവിെൻറ ഭാര്യ തായിമ്മു (56) നിര്യാതയായി. മക്കൾ: അൻവർ, ഖൈറുന്നിസ, റഹിയാനത്ത്, നുസ്റത്ത്, സുമയ്യ. മരുമക്കൾ: മുഹമ്മദ് ഷാഫി, ഉണ്ണീൻകുട്ടി, അബൂബക്കർ, നൗഫൽ.
വെള്ളിക്കുളങ്ങര: മഞ്ഞാങ്ങ ലോനപ്പെൻറ ഭാര്യ അന്നം (80) നിര്യാതയായി. മക്കള്‍: ജോണ്സൺ, പോള്‍, സണ്ണി, ബാബു, മിനി, ജിനി. മരുമക്കള്‍: ലില്ലി, ജോളി, പ്രാന്‍സി, സെബാസ്റ്റ്യന്‍, ജോണി.
കാടാമ്പുഴ: ജാറത്തിങ്ങൽ സ്വദേശി കളത്തിങ്ങൽ ഷംസുദ്ദീൻ (54) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: നിഷാദ്, നസീമ. മരുമക്കൾ: സിദ്ദീഖ്, റാസില.
ഇരിങ്ങാലക്കുട: കാട്ടുങ്ങച്ചിറ പുത്തിരിക്കാട്ടില്‍ വിനുകുമാര്‍ ഭാര്യ അജിത (48) നിര്യാതയായി. മക്കള്‍: ഭരത്, ശ്രീരാമന്.
പെരുമ്പിലാവ്: കൊരട്ടിക്കര വലിയവളപ്പിൽ യൂസുഫ് ഉണ്ണി (73) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: ഷെമീറ, സഫ്വ, സഹിയ, സലീഖ. മരുമക്കൾ: സൈഫുദ്ദീൻ, യൂനുസ്, റനീഷ്, നസീർ.
വെട്ടത്തൂർ: മണ്ണാര്‍മല പച്ചീരിയിലെ പരേതനായ യോഗത്ത് പറങ്ങോടെൻറ മകന് പ്രഭാകരന് (59) നിര്യാതനായി. ഭാര്യ: രാധ. മക്കള്‍: സൗമ്യ, സബിത, സനല്‍, ശരണ്യ.
എടത്തിരുത്തി: ഞാറ്റുകെട്ടി കൃഷ്ണൻകുട്ടി (85) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കൾ: ഗിരീഷ്കുമാർ, സുധ, സായ്പ്രസാദ്, സിനി. മരുമക്കൾ: അബിത, ദിലീപ്കുമാർ, ദീപ, രാജാറാം.
ചാലക്കുടി: മേട്ടിപ്പാടം മേപ്പുള്ളി വീട്ടിൽ കൃഷ്ണൻകുട്ടി (88) നിര്യാതനായി. ഭാര്യ: പരേതയായ മാലതി. മക്കൾ: സുലോചന, ശശികല, ഷാബു (മേപ്പുള്ളി ബിൽഡേഴ്സ് ചാലക്കുടി). മരുമക്കൾ: കുട്ടൻ, രാജൻ, രജിത (ഓവർസിയർ കൊടകര പഞ്ചായത്ത്).
എരുമപ്പെട്ടി: കുട്ടഞ്ചേരി വിളക്കത്തല മേലൂട്ട് വീട്ടിൽ ശങ്കരനാരായണൻ നായർ (ഉണ്ണി നായർ -87) നിര്യാതനായി. ഭാര്യ: സരോജിനിയമ്മ. മക്കൾ: സത്യനാരായണൻ, സുധ, സുമ. മരുമക്കൾ: ഷീല, ജയചന്ദ്രൻ, ബാലകൃഷ്ണൻ.
കൊല്ലം: ഭർതൃഗൃഹത്തില്‍ തൂങ്ങിമരിക്കാൻ ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. കന്നിമേല്‍ച്ചേരി പുളിഞ്ചിക്കൽ വീട്ടില്‍ സതീശിെൻറ ഭാര്യ അനുജയാണ് (22) ആശുപത്രിയിൽ മരിച്ചത്. സംഭവത്തിന് പിന്നിൽ ഭർതൃമാതാവിെൻറ പീഡനമാണെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. 30ന് രാത്രി ജോലി കഴിഞ്ഞെത്തിയ ഭർത്താവ് സതീശുമായുണ്ടായ വാക്കുതര്‍ക്കത്തിന് പിന്നാലെയാണ് മുറിയിൽ കയറി വാതിലടച്ച അനുജ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പറയപ്പെടുന്നു. സതീശ് രാത്രി പന്ത്രണ്ടോടെ വാതിലില്‍ തട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ലത്രെ. ഉടന്‍തന്നെ വാതില്‍ ചവിട്ടിപ്പൊളിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായതിനാൽ നഗരത്തിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു സതീശും അനുജയും വിവാഹിതരായത്. അനുജയോട് ഭർതൃമാതാവ് സുനിജ മോശമായി പെരുമാറിയിരുന്നതായി അനുജയുടെ ബന്ധുക്കള്‍ പറയുന്നു.അനുജയുടെ പിതാവ് അനിൽകുമാർ നൽകിയ പരാതിയിൽ സുനിജക്കെതിരെ ശക്തികുളങ്ങര പൊലീസ് ഗാര്‍ഹികപീഡനത്തിന് കേസെടുത്തു.
ഓച്ചിറ: കൊറ്റംപള്ളി പഞ്ചവടിയിൽ ലക്ഷ്മണൻപിള്ള (70- റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, സർവേ ആൻഡ് ലാൻറ് റെക്കോഡ്സ്) കോവിഡ് ബാധിച്ച് മരിച്ചു. ഓച്ചിറ മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻറാണ്. ഭാര്യ: ഗിരിജ. മകൾ: നിഷ. മരുമകൻ: രോഹിത്.