Obituary
പാലാ: പൂവരണി അമ്പലത്തിനുസമീപം ബൈക്കും ഒമ്നി വാനും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. അയര്‍ക്കുന്നം താളിക്കല്ല് ഒഴുങ്ങാലില്‍ ജോര്‍ജ് ജോസിെൻറ (ജിജി) ഭാര്യ മിനിയാണ് (48) മരിച്ചത്. പൂവരണി -മൂലേത്തുണ്ടി റോഡില്‍ ബുധനാഴ്ച രാവിലെ 6.50 ഓടെയായിരുന്നു അപകടം.പൂവരണി അമ്പലം ജങ്ഷനില്‍ നയന മെഡിക്കല്‍ ലാബ് നടത്തുകയാണ് ജോര്‍ജും മിനിയും. രാവിലെ ലാബ് തുറക്കാനെത്തുമ്പോഴാണ് അപകടത്തില്‍പെട്ടത്. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനെ മറികടന്നെത്തിയ ഒമ്നി വാനും എതിരെ വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ജോര്‍ജിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.മിനിയുടെയും ജോർജിെൻറയും രണ്ടാം വിവാഹമാണ്. ആദ്യവിവാഹത്തിലെ ഭര്‍ത്താവ് വാഹനാപകടത്തില്‍ മരണപ്പെട്ട മിനി, ദീര്‍ഘകാലം കുവൈത്തില്‍ പ്രവാസജീവിതം നയിക്കുകയായിരുന്നു. നാട്ടിലുണ്ടായ വാഹനാപകടത്തിലായിരുന്നു ആദ്യ ഭര്‍ത്താവിെൻറ മരണം. ബന്ധുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങി ഏക മകള്‍ നയനയും മരിച്ചു. അതിനുശേഷമാണ് അയര്‍ക്കുന്നം ഒഴുങ്ങാലില്‍ ജോര്‍ജിനെ വിവാഹം ചെയ്തത്. ജോര്‍ജിെൻറ ആദ്യഭാര്യ പനി ബാധിച്ച് മരണപ്പെട്ടിരുന്നു.മിനിയുടെ സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് അയര്‍ക്കുന്നം സെൻറ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍. കോഴിക്കോട് വട്ടുകുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ആല്ബിന്, ആരോഷ് (ഇരുവരും വിദ്യാർഥികള്‍).
പാലാ: പൂവരണി അമ്പലത്തിനുസമീപം ബൈക്കും ഒമ്നി വാനും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. അയര്‍ക്കുന്നം താളിക്കല്ല് ഒഴുങ്ങാലില്‍ ജോര്‍ജ് ജോസിെൻറ (ജിജി) ഭാര്യ മിനിയാണ് (48) മരിച്ചത്. പൂവരണി -മൂലേത്തുണ്ടി റോഡില്‍ ബുധനാഴ്ച രാവിലെ 6.50 ഓടെയായിരുന്നു അപകടം.പൂവരണി അമ്പലം ജങ്ഷനില്‍ നയന മെഡിക്കല്‍ ലാബ് നടത്തുകയാണ് ജോര്‍ജും മിനിയും. രാവിലെ ലാബ് തുറക്കാനെത്തുമ്പോഴാണ് അപകടത്തില്‍പെട്ടത്. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനെ മറികടന്നെത്തിയ ഒമ്നി വാനും എതിരെ വന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ജോര്‍ജിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.മിനിയുടെയും ജോർജിെൻറയും രണ്ടാം വിവാഹമാണ്. ആദ്യവിവാഹത്തിലെ ഭര്‍ത്താവ് വാഹനാപകടത്തില്‍ മരണപ്പെട്ട മിനി, ദീര്‍ഘകാലം കുവൈത്തില്‍ പ്രവാസജീവിതം നയിക്കുകയായിരുന്നു. നാട്ടിലുണ്ടായ വാഹനാപകടത്തിലായിരുന്നു ആദ്യ ഭര്‍ത്താവിെൻറ മരണം. ബന്ധുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങി ഏക മകള്‍ നയനയും മരിച്ചു. അതിനുശേഷമാണ് അയര്‍ക്കുന്നം ഒഴുങ്ങാലില്‍ ജോര്‍ജിനെ വിവാഹം ചെയ്തത്. ജോര്‍ജിെൻറ ആദ്യഭാര്യ പനി ബാധിച്ച് മരണപ്പെട്ടിരുന്നു.
മിനിയുടെ സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് അയര്‍ക്കുന്നം സെൻറ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍. കോഴിക്കോട് വട്ടുകുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ആല്ബിന്, ആരോഷ് (ഇരുവരും വിദ്യാർഥികള്‍).
മൂവാറ്റുപുഴ: നിലവിളക്കിൽനിന്ന് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലിരുന്ന വയോധിക മരിച്ചു. തൃക്കളത്തൂർ പള്ളിച്ചിറങ്ങര വെളിയത്തുകുടി പരേതനായ നാരായണെൻറ ഭാര്യ രുക്മിണിയമ്മയാണ് (80) മരിച്ചത്.ജൂൺ 30ന് വൈകീട്ടാണ് സംഭവം. തുടർന്ന് എറണാകുളം മെഡിക്കൽ സെൻററിൽ ചികിത്സയിലായിരുന്നു. മക്കൾ: വത്സ, വേണു, വാസന്തി, വി.എൻ. വിജയൻ (സി.പി.എം പള്ളിച്ചിറങ്ങര വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി, ആധാരം എഴുത്ത്, മൂവാറ്റുപുഴ), വിമല, വിനോദ്. മരുമക്കൾ: ശശി, സോമൻ, ജയൻ, ആശ, ദീപ (തൃക്കളത്തൂർ സഹകരണ ബാങ്ക് ഭരണസമിതി അംഗം), രമ്യ. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.
മൂവാറ്റുപുഴ: തോട്ടക്കര കാഞ്ഞിരക്കൊമ്പില്‍ ചെറിയാന് (85) പയ്യാവൂരില്‍ നിര്യാതനായി. പയ്യാവൂരിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളും പൈസക്കരിയിലെ ആദ്യ റേഷന്‍ കട ഉടമയുമാണ്. ഭാര്യ: തൊടുപുഴ മണക്കാട് കഴിക്കച്ചാലില്‍ കുടുംബാംഗം പരേതയായ മേരി. മക്കള്‍: ജിജി, ജോര്‍ജ്, മാത്യു, സന്തോഷ്. മരുമക്കള്‍: ജോസ്, ജെസി, സിനി, സില്‍ജ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മുത്താരിക്കുളം കുഞ്ഞിപ്പറമ്പ് സെൻറ് ജോസഫ് പള്ളി സെമിത്തേരിയില്‍.
ആലുവ: കുന്നത്തേരി വേന്ദ്രക്കാട് വീട്ടിൽ രാധാകൃഷ്ണ ഷേണായിയുടെ മകൻ രാജേഷ് ഷേണായി (42) നിര്യാതനായി. മാതാവ്: വൃന്ദ ഷേണായി. ഭാര്യ: പ്രവീണ. മക്കൾ: രോഹിത, ഋഷഭ്.
എടവനക്കാട്: വടക്കേവീട്ടിൽ പരേതനായ സൈതലവിയുടെ ഭാര്യ റുഖിയ (80) നിര്യാതയായി. കൊടുങ്ങല്ലൂർ പള്ളിനട കാട്ടകത്ത് കുടുംബാംഗമാണ്. മക്കൾ: തസ്നിം, അനസ് (ഹൈകോടതി, എറണാകുളം) മരുമക്കൾ: പരേതനായ ജമാലുദ്ദീൻ, ബീന.
ആലുവ: മാവേലിക്കര കല്ലൂർകാട്ടിൽ പരേതനായ തോമസ് ജോണിെൻറ ഭാര്യ റോസി തോമസ് (83) നിര്യാതയായി. മക്കൾ: ശോശാമ്മ, മറിയാമ്മ, അന്നമ്മ. മരുമക്കൾ: ജോളി, കുഞ്ഞുമോൻ, റോയി.
തോപ്പുംപടി: ചുള്ളിക്കൽ തോട്ടപ്പിള്ളി ലെയിൻ പുളിക്കപറമ്പ് വീട്ടിൽ പരേതനായ ആർ.എം. ഉസ്മാെൻറ മകൻ താജുദ്ദീൻ (55) നിര്യാതനായി. ഭാര്യ: സാജിദ. മക്കൾ: തഹ്സിന, തൻസില. മരുമക്കൾ: കബീർ, ശുഹൈബ്.
നെട്ടൂർ: പെരുമ്പിള്ളി പരേതനായ ഫ്രാൻസിസിെൻറ ഭാര്യ സിസിലി (87) നിര്യാതയായി. മക്കൾ: ജോസി, ജോൺസൺ, കുഞ്ഞുമോൻ, ജോയ്, ഉണ്ണി, ജോമോൻ, ഷാജി, സുനിത. മരുമക്കൾ: ശോഭ, റീത്ത, ജെസി, ബീന, ഷീജ, ബീനാമ്മ, തോമസ്, ജോളി.
തോട്ടുവ: തോട്ടുവ തനി ഇല്ലം എസ്. ശാരദാമ്മാൾ (റിട്ട. കെ.എസ്.ഇ.ബി -76) നിര്യാതയായി. മക്കൾ: സന്തോഷ്, സവിത. മരുമക്കൾ: ശ്രീജ, വിജയൻ നമ്പൂതിരി.
തോട്ടുവ: തേയ്ക്കാനത്ത് റാഫേൽ (90) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: ജോർജ്, ലിസി, ജോസ്, ബേബി, ജോബി, ലിനി. മരുമക്കൾ: മേരി, ജോസ്, ലീന, സിനി, ദീപ്തി, ഷാജു.
അങ്കമാലി: മേക്കാട് ഇടമിറ്റം വീട്ടിൽ കുറുമ്പൻ (87) നിര്യാതനായി. ഭാര്യ: കാർത്തു. മക്കൾ: രാധ, കുട്ടൻ, ബിന്ദു. മരുമക്കൾ: പരേതനായ വേലായുധൻ, ഷൈജ, മോഹനൻ.
കായംകുളം: ദേവികുളങ്ങര പ്രയാർ വടക്ക് തെറ്റിത്തറയിൽ ഷാജി (കുഞ്ഞുമോൻ -59) കോവിഡ് ബാധിച്ചു മരിച്ചു. ഒരാഴ്ചയായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ലതിക. മകൾ: അശ്വതി.