Obituary
ആലുവ: മാവേലിക്കര കല്ലൂർകാട്ടിൽ പരേതനായ തോമസ് ജോണിെൻറ ഭാര്യ റോസി തോമസ് (83) നിര്യാതയായി. മക്കൾ: ശോശാമ്മ, മറിയാമ്മ, അന്നമ്മ. മരുമക്കൾ: ജോളി, കുഞ്ഞുമോൻ, റോയി.
തോപ്പുംപടി: ചുള്ളിക്കൽ തോട്ടപ്പിള്ളി ലെയിൻ പുളിക്കപറമ്പ് വീട്ടിൽ പരേതനായ ആർ.എം. ഉസ്മാെൻറ മകൻ താജുദ്ദീൻ (55) നിര്യാതനായി. ഭാര്യ: സാജിദ. മക്കൾ: തഹ്സിന, തൻസില. മരുമക്കൾ: കബീർ, ശുഹൈബ്.
നെട്ടൂർ: പെരുമ്പിള്ളി പരേതനായ ഫ്രാൻസിസിെൻറ ഭാര്യ സിസിലി (87) നിര്യാതയായി. മക്കൾ: ജോസി, ജോൺസൺ, കുഞ്ഞുമോൻ, ജോയ്, ഉണ്ണി, ജോമോൻ, ഷാജി, സുനിത. മരുമക്കൾ: ശോഭ, റീത്ത, ജെസി, ബീന, ഷീജ, ബീനാമ്മ, തോമസ്, ജോളി.
തോട്ടുവ: തോട്ടുവ തനി ഇല്ലം എസ്. ശാരദാമ്മാൾ (റിട്ട. കെ.എസ്.ഇ.ബി -76) നിര്യാതയായി. മക്കൾ: സന്തോഷ്, സവിത. മരുമക്കൾ: ശ്രീജ, വിജയൻ നമ്പൂതിരി.
തോട്ടുവ: തേയ്ക്കാനത്ത് റാഫേൽ (90) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: ജോർജ്, ലിസി, ജോസ്, ബേബി, ജോബി, ലിനി. മരുമക്കൾ: മേരി, ജോസ്, ലീന, സിനി, ദീപ്തി, ഷാജു.
അങ്കമാലി: മേക്കാട് ഇടമിറ്റം വീട്ടിൽ കുറുമ്പൻ (87) നിര്യാതനായി. ഭാര്യ: കാർത്തു. മക്കൾ: രാധ, കുട്ടൻ, ബിന്ദു. മരുമക്കൾ: പരേതനായ വേലായുധൻ, ഷൈജ, മോഹനൻ.
കായംകുളം: ദേവികുളങ്ങര പ്രയാർ വടക്ക് തെറ്റിത്തറയിൽ ഷാജി (കുഞ്ഞുമോൻ -59) കോവിഡ് ബാധിച്ചു മരിച്ചു. ഒരാഴ്ചയായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ലതിക. മകൾ: അശ്വതി.
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാര്‍ഡില്‍ കള്ളാട് മുരളീധരന് നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (ശ്രീദേവി, -62) നിര്യാതയായി. മക്കള്‍: അമ്പിളി, അനീഷ് എം. നായര്‍. മരുമക്കള്‍: രാജേഷ്കുമാര്‍, അഞ്ജലി.
ചേർത്തല: നഗരസഭ 13ാം വാർഡ് ചിറയിൽ വീട്ടിൽ സുരേഷ് കുമാർ (54) മസ്കത്തിൽ കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ലത. മക്കൾ: നന്ദു, നന്ദന. സംസ്കാരം വ്യാഴാഴ്ച മസ്കത്തിൽ.
ചേർത്തല: തിരുനല്ലൂർ കാട്ടേഴത്ത് വെളിയിൽ പരേതനായ രവീന്ദ്രെൻറ ഭാര്യ അമ്മിണി (75)നിര്യാതയായി. മക്കൾ: പ്രൗഷ ഹരിദാസ് (മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം, കോഓപറേറ്റിവ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗം), പ്രതിഭ. മരുമക്കൾ: ടി.പി. ഹരിദാസ് (റിട്ട. ഫോറസ്റ്റ് ഓഫിസർ), സലിം (ടി.എം.എം.സി).
തുറവൂർ: േകാവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന വയോധിക മരിച്ചു. തുറവൂർ വളമംഗലം തെക്ക് കോങ്കേരിൽ വീട്ടിൽ പരേതനായ സുകുമാരെൻറ ഭാര്യ ശാന്തയാണ് (83) മരിച്ചത്. മക്കൾ: പ്രസന്ന, ബാബുക്കുട്ടൻ, സുമോദ്, ത്യാഗരാജൻ. മരുമക്കൾ: പ്രകാശൻ, മഹേശ്വരി, സീമ, ഷിജി.
ചെങ്ങന്നൂര്‍: പാണ്ടനാട് വന്മഴി വെള്ളൂര്‍ ഉഴത്തില്‍ വീട്ടിൽ പരേതനായ യോഹന്നാെൻറ ഭാര്യ സാറാമ്മ (93) നിര്യാതയായി. തിരുവല്ല പൊടിയാടി പുളിക്കീഴ് മുരിക്കുംമൂട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: രാജന്, വര്‍ഗീസ്, എലിസബത്ത്, ബാബുക്കുട്ടി, ജോണ്‍, ബെന്നി. മരുമക്കള്‍: പൊന്നമ്മ, അമ്മിണി, ലീലാമ്മ, ജോജി, ഏലിയാമ്മ, ആനി. സംസ്കാരം പിന്നീട്.