Obituary
കുമ്പനാട്: കിഴക്കേ വെള്ളിക്കര കല്ലുഴത്തിൽ വീട്ടിൽ ഏലിയാമ്മ മത്തായി (78) നിര്യാതയായി. മക്കൾ: മണിയമ്മ, ശാന്തമ്മ. മരുമക്കൾ: കുഞ്ഞുമോൻ, കുട്ടപ്പൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് കുമ്പനാട് സാൽവേഷൻ ആർമി സെമിത്തേരിയിൽ.
അഞ്ചേരി: കൊല്ലപറമ്പിൽ സുധാകരൻ (68) നിര്യാതനായി. ഭാര്യ: സതി. മക്കൾ: ധന്യ, ധനേഷ്. മരുമക്കൾ: ജിജീഷ്, അഞ്ജലി.
കാര: പി. വെമ്പല്ലൂർ അഞ്ചങ്ങാടി മഹല്ല് കമ്മിറ്റി പ്രസിഡൻറ് പൂവാലിപ്പറമ്പിൽ സുലൈമാൻ (63) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: ഷാനവാസ് (ഖത്തർ), ഷംനാസ് (ദുബൈ), പരേതനായ നിഷാഫ്. മരുമക്കൾ: റഷീദ, സബിത, റുഷ്ന
ഓച്ചിറ: ദേവികുളങ്ങര പ്രയാർ വടക്ക് തെറ്റിതറയിൽ ഷാജി (കുഞ്ഞുമോൻ-59) കോവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ലതിക. മകൾ: അശ്വതി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
പുത്തൻചിറ: വെള്ളൂർ അരീപ്പുറത്ത് പരേതനായ അബ്ദുൽ ഖാദറിെൻറ ഭാര്യ ബീവാത്തുമ്മ (82) നിര്യാതയായി. മക്കൾ: സഗീർ, റുക്കിയ. മരുമക്കൾ: റസിയ, ഹനീഫ.
നിലമേൽ: വേയ്ക്കൽ പടിഞ്ഞാറ്റതിൽ താജുദ്ദീെൻറ (എം.എം.എച്ച്.എസ്, നിലമേൽ) മകൾ അജിന (23) നിര്യാതയായി. മാതാവ്: റഹ്മത്ത് ബീവി. സഹോദരൻ: മുഹമ്മദ് ഫഹർഷാൻ.
പള്ളിമൺ: പള്ളിമൺ ഈസ്റ്റ് കുന്നുംപുറത്ത് വീട്ടിൽ ജമീലാബീവി (62) നിര്യാതയായി. മക്കൾ: നിസാം, ഷീജ. മരുമക്കൾ: അയ്യൂബ്ഖാൻ, ഷംലാബീവി.
എരുമപ്പെട്ടി: പുലിയന്നൂർ പാലക്കാവിൽ വിജയൻ (70) നിര്യാതനായി. എൽ.ഐ.സി ഏജൻറായിരുന്നു. വെള്ളാറ്റഞ്ഞൂർ സർവിസ് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗം, സി.പി.എം പുലിയന്നൂർ ബ്രാഞ്ച് മുൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: അനിത (അധ്യാപിക, വന്നേരി സ്കൂൾ). മക്കൾ: വിജിത, വിനിത. മരുമക്കൾ: ശ്രീജിത്ത്, മനോജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചെറുതുരത്തി ശാന്തിതീരം ശ്മശാനത്തിൽ.
പുന്നല: പായിപ്പാറ മഞ്ജു ഭവനിൽ മുരളീധരൻപിള്ളയുടെ ഭാര്യ രത്നമണി (62) നിര്യാതയായി. മക്കൾ: മഞ്ജു, മായ, ദീപ, രേഖ. മരുമക്കൾ: മധു, ശരത്, വിനീത്. സംസ്കാരം ബുധനാഴ്ച.
കുമളി: അസിസ്റ്റൻറ് വില്ലേജ് ഓഫിസറായി ചുമതലയേറ്റതിെൻറ പിറ്റേദിവസം ഹൃദയാഘാതത്തെ തുടർന്ന് ജീവനക്കാരൻ മരിച്ചു. കുമളി കൊല്ലംപ്പട്ടട ചേറായി വീട്ടിൽ ബിജുവാണ്(38) പീരുമേട്ടിൽ മരണപ്പെട്ടത്. വണ്ടിപ്പെരിയാർ വില്ലേജ് ഓഫിസിലെ ജീവനക്കാരനായിരുന്ന ബിജു, ചൊവ്വാഴ്ചയാണ് കുമളി അസിസ്റ്റൻറ് വില്ലേജ് ഓഫിസറായി ചുമതലയേറ്റത്. ഭാര്യ: ഇന്ദുമോൾ, മക്കൾ: ശ്രേയ, ശ്വേത. സംസ്കാരം വ്യാഴാഴ്ച ഒരു മണിക്ക്.
പത്തനാപുരം: കുണ്ടയം സുലൈഖ മൻസിലിൽ മജീദ് (68) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: റെനാസ്, രഹന. മരുമക്കൾ: നിഷ, ഫൈസൽ.
വണ്ണപ്പുറം: മലബാർ ബസ്മതി സ്റ്റോഴ്സ് ഉടമ ഷാമോൻ (50) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: മിദിലാജ് ഷാ, ആഷ്മിൻ ഷാ, അസ്ലിയ ഷാ.