Obituary
മുക്കൂട്ടൂതറ: മുപ്പത്തഞ്ച് വള്ളിയാംതടത്തിൽ തോമസിെൻറ ഭാര്യ ത്രേസ്യാമ്മ (78) നിര്യാതയായി. ഇടക്കുന്നം മാമ്പുഴക്കൽ കുടുംബാംഗമാണ്. മക്കൾ: ടോമി, ജാൻസി, ജിജി, ജിൽവി. മരുമക്കൾ: ജിജി, ഷാജി, ബ്രസി, സജി.
കാഞ്ഞിരപ്പള്ളി: വില്ലണി നഗറിൽ ചീരംകുളം പാസ്റ്റർ സി.എ. രാജെൻറ ഭാര്യ മോളി (60) നിര്യാതയായി. ഉപ്പുതറ ചേന്നാട്ട് കുടുംബാംഗമാണ്. മക്കൾ: സി.കെ. ജോമോൻ (ബംഗളൂരു), സജിമോൻ, വിജിമോൻ. മരുമക്കൾ: രശ്മി, അനിത. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മുക്കൂട്ടുതറ പനയ്ക്കവയൽ ദ പെന്തക്കോസ്ത് പള്ളി സെമിത്തേരിയിൽ.
അടൂർ: മണ്ണടി പാറവിള വീട്ടിൽ നാരായണപിള്ള (നാരായണൻകുട്ടി -52) നിര്യാതനായി. ബിവറേജസ് കോർപറേഷൻ പട്ടാഴി ഔട്ട്ലെറ്റ് ഉദ്യോഗസ്ഥനാണ്. കോൺഗ്രസ് കടമ്പനാട്-മണ്ണടി മണ്ഡലം കമ്മിറ്റി അംഗവും എട്ടാം വാർഡ് മുൻ പ്രസിഡൻറും ഐ.എൻ.ടി.യു.സി (ബിവറേജസ്) ഭാരവാഹിയും ആയിരുന്നു. ഭാര്യ: ഗംഗ. മക്കൾ: ഗണേശ് പിള്ള, നന്ദേഷ്. സംസ്കാരം പിന്നീട്.
മലയാറ്റൂർ: കാടപ്പാറ മേനാച്ചേരി വീട്ടിൽ വർഗീസ് (63) നിര്യാതനായി. ഭാര്യ: ആനീസ് (മലയാറ്റൂർ ചക്കിശ്ശേരി കുടുംബാംഗം). മക്കൾ: സന്തോഷ്, സൗമ്യ. മരുമക്കൾ: ജിഷ, ജോമോൻ.
മലയാറ്റൂർ: കാടപ്പാറ വട്ടപ്പറമ്പൻ വീട്ടിൽ മേരി (77) നിര്യാതയായി. കൂനമ്മാവ് മുക്കത്ത് കുടുംബാംഗമാണ്. മകൻ: ജോഷി. മരുമകൾ: വത്സ. സംസ്കാരം ചൊവ്വാഴ്ച വിമലഗിരി മേരി ഇമ്മാക്കുലേറ്റ് പള്ളി സെമിത്തേരിയിൽ.
അമ്പലപ്പുഴ: കാക്കാഴം വെളിമ്പറമ്പിൽ പൊന്നൻ ആചാരി (85) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: കുഞ്ഞുമോൻ, ബാലകൃഷ്ണൻ, നാരായണൻ, സിന്ധു, രാമചന്ദ്രൻ, രാജി. മരുമക്കൾ: രാധ, സിന്ധു, ഷീല, രവി, സിന്ധു, സുരേഷ്.
കാക്കനാട്: എരുമകുളം പരേതനായ ഇബ്രാഹീമിെൻറ മകൻ കുഞ്ഞിക്കാദർ (പൊൻമണി -68) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: സലാം, മീതീൻ, ബീവി, റജീന. മരുമക്കൾ: സദഖത്ത്, ഇബ്രാഹീം, നബീസ, നിസ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9.30ന് പടമുകൾ ജമാഅത്ത് ഖബർസ്ഥാനിൽ.
മട്ടാഞ്ചേരി: കൂവപ്പാടം ശാന്തിനഗർ റോഡ് കോട്ടപ്പറമ്പിൽ പരേതനായ ജോർജിെൻറ മകൾ ജോണമ്മ (-തോപ്പുംപടി ഫിഷിങ് ഹാർബർ -91) നിര്യാതയായി. സഹോദരി: ഫിലോമിന.
പള്ളിക്കര: കരിമുകള്‍ കൊല്ലപ്പറമ്പില്‍ പരേതനായ വിജയെൻറ മകന് കെ.വി. തൃദീപ്കുമാര്‍ (50) നിര്യാതനായി. വ്യാപാരിസമിതി കരിമുകള്‍ യൂനിറ്റ് സെക്രട്ടറിയും കരിമുകള്‍ ചിത്തിര ബേക്കറി ഉടമയുമാണ്. ഭാര്യ: സിന്ധു, മക്കള്‍: അക്ഷയ, അക്ഷര.
അങ്കമാലി: മേഖലയിലെ ആദ്യകാല തയ്യൽ തൊഴിലാളി മൂക്കന്നൂർ കോക്കുന്ന് കോട്ടക്കവീട്ടിൽ ഔസേഫ് (70) നിര്യാതനായി. ഭാര്യ: കറുകുറ്റി ഇടവക മേനാച്ചേരി കുടുംബാംഗം ഫിലോമിന. മക്കൾ: ജോഫിൻ, ജോസ്ഫിൻ. മരുമക്കൾ: മാർട്ടിൻ, അർച്ചന.
കോതമംഗലം: കുത്തുകുഴി കരിമ്പനക്കൽ പരേതനായ മത്തായിയുടെ ഭാര്യ അന്നം (89) നിര്യാതയായി. മുടിക്കരായി പടയാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ബേബി, ഗ്രെയ്സ്, മോളി. മരുമക്കൾ: കുഞ്ഞമ്മ, ലിസി, രാജൻ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് മാരമംഗലം കദേശ് മാർ ഗീവർഗീസ് സഹദാ പള്ളിയിൽ.
മൂവാറ്റുപുഴ: ഈസ്റ്റ് പായിപ്ര കിഴക്കേകുടിയില്‍ പൗലോസിെൻറ ഭാര്യ ഏലിയാമ്മ (71) കോവിഡ് ബാധിച്ച് മരിച്ചു. മക്കള്‍: ബിജി, ബിന്ദു, ബിജു, ബിനു, ബിനി. മരുമക്കള്‍: ഏലിയാസ്, ജോയി, ജീന, അനു, എല്‍ദോസ്.