Obituary
മുക്കം: നീലേശ്വരം താമരകുളങ്ങര ദേവകി (70) നിര്യാതയായി. ഭർത്താവ്: ഇട്ട്യാത്തൻ. മക്കൾ: പ്രഭാകരൻ, ബാബു, ചന്ദ്രിക. മരുമക്കൾ: ഹരിദാസ്, പുഷ്പ, വിലാസിനി. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.
വഴിക്കടവ്: പരേതനായ പുല്ലാണി കാട്ടിൽ ഇബ്രാഹിമിെൻറ ഭാര്യ ഉമ്മയുണ്ണി പുതിയറ (72) നിര്യാതയായി. മക്കൾ: ഫൈസൽ (കെ.എസ്.ആർ.ടി.സി), സുൽഫിക്കർ അലി, അസ്കർ അലി. മരുമക്കൾ: ഹഫ്സത്ത്, ജസീന, ആബിദ. സഹോദരങ്ങൾ: മുഹമ്മദ്, മൊയ്തീൻകുട്ടി, ആയിശ, നബീസ, ഫാത്തിമ.
മാനന്തവാടി: എടവക അമ്പലവയൽ പി.കെ. ഇസ്മായിലിെൻറ ഭാര്യ സൈനബ ചെറിയകണ്ടി (39) നിര്യാതയായി. മക്കൾ: അൻഷിയ, നിദ ഫാത്തിമ, ഷംന.
പത്തനാപുരം: കുഞ്ഞൻപടിയിൽ പരേതനായ പൂളക്കുന്നത്ത് കീരെൻറ ഭാര്യ കൊറ്റിക്കുട്ടി (75) നിര്യാതയായി. മക്കൾ: സത്യൻ, ബാബു, ശാന്ത, ശൈലജ, ശുഭ. മരുമക്കൾ: ശങ്കരൻ (മഞ്ചേരി), കാരിക്കുട്ടി (വെട്ടുകാട്), സുബ്രഹ്മണ്യൻ (ബാബു), വളമംഗലം.
മൂന്നിയൂർ: ചേളാരി പൂതേരി വളപ്പിൽ പരേതനായ കോഴിപറമ്പത്ത് നാഗെൻറ മകൻ വിജേഷ് (40) നിര്യാതനായി. മാതാവ്: തങ്ക. മകൻ: നന്ദു കൃഷ്ണ.
മാനന്തവാടി: പായോട് പറയൻ കണ്ടത്തിൽ വിജയൻ (52) നിര്യാതനായി. ഭാര്യ: സുജ. മക്കൾ: മിഥുൻ, ശിൽപ. മരുമകൻ: ഉദ്ദേശ്
വടുതല: അരൂക്കുറ്റി -വടുതല റോഡിൽ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. അരൂക്കുറ്റി പഞ്ചായത്ത് ആറാം വാർഡ് തറയിൽ വീട്ടിൽ സണ്ണിയുടെ മകൻ സെബിനാണ് (26) മരിച്ചത്. വെള്ളിയാഴ്ച രാത്രി 1.30ന് വടുതല ജങ്ഷനിലായിരുന്നു അപകടം. പാണാവള്ളിയിൽ ബന്ധുവിെൻറ ജന്മദിന പരിപാടിയിൽ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങവേയാണ് അപകടം. ഇറ്റലിയിൽ ജോലി നോക്കുന്ന യുവാവ് അടുത്ത മാസം ആറിന് മടങ്ങാനിരിക്കെയാണ് ദാരുണാന്ത്യം. മാതാവ്: ലിജി. സഹോദരൻ: ലിബിൻ.
പട്ടര്‍കടവ്: മൂഴിക്കല്‍ മമ്മദു (63) നിര്യാതനായി. ഭാര്യ: വാളക്കുണ്ടില് മറിയുമ്മ. മക്കള്‍: നസീര്‍, ജംഷീര്‍, സലീന, സക്കീര്‍, സാബിറ, മന്‍സൂര്‍. മരുമക്കള്‍: മൂസ, റഫീഖ്, നസീമ, റസിയ, മുഹ്സിന, ആത്തിഖ.
ചേർത്തല: മാതാവ് മരിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ മകനും കോവിഡ് ബാധിച്ച് മരിച്ചു. പള്ളിപ്പുറം പഞ്ചായത്ത് നാലാം വാർഡ് വാഴത്തറവെളി പരേതനായ പത്മനാഭെൻറ മകൻ ഉദയപ്പനാണ് (53) മരിച്ചത്. അമ്മ ശാന്ത (73) കഴിഞ്ഞ ശനിയാഴ്ചയാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഉദയപ്പൻ രണ്ടാഴ്ചയായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മരിച്ചത്. ഭാര്യ: പ്രിയ. മക്കൾ: ദിവ്യമോൾ, ദീപു. മരുമകൻ: സജീവ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
മക്കരപ്പറമ്പ്: കുറുവ ചുങ്കത്തുപാറയിലെ പരേതനായ ചേരിക്കത്തൊടി മുഹമ്മദിെൻറ ഭാര്യ മങ്കട ചേരിയംപാറക്കൽ ഖദീജ (ഇമ്മുണ്ണി -76) നിര്യാതയായി. മക്കൾ: ഹംസപ്പ, കോയ, ജമീല, അബൂബക്കർ, പരേതനായ അബ്ദുറസാഖ്. മരുമക്കൾ: ലൈല, കേരളാംതൊടി കോയ (മങ്കട), അസ്മാബി, റസീന.
എടക്കര: പള്ളിപ്പടി പനക്കതൊടിക ബീരാെൻറ മകള്‍ സുബൈദ (52) നിര്യാതയായി. മാതാവ്: പാത്തുമ്മ. മക്കള്‍: ശിഹാബ്, ഫസീല. മരുമക്കള്‍: ജംഷീന, അനീസ്. സഹോദരങ്ങള്‍: ഹംസ, മൊയ്തീന്‍കുട്ടി, റംലത്ത്.
അടിമാലി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു.അടിമാലി കളപ്പുരക്കൽ (നെടുങ്കാലയിൽ) അനന്തുവാണ് (20) കോട്ടയം മെഡിക്കൽ േകാളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.ഈ മാസം 20ന് ദേശീയപാതയിൽ ഇരുമ്പുപാലത്ത് അനന്തു ഓടിച്ച ൈബക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.