Obituary
പട്ടര്‍കടവ്: മൂഴിക്കല്‍ മമ്മദു (63) നിര്യാതനായി. ഭാര്യ: വാളക്കുണ്ടില് മറിയുമ്മ. മക്കള്‍: നസീര്‍, ജംഷീര്‍, സലീന, സക്കീര്‍, സാബിറ, മന്‍സൂര്‍. മരുമക്കള്‍: മൂസ, റഫീഖ്, നസീമ, റസിയ, മുഹ്സിന, ആത്തിഖ.
ചേർത്തല: മാതാവ് മരിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ മകനും കോവിഡ് ബാധിച്ച് മരിച്ചു. പള്ളിപ്പുറം പഞ്ചായത്ത് നാലാം വാർഡ് വാഴത്തറവെളി പരേതനായ പത്മനാഭെൻറ മകൻ ഉദയപ്പനാണ് (53) മരിച്ചത്. അമ്മ ശാന്ത (73) കഴിഞ്ഞ ശനിയാഴ്ചയാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഉദയപ്പൻ രണ്ടാഴ്ചയായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മരിച്ചത്. ഭാര്യ: പ്രിയ. മക്കൾ: ദിവ്യമോൾ, ദീപു. മരുമകൻ: സജീവ്. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
മക്കരപ്പറമ്പ്: കുറുവ ചുങ്കത്തുപാറയിലെ പരേതനായ ചേരിക്കത്തൊടി മുഹമ്മദിെൻറ ഭാര്യ മങ്കട ചേരിയംപാറക്കൽ ഖദീജ (ഇമ്മുണ്ണി -76) നിര്യാതയായി. മക്കൾ: ഹംസപ്പ, കോയ, ജമീല, അബൂബക്കർ, പരേതനായ അബ്ദുറസാഖ്. മരുമക്കൾ: ലൈല, കേരളാംതൊടി കോയ (മങ്കട), അസ്മാബി, റസീന.
എടക്കര: പള്ളിപ്പടി പനക്കതൊടിക ബീരാെൻറ മകള്‍ സുബൈദ (52) നിര്യാതയായി. മാതാവ്: പാത്തുമ്മ. മക്കള്‍: ശിഹാബ്, ഫസീല. മരുമക്കള്‍: ജംഷീന, അനീസ്. സഹോദരങ്ങള്‍: ഹംസ, മൊയ്തീന്‍കുട്ടി, റംലത്ത്.
അടിമാലി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു.അടിമാലി കളപ്പുരക്കൽ (നെടുങ്കാലയിൽ) അനന്തുവാണ് (20) കോട്ടയം മെഡിക്കൽ േകാളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.ഈ മാസം 20ന് ദേശീയപാതയിൽ ഇരുമ്പുപാലത്ത് അനന്തു ഓടിച്ച ൈബക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
എടക്കര: ചുങ്കത്തറ കൊന്നമണ്ണ ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡൻറും എസ്.എന്‍.ഡി.പി ഏറനാട് യൂനിയന്‍ ഭരണസമിതി അംഗവുമായിരുന്ന കാട്ടിലപ്പാടം ഇലവുനില്‍ക്കുന്നതില്‍ ഗോപാലകൃഷ്ണന് (പൊടിയന്- -68) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കള്‍: അജി സുനില്‍ (എടക്കര ഗ്രാമപഞ്ചായത്തംഗം), അരുണ്‍. മരുമക്കള്‍: സുനില്‍ കുമാര്‍, സിനി.
തിരുവല്ല: തുകലശ്ശേരിയിൽ പ്ലസ് ടു വിദ്യാർഥിനി തൂങ്ങി മരിച്ചു. മാക് ഫാസ്റ്റ് കോളജിന് സമീപം തെങ്ങുംപറമ്പിൽ വീട്ടിൽ പ്രിയങ്കയാണ് (17)മരിച്ചത്. കിടപ്പുമുറിയോട് ചേർന്ന മുറിയുടെ കതകിെൻറ കട്ടിളപ്പടിയിൽ ശനിയാഴ്ച രാവിലെ 11 ഓടെ തൂങ്ങിയനിലയിൽ കണ്ടെത്തിയ പ്രിയങ്കയെ ബന്ധുക്കൾ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നു മണിയോടെ മരിച്ചു. മാതാപിതാക്കൾ ബന്ധം വേർപെടുത്തിയതിനാൽ പ്രിയങ്കയും സഹോദരിയും തുകലശ്ശേരിയിെല പിതൃസഹോദരിയുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾക്കുശേഷമേ മരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്ന് തിരുവല്ല ഡിവൈ.എസ്.പി സുനീഷ് ബാബു പറഞ്ഞു.
ചേലേമ്പ്ര: ചേലേമ്പ്ര പൊയില്തൊടിയില് പഞ്ചായത്ത് കുളത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പൊയില്‍തൊടി വി.പി. സുലൈമാെൻറ മകന് ഷമീം സുലൈമാനാണ് (15) മരിച്ചത്. പത്താം ക്ലാസ് വിദ്യാർഥിയാണ്. ശനിയാഴ്ച ഉച്ചക്ക് 12ഒാടെയായിരുന്നു അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം മുങ്ങാംകുഴിയിട്ട് കളിച്ചുകൊണ്ടിരിക്കെ ഷമീം പൊങ്ങാതായപ്പോൾ കൂട്ടുകാർ ബഹളംവെക്കുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് സമീപത്തെ വയലിൽ ജോലി ചെയ്യുകയായിരുന്ന കർഷകനും നാട്ടുകാരും ഓടിയെത്തി ഷമീമിനെ മുങ്ങിയെടുത്ത് രാമനാട്ടുകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഞായറാഴ്ച ഉച്ചയോടെ രാമനാട്ടുകര ചമ്മലിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. മാതാവ്: റസിയ. സഹോദരങ്ങൾ: സൽമ, റുഷ്ദ.
ഏറ്റുമാനൂര്‍: മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.വൈക്കം കുടവെച്ചൂര്‍ കോയിപ്പറമ്പില്‍ മേരിക്കുട്ടിയുടെ മകന് ജോമോനാണ് (37) പേരൂര്‍ പായിക്കാട് കടവില്‍ മുങ്ങി മരിച്ചത്. കെട്ടിടനിര്‍മാണ ജോലിക്ക് എത്തി പായിക്കാട് കവലയിലെ കെട്ടിടത്തില്‍ വാടകക്ക് താമസിക്കുകയായിരുന്നു.ശനിയാഴ്ച വൈകീട്ട് നാലോടെയാണ് പുഴയിലിറങ്ങിയ ജോമോനെ കാണാതായത്. കോട്ടയത്തുനിന്ന് എത്തിയ അഗ്നിരക്ഷാസംഘവും നാട്ടുകാരും ചേര്‍ന്ന് 5.30 ഓടെ മൃതദേഹം കണ്ടെത്തി. ഏറ്റുമാനൂർ പൊലീസ് നടപടികള്‍ക്കുശേഷം മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കോഡൂര്‍: പുളിയാട്ടുകളുത്ത് പൊടിമില്ലിന് സമീപം താമസിക്കുന്ന പുവ്വക്കാട്ട് ഹംസയുടെ മകന് ഉമ്മര്‍ (31) വീട്ടില്‍നിന്ന് ഷോക്കേറ്റ് മരിച്ചു മരിച്ചു. മാതാവ്: നഫീസ. ഭാര്യ: മഹ്ഫൂഫ. മകന്: മുഹമ്മദ് റാഫി. സഹോദരങ്ങള്‍: മുഹമ്മദ്, ആയിശ. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച പുളിയാട്ടുകളം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
തിരൂരങ്ങാടി: കൊടിഞ്ഞിയിൽ ശനിയാഴ്ച മരിച്ചയാളുടെ ബന്ധുക്കളെ തേടുന്നു. 20 വർഷത്തോളമായി കൂലിപ്പണി ചെയ്തു ജീവിക്കുന്ന രാജൻ എന്നയാളാണ് മരിച്ചത്. 60 വയസ്സ് തോന്നിക്കും. 160 സെ.മീ. ഉയരം. കറുത്ത നിറം. നെറ്റിയിൽ പഴയ മുറിക്കലയുണ്ട്. വളാഞ്ചേരിയിലും തൃശൂരിലും ബന്ധുക്കളുള്ളതായി പറയുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ. ബന്ധുക്കൾ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. ഫോൺ: 04942460331.
കാഞ്ഞൂർ: തുറവുംകര നമ്പിയത്ത് വീട്ടിൽ ശശി (റിട്ട. എയർഫോഴ്സ്, -69) നിര്യാതനായി. ആകാശവാണിയിൽ ജൂനിയർ എൻജിനീയറുമായിരുന്നു. ഭാര്യ: ഹിരൺമയി. മകൾ: അഖില.