Obituary
കല്ലമ്പലം: മണമ്പൂർ പന്തടിവിള വീട്ടിൽ ശേഖരൻ (104) കോവിഡ് ബാധിച്ച് മരിച്ചു. വാർഡ് മെംബർ നിമ്മി അനിരുദ്ധെൻറ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സേവാഭാരതി പ്രവർത്തകർ സംസ്കാര ചടങ്ങുകൾ നിർവഹിച്ചു.
കരുനാഗപ്പള്ളി: പുന്നക്കുളം ശ്രീനീലകണ്ഠ തീർഥപാദാശ്രമം മഠാധിപതിയായിരുന്ന സ്വാമി വസിഷ്ഠാനന്ദ തീർഥപാദ സ്വാമികൾ (68) നിര്യാതനായി. കേരളത്തിലെ പ്രമുഖനായ സപ്താഹ ആചാര്യനും ആധ്യാത്മിക പ്രഭാഷകനുമായിരുന്നു. വാഴൂർ തീർഥപാദാശ്രമ മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീർഥപാദ സ്വാമിയുടെ നേതൃത്യത്തിൽ സമാധിയിരുത്തി.ചിദ് സ്വരൂപാനന്ദ സ്വാമികളിൽ നിന്നാണ് അദ്ദേഹം മന്ത്രദീക്ഷ സ്വീകരിച്ചത്. സന്യാസി ശ്രേഷ്ഠരുടെ സംഘടനയായ മാർഗദർശക മണ്ഡലത്തിെൻറ സംസ്ഥാന സമിതിയംഗം കൂടിയായിരുന്നു. പുന്നക്കുളം നീലകണ്ഠ തീർഥപാദാശ്രമത്തിെൻറ മഠാധിപതിയായി പ്രവർത്തിച്ചുവരികയായിരുന്നു. കരുനാഗപ്പള്ളി പുതിയകാവ് മലമേൽ കുടുംബത്തിലെ പരേതരായ വാസുദേവൻ പിള്ളയുടെയും സുമതിയമ്മയുടെയും മകനാണ്. സഹോദരങ്ങൾ: പരേതനായ രാമകൃഷ്ണപിള്ള, വിജയലക്ഷ്മി, ഉല്ലാസ്.
കൊല്ലം: ശക്തികുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിൽപെട്ട ആൽത്തറമൂട് ബൈപാസിനുസമീപം അവശനിലയിൽ കണ്ടെത്തി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പേരും വിലാസവും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഇയാൾക്ക് ഉദ്ദേശം 60 വയസ്സ് പ്രായമുണ്ട്. ഇദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവർ 04742770966, 9497947131, 9497980209 നമ്പറുകളിൽ ബന്ധപ്പെടണം.
പുനലൂർ: കൃഷ്ണൻ കോവിലിന് സമീപം രവി നിവാസിൽ രവീന്ദ്രൻ പിള്ളയുടെ ഭാര്യ ആനന്ദം അമ്മ (84- റിട്ട. പുനലൂർ ബോയ്സ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്) നിര്യാതയായി. മകൻ: ഹരികുമാർ. മരുമകൾ: രേഖ.
പോരേടം: മുളയം കുന്നുവിള വീട്ടിൽ അബ്ദുൽ മജീദിെൻറ ഭാര്യ ജമീല ബീവി (78) നിര്യാതയായി. മക്കൾ: ലത്തീഫ്, ശിഹാബ്, ജലാൽ, നുസൈഫ, സൈഫുദ്ദീൻ. മരുമക്കൾ: നസീർ, ഫാത്തിമ ബീവി, ഷീജ ബീവി, ഷിജി, രഹന.
കൊല്ലം: പോളയത്തോട് (ചായക്കടമുക്ക്) മുണ്ടയ്ക്കൽ ഈസ്റ്റ് എം.ഇ.ആർ.എ 202 നിഷ നിവാസിൽ സത്യദേവെൻറ ഭാര്യ പ്രേമവല്ലി (റിട്ട. സൂപ്രണ്ട് ഡി.ഡി ഓഫിസ് -75) നിര്യാതയായി. മക്കൾ: സാജൻ, നിഷ. മരുമക്കൾ: ദീപു, ധന്യ. സഞ്ചയനം 22ന്.
എരുമപ്പെട്ടി: തയ്യൂർ കുറ്റിക്കാട്ട് വീട്ടിൽ ഈനാശുവിെൻറ മകൻ ആേൻറാ (45) നിര്യാതനായി. തയ്യൂർ സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഷീജ. മക്കൾ: സ്നേഹ, സാേൻറാ, സാനിയ. മാതാവ്: ത്രേസ്യ.
െകാല്ലം: കായംകുളം കുറ്റിതെരുവ് വാളക്കോട്ടു കിഴക്കതിൽ ഷാജിയുടെയും നീതുവിെൻറയും മകൻ ആദിൽ മുഹമ്മദ് (16) നിര്യാതനായി. സഹോദരങ്ങൾ: ആമിർ ഷാജി, മുഹമ്മദ് ഷാജി.
മതിലകം: കൂളിമുട്ടം പൊക്കളായ് ബദർ പളളിക്ക് സമീപം തണപ്പീടികയിൽ യൂസുഫ് (65) നിര്യാതനായി. എമ്മാട് അൽ അമീൻ ടെക്സ്റ്റയിൽസ് ഉടമയാണ്. ഭാര്യ: താഹിറ. മക്കൾ: ഫൈസൽ, നവാഫ്, ഫസീല. മരുമക്കൾ: അനസ്, ബിസ്മി, ഫസ്ന.
തൃശൂർ: തൃശൂരിലെ സാമൂഹിക, സാംസ്കാരിക, മത രംഗത്തെ നിറസാന്നിധ്യമായിരുന്ന വടക്കന്‍ അന്തോണിയുടെ മകന് റാഫേല്‍ വടക്കന്‍ (61) നിര്യാതനായി. തൃശൂര്‍ വൈ.എം.സി.എ ഡയറക്ടര്‍, ജോണ്സണ് മാസ്റ്റര്‍ ഫൗണ്ടേഷന് ഡയറക്ടര്‍, ഹരിശ്രീ വിദ്യാനിധി സ്കൂൾ ട്രസ്റ്റ് അംഗം, ബോണ്‍ നതാലെ അഡ്വൈസറി അംഗം എന്നീ പദവികള്‍ വഹിച്ചിരുന്നു. ശോഭ സിറ്റി െറസിഡന്ഷ്യല് അസോസിയേഷന് മുന്‍ ബോര്‍ഡ് അംഗവുമാണ്. ഭാര്യ: ഷിങ്സി റാഫേല്‍. മക്കൾ: ഡോ. അമൃത റാഫേല്‍, അശ്വതി റാഫേല്‍. മരുമകൻ: ഡോ. എബിന് ആേൻറാ പൊഴോലിപറമ്പില്‍. സംസ്കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് തൃശൂര്‍ ലൂര്‍ദ് പള്ളി സെമിത്തേരിയില്‍.
ചാത്തന്നൂര്‍: കവിയും മുന്‍ പൊലീസ് ഓഫിസറുമായ ചാത്തന്നൂര്‍ വിജയനാഥിെൻറ ഭാര്യ പുഷ്പാ വിജയനാഥ് (മുന്‍ അധ്യാപിക, 64) നിര്യാതയായി. മക്കള്‍: താര പി. വിജയ് (അധ്യാപിക ചെറിയ വെളിനല്ലൂര്‍ കെ.പി.എം.എച്ച്.എസ്), ആര്യ പി. വിജയ്. മരുമക്കള്‍: ജി. മനോജ് (ഖത്തര്‍), വി. വിനോദ് കുമാര്‍ (എസ്.ഐ). സഞ്ചയനം 25ന്.
ചെങ്ങമനാട്: ചേത്തടി ശ്രീവിലാസത്തിൽ പരേതനായ എൻ. രാമകൃഷ്ണപിള്ളയുടെ (റിട്ട. കോടതി ഉദ്യോഗസ്ഥൻ) ഭാര്യ ജാനമ്മ (68) നിര്യാതയായി. മകൾ: അമ്പിളി. മരുമകൻ: ഹരികുമാർ (കേരള ബാങ്ക് കൊട്ടാരക്കര). സഞ്ചയനം 23ന് രാവിലെ എട്ടിന്.