Obituary
മാനന്തവാടി: തൃശ്ശിലേരി തുണ്ടത്തിൽ ടി.ജെ. ജോസ് (71) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ദീപ, സോണി, സോന. മരുമക്കൾ: സുനിൽ, ലീജിയ, ബിനു.
തൃപ്രയാർ: കഴിമ്പ്രം വാലിപറമ്പിൽ ചോലയിൽ പരേതനായ പ്രസാദെൻറ ഭാര്യ സുലോചന (84) നിര്യാതയായി. മക്കൾ: ജിഷ, ജിത. മരുമക്കൾ: മുകേഷ്, സുരേഷ്.
കുറ്റിക്കാട്ടൂർ: പരേതനായ പള്ളിയില വളപ്പിൽ ഭാസ്കരെൻറ ഭാര്യ ശാരദ (70) പൈങ്ങോട്ടുപുറം കോവിഡ് മൂലം നിര്യാതയായി. മക്കൾ: പുഷ്പലത, ഹേമലത, കനകലത, പരേതനായ സന്തോഷ്. മരുമക്കൾ: ശശീന്ദ്രൻ, ഗോകുൽദാസ്, ജയരാജൻ, പ്രസീത.
തളിക്കുളം: കൈതക്കൽ ബ്ലാങ്ങാട്ട് ലക്ഷ്മണൻ (69) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: നിതിൻ, നിത്യ, ഐശ്വര്യ.
അമ്പലവയൽ: ആയിരംകൊല്ലി ചീങ്ങേരി സർക്കാർ കൃഷിത്തോട്ടത്തിലെ റിട്ട. ജീവനക്കാരൻ ശങ്കുണ്ണി (72) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: സുരേഷ് (പി.എസ്.സി, തിരുവനന്തപുരം), രമേശ് (സ്റ്റുഡിയോ അമ്പലവയൽ) ബിനേഷ്. മരുമക്കൾ: സന്ധ്യ (കലക്ടറേറ്റ്, വയനാട്) സിനി, വിജ.
കുറ്റിക്കാട്ടൂർ: മേപ്പാറ്റയിൽ നഫീസ (93) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ ആയിഷ, സൈനബ, ഫാതിമ.
കൽപറ്റ: ചോലവയൽ കെ.എസ്.ആർ.ടി ഗാരേജ് റോഡിൽ ദിനേശൻ കറുവൻതോട് (54) നിര്യാതനായി. ഡൽഹി െപാലീസിൽ സബ് ഇൻസ്പെക്ടർ ആയിരുന്നു. ഭാര്യ: രഹന. മക്കൾ: നേഹ, നവ്യ. സഹോദരങ്ങൾ: ശൈലജ, സുരേഷ്, ബീന. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് വീട്ടുവളപ്പിൽ.
ഗുരുവായൂര്‍: ബ്ലാങ്ങാട് ഫിഷറീസ് യു.പി സ്കൂള്‍ റിട്ട. പ്രധാനാധ്യാപകന് തിരുവെങ്കിടം ഹൗസിങ് ബോര്‍ഡ് കോളനിയില്‍ പയ്യപ്പാട്ട് ഗോവിന്ദെൻറ ഭാര്യ കമലാഭായ് (80) നിര്യാതയായി. മക്കള്‍: സുനില്‍കുമാര്‍, അനില്‍കുമാര്‍, സനോജ് (റിട്ട. നേവി). മരുമക്കള്‍: സുജ, ജിനി (അധ്യാപിക, എളവള്ളി ജി.എച്ച്.എസ്.എസ്), അനീഷ (അധ്യാപിക, ശ്രീകൃഷ്ണ എച്ച്.എസ്.എസ് ഗുരുവായൂര്‍).
മാനന്തവാടി: സി.ഐ.ടി.യു പ്രദേശിക നേതാവ് പഞ്ചാരക്കൊല്ലി ഉള്ളാളൻ സുബൈർ (55) നിര്യാതനായി. പഞ്ചാരക്കൊല്ലി മഹല്ല് മുൻ സെക്രട്ടറി, മഹത്മ സ്വാശ്രയ സംഘം പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഭാര്യ: ജമീല. മക്കൾ: സുമീറ, സബീർ അലി, സാബിർ അലി. മരുമക്കൾ: റാഷിദ്, സഫീറ, അൻസിറ.
ഗുരുവായൂര്‍: കാരയൂര്‍ കടാങ്കര കെ.എസ്. ഗോപി (70) നിര്യാതനായി. ഭാര്യ: ഉഷ. മകന്: കിരണ്‍രാജ്.
മാനന്തവാടി: തലപ്പുഴ സെൻട്രൽ എക്സൈസ് ചാവക്കാടൻ വീട്ടിൽ നിസാം (34) നിര്യാതനായി. ഭാര്യ: അഫ്സത്ത്. മകൻ: മുഹമ്മദ് ബിലാൽ.
തൃപ്രയാർ: പണിക്കശേരി എടയ്ക്കാട്ട് രാമകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: ഗീത. സഹോദരങ്ങൾ: കരുണാകരൻ, ബാലകൃഷ്ണൻ, ലീലാവതി, ദയാവതി, പുഷ്പ, സുജനൻ, ഉഷ, പരേതരായ ഗംഗാദേവി, ചന്ദ്രശേഖരൻ.