Obituary
പെരിങ്ങോട്ടുകുറുശ്ശി: പിലാപ്പുള്ളി നീലിപ്പറമ്പിൽ വീരാൻ (67) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: സലീം, അഷറഫ്, നൗഷാദ്, ഷാജിത, ജംഷീർ, ജംഷീന.
കുമരനല്ലൂർ: നരിപറമ്പ് പടിപ്പുരകളം പരേതനായ മുരളീധരെൻറ ഭാര്യ ഈങ്ങൂര് വസന്തകുമാരി (57) നിര്യാതയായി. മക്കൾ: വിപിൻ (അൽ റയാൻ കോളജ് എടപ്പാൾ), ഗോപീകൃഷ്ണൻ (ദുബൈ). മരുമകൾ: നവനിത (റേഡിയോളജിസ്റ്റ്, അൽ ശിഫ ആശുപത്രി പെരിന്തൽമണ്ണ).
വെള്ളറട: എ.ഐ.ടി.യു.സി കെട്ടിട നിർമാണ തൊഴിലാളി യൂനിയന്‍ നേതാവും സി.പി.ഐ കുറ്റിയായണിക്കാട് മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കുണ്ടയത്തുകോണം ചന്ദ്രശേഖരന് നായര്‍ (69) നിര്യാതനായി. ഭാര്യ: ചന്ദ്രമതിയമ്മ. മക്കള്‍: പ്രതാപ ചന്ദ്രന് (സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് കോഴിക്കോട്), ചന്ദ്രപ്രഭ (ഹയര്‍ സെക്കൻഡറി അധ്യാപിക കീഴാറൂര്‍ എച്ച്.എസ്.എസ്). മരുമക്കള്‍: ദീപു (കെ.എസ്.ഇ.ബി കള്ളിക്കാട്), കാവേരി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
വർക്കല: ഗ്രന്ഥശാലാ-സാംസ്കാരിക പ്രവർത്തകനായിരുന്ന വാച്ചർമുക്ക് അശ്വതിയിൽ പുരുഷോത്തമൻ നായർ (കെ.പി. നായർ 83) നിര്യാതനായി. പുന്നമൂട് സന്മാർഗ പ്രദായിനി ലൈബ്രറി സെക്രട്ടറി, കഥകളി ക്ലബ് പ്രസിഡൻറ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഇന്ദിരയമ്മ. മക്കൾ: സാം പി. നായർ, സമീർ പി. നായർ, സിമി പി. നായർ. മരുമക്കൾ: ഷെർളി സാം, പാർവതി സമീർ, ഹരി ഉണ്ണികൃഷ്ണൻ.
പത്തിരിപ്പാല: മങ്കര ചെമ്മുക വീട്ടിൽ പരേതനായ സ്വാമിനാഥെൻറ മകൻ ശിവൻ (കുട്ടൻ -45) നിര്യാതനായി. സി.ഐ.ടി.യു വെള്ളറോഡ് യൂനിറ്റിലെ ചുമട്ടുതൊഴിലാളിയാണ്. ഭാര്യ: വനജ. മക്കൾ: ശ്രീലക്ഷ്മി, ശ്രിജിത്ത്്. സഹോദരങ്ങൾ: ദേവി, സരിത, ദീപ, സുരേഷ്.
കുഴൽമന്ദം: ആലിങ്കൽ സ്വാമിനാഥൻ (82) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: വസന്തകുമാരി, വിജയകുമാരി, ജയകുമാരി, ശരവണൻ, ശിവകുമാർ. മരുമക്കൾ: സഹദേവൻ, മോഹനൻ, ജയന്തി, പ്രസന്ന, പരേതനായ കൃഷ്ണൻകുട്ടി.
ഇരിഞ്ചയം: വേടരുകോണത്ത് വീട്ടിൽ വിശ്വംഭരൻ (80) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: സുരേഷ്കുമാർ, മനസകുമാരി, രമേഷ്, ജയശ്രീ. മരുമക്കൾ: റാണിസുജ, സുനിൽകുമാർ, പരേതനായ വിജി, അജയൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പത്.
മലയിൻകീഴ്: പഴയറോഡ് പുണർതത്തിൽ കെ. ശശിധരൻപിള്ള (84) നിര്യാതനായി. ഭാര്യ: ശ്യാമളാദേവി. മക്കൾ: ജയകുമാർ, ജയശ്രീ. മരുമക്കൾ: വിനോദ്, ശാലിനി. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
ചാവക്കാട്: കടപ്പുറം മുനക്കകടവിനു തെക്ക് പരേതനായ മൊയ്തീൻ കുട്ടിയുടെ മകൻ പൊന്നാക്കാരൻ ഇബ്രാഹിം (കാർന്നോരവിടുത്തെ മായിൻക്ക- 75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അക്ബർ ഷ, ഷമീർ, ഫൗമി. മരുമക്കൾ: താഹിറ, ഫിറോസിയ, സനോബർ.
ആമ്പല്ലൂർ: പറപ്പുക്കര മൂത്രത്തിക്കര പണ്ടാരൻ വീട്ടിൽ പരേതനായ നാണുവിെൻറ മകൾ ഗിരിജ (47) നിര്യാതയായി. മാതാവ്: തങ്ക. സഹോദരങ്ങൾ: ഉഷ, ബേബി, ശശി, പരേതനായ രാജൻ.
തിരുവല്ലം: പുതിച്ചൽ ശ്രീപത്മം വീട്ടിൽ ബാലകൃഷ്ണപിള്ള (76) നിര്യാതനായി. ഭാര്യ: ഭവാനിയമ്മ. മക്കൾ: അശോകൻ, അജിത് കുമാർ. മരുമകൾ: ഗീതാ കുമാരി. സഞ്ചയനം ചൊവ്വാഴ്ച എട്ടിന്.
ഗുരുവായൂർ: കൂനംമൂച്ചി പനക്കൽ പോൾസൺ (55) നിര്യാതനായി. ഭാര്യ: ലിംസി (ഡി പോൾ സ്കൂൾ, ചൂണ്ടൽ). മക്കൾ: ഫാബി (നഴ്സ്, ചൂണ്ടൽ സെൻറ് ജോസഫ്സ് ആശുപത്രി), ഷാഖി. മരുമക്കൾ: ബൈജു (സൗദി), ഡിയോൺ.